For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റഹ്മാന്റെ താരപദവി മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനൊപ്പമായിട്ടും പിന്നിലായി പോയി; കാരണമെന്താണെന്ന് പറഞ്ഞ് താരം

  |

  ഒരു കാലത്ത് റഹ്മാന്‍ ഇല്ലാത്ത സിനിമകളില്ലായിരുന്നു. അത്രത്തോളം സൂപ്പര്‍താര പദവി സ്വന്തമാക്കാനും നടന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പ്രത്യേകിച്ച് മലയാള സിനിമയില്‍ നിന്നും റഹ്മാന്‍ അപ്രതീക്ഷിതമായി. തമിഴിലേക്കും തെലുങ്കിലുമൊക്കെ പോയെങ്കിലും സൂപ്പര്‍താര പദവിയില്‍ നിന്നും ഏറെ പിന്നിലേക്കായിരുന്നു റഹ്മാന്റെ യാത്ര.

  ഇന്നത്തെ താരരാജാക്കന്മാര്‍ക്കൊപ്പം നിന്ന റഹ്മാന്‍ പിന്നിലേക്ക് പോയത് എങ്ങനെയാണന്ന് ചോദിച്ചാല്‍ കൈയ്യിലിരിപ്പ് കൊണ്ടാണെന്നാണ് താരം പറയുന്നത്. അന്ന് ഒന്നിനെ കുറിച്ചും ചിന്തിക്കാതെ എടുത്ത് ചാടി നടന്നതാണ് സൂപ്പര്‍താരമെന്ന നിലയിലേക്ക് വളരുന്നതില്‍ നിന്നും തന്നെ പിന്നോട്ട് വലിച്ചതെന്നാണ് റഹ്മാനിപ്പോള്‍ പറയുന്നത്.

  Also Read: കേരളത്തിലേക്ക് ഇനിയില്ലെന്ന് പറഞ്ഞ് പോയതാണ്; ഉണ്ണി മുകുന്ദന്റെ കല്യാണമെന്ന് കരുതിയ ഫോണ്‍ കോളിനെ പറ്റി ബാല

  1983 ല്‍ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തില്‍ അഭിനയിക്കുന്നത്. നടനെന്ന നിലയില്‍ റഹ്മാന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ആ ചിത്രം. പിന്നീട് കൈനിറയെ സിനിമകള്‍ കിട്ടി തുടങ്ങി. നായകനായും വില്ലനായിട്ടുമൊക്കെ ഇതിനിടയില്‍ അഭിനയിച്ചു. പക്ഷേ പ്ലാനിങ് കുറവായത് കാരണം ജീവിതത്തില്‍ പരാജയം നേരിടേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയായിരുന്നു നടന്‍.

  Also Read: ഭർത്താവും ഭാര്യയും രണ്ടാമതും വിവാഹിതാരായോ? അമൃത വീണ്ടും വിവാഹിതയായെന്ന വാര്‍ത്തയെ കുറിച്ച് താരദമ്പതിമാര്‍

  'എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ നടന്മാരെ എടുത്ത് നോക്കിയാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍ എന്നിങ്ങനെ മൂന്ന് ചോയിസ് ആയിരുന്നു. അവരൊക്കെ വലിയ സ്റ്റാര്‍ഡത്തിലേക്ക് പോയി. അന്നത്തെ തലമുറ റഹ്മാനും അതേ സ്റ്റാര്‍ഡം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടാവാത്തതിന്റെ കാരണമെന്താണെന്നാണ് അവതാരകന്‍ റഹ്മാനോട് ചോദിച്ചത്'.

  'എന്റെ കൈയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചതാണെന്നാണ് റഹ്മാന്റെ മറുപടി. എന്റെ പിആര്‍ വര്‍ക്ക് വളരെ മോശമായിരുന്നു. ഞാന്‍ സീരിയസ് ആയിരുന്നില്ല. കരിയറില്‍ ഒട്ടും ഫോക്കസ് ചെയ്തതുമില്ല. മലയാളത്തില്‍ സൂപ്പറായി നില്‍ക്കുന്ന സമയത്താണ് തമിഴിലേക്ക് പോവുന്നത്. അവിടുന്ന് തെലുങ്കിലേക്ക് പോയി. എവിടെയും ഞാന്‍ ഉറച്ച് നിന്നില്ല. ആരെങ്കിലും നല്ലൊരു വേഷവുമായി വന്നാല്‍ ഞാന്‍ അങ്ങോട്ട് പോവും. കരിയര്‍ ഒട്ടും പ്ലാന്‍ ചെയ്തിരുന്നില്ല'.

  'എന്റെ തുടക്കം തന്നെ അങ്ങനെയായിരുന്നു. സിനിമ ഒരു പ്രൊഫഷന്‍ ആക്കണമെന്നോ, കാശ് ഉണ്ടാക്കണമെന്നോ ഓര്‍ത്ത് വന്നതല്ല. അതുവരെയുള്ള ജീവിതത്തില്‍ ഞാന്‍ പരാജയം അനുഭവിച്ചിട്ടില്ലായിരുന്നു. കല്യാണത്തിന് ശേഷമാണ് ജീവിതത്തിലെ ജയപരാജയങ്ങള്‍ അറിഞ്ഞ് തുടങ്ങിയതെന്നാണ് റഹ്മാന്‍ പറയുന്നത്. അതുവരെ ഉണ്ടായിരുന്ന കാലത്ത് എന്റെ വേര് ഞാന്‍ ഉറപ്പിച്ചിരുന്നില്ല'.

  'സിനിമ ആര്‍ട്ടാണ്, കലയാണ് എന്നൊക്കെ പറഞ്ഞാലും എല്ലാത്തിനുമുപരി ഇതെല്ലാം ഒരു ബിസിനസാണ്. നമ്മളതിനെ ഒരു ബിസിനസായി കണ്ടാലേ സ്റ്റാര്‍ഡത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളു. ഒരു പടം ചെയ്തതിന് ശേഷം അടുത്തത് ഏതാണെന്നും ആരുടെ കൂടെ ചെയ്യണം എന്നുമൊക്കെ പ്ലാനിങ് വേണം. എനിക്ക് അതൊന്നുമില്ലായിരുന്നു. ആരെങ്കിലും വന്നാല്‍ പടം ചെയ്യും. അത് കഴിഞ്ഞാല്‍ ടാറ്റ, ബൈ ബൈ പറഞ്ഞ് പോരുകയും ചെയ്യും'.

  'സിനിമകള്‍ കഴിഞ്ഞാല്‍ ഞാനെന്റെ പാട് നോക്കി പോവും. ആരുമായിട്ടും ഒരു കണക്ഷനും ഉണ്ടാക്കി വെക്കാറില്ലായിരുന്നു. അന്ന് എന്റെ സമയം നല്ലതായിരുന്നത് കൊണ്ട് ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ടായിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ മനസിലാവുന്നത്. ഇന്ന് പിള്ളേരൊക്കെ എല്ലാം പ്ലാന്‍ ചെയ്ത് കൃത്യമായിട്ടാണ് പോകുന്നത്. അന്ന് എല്ലാവരും അങ്ങനെയായിരുന്നില്ലെന്ന് വേണം പറയാനെന്ന്' റഹ്മാന്‍ പറയുന്നു.

  Read more about: rahman റഹ്മാന്‍
  English summary
  This Is The Reason Why Actor Rahman's Stardom Has Lagged Behind Mammootty and Mohanlal. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X