For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫഹദ് വാ തുറക്കുന്നതേ അതിനാണ്! അങ്ങനെയൊന്നും പറയരുത്, ദോഷം കിട്ടുമെന്ന് ഞാൻ പറയാറുണ്ട്': അപർണ ബാലമുരളി

  |

  മലയാളത്തിലെ യുവാനായികമാരിൽ തിളങ്ങി നിൽക്കുന്ന താരമാണ് അപർണ ബാലമുരളി. വളരെ കുറച്ചു സിനിമകളിലൂടെ പ്രേക്ഷകർക്ക് ഇഷ്ട നടിയായി മാറാൻ അപർണയ്ക്ക് സാധിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് അപർണ വെള്ളിത്തിരയിൽ എത്തുന്നത്. ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ അപർണ ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടിയിരുന്നു.

  പിന്നീട് തമിഴിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് അപർണയ്ക്ക് ലഭിച്ചത്. സുരരൈ പൊട്ര് എന്ന ചിത്രത്തിൽ തമിഴ് സൂപ്പർ താരം സൂര്യയുടെ നായികയായിട്ട് എത്തിയ അപർണ തമിഴ് പ്രേക്ഷകർക്ക് ഇടയിലും ആരാധകരെ സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും അപർണയ്ക്ക് ലഭിച്ചു.

  Also Read: ആരെങ്കിലും പറ്റിക്കുകയാണോ എന്നു കരുതി! പൃഥ്വിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് സുപ്രിയ

  മലയാളത്തിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അപർണ. ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കാപ്പയാണ് അപർണ്ണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തങ്കം ആണ് റിലീസിന് ഒരുങ്ങിയിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ധൂമം, പദ്മിനി, 2018 എന്നിങ്ങനെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  അതേസമയം, തങ്കം സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് അപർണ ഇപ്പോൾ. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ സഹീദ് അറഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്കരന്റെയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  മഹേഷിന്റെ പ്രതികാരത്തിന് ശേഷം അതേ ടീമിനൊപ്പം അപർണ വീണ്ടുമെത്തുന്ന ചിത്രമാണ് ഇത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അപർണ ഫഹദിനെ കുറിച്ച് പറഞ്ഞ രസകരമായ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സെറ്റിൽ ഫഹദ് വാ തുറക്കുന്നതേ തന്നെ കളിയാക്കാനാണെന്നാണ് അപർണ പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അപർണ ഇക്കാര്യം പറഞ്ഞത്.

  'അങ്ങനെയൊന്നും പറയരുത് ദോഷം കിട്ടുമെന്ന്' ആരോടെങ്കിലും പറയേണ്ടി വന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ ആരെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അപർണ. 'ഞാനും ഫഹദിക്കയും സിനിമ ചെയ്യുമ്പോൾ എന്നെ എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞ് കളിയാക്കി കൊണ്ടിരിക്കും. അങ്ങനെയാകുമ്പോൾ ഞാൻ ഇടയ്ക്ക് പറയാറുണ്ട്, ഇനങ്ങനെയൊന്നും പറയരുത്, ദോഷം കിട്ടുമെന്ന്,' അപർണ പറഞ്ഞു.

  ഫഹദ് വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണെന്നാണ് കരുതിയത് ഇത് പ്രതീക്ഷിച്ചില്ലെന്ന് അവതാരകൻ പറയുമ്പോൾ അപർണയ്ക്ക് ഒപ്പമുണ്ടായിരുന്ന വിനീത് ശ്രീനിവാസൻ അങ്ങനെ അല്ലെന്ന് പറയുന്നുണ്ട്.

  'ആൾ അങ്ങനെ ഭയങ്കര സംസാരപ്രിയൻ ഒന്നുമല്ല. വാ തുറക്കുന്നതേ എന്നെ കളിയാക്കാനാണ്. അതുകൊണ്ട് ഞാൻ പറയും ഇങ്ങനെ ഒന്നും പറയല്ലേ ദോഷം കിട്ടുമെന്ന്,' അപർണ പറഞ്ഞു.

  Also Read: 'സിനിമയിൽ മുഖം കാണിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലും കയറി; പിന്നീട് അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല!': ലെന

  ധൂമം എന്ന ചിത്രത്തിലാണ് അപർണയും ഫഹദും ഇനി ഒന്നിച്ചെത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണിത്. കെജിഎഫിന്റെ നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പവൻ കുമാർ ആണ്. ഫഹദിനും അപർണയ്ക്കും പുറമെ റോഷൻ മാത്യുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും.

  Read more about: aparna balamurali
  English summary
  Thankam Movie Actress Aparna Balamurali Opens Up About How Fahadh Faasil Tease Her In Sets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X