twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പങ്കജ് ത്രിപാഠിയുടെ മിര്‍സാപൂർ മുതൽ അനുഷ്ക ശർമയുടെ പാതാൾ ലോക് വരെ, 10 മികച്ച വെബ് സീരീസുകൾ

    |

    കൊവിഡ് പ്രതിസന്ധി സിനിമ മേഖലയെ ശക്തമായി ബാധിച്ചെങ്കിലും ഇന്ത്യയിൽ വെബ് സീരീസുകൾക്ക് കാഴ്ചക്കാർ കൂടുകയായിരുന്നു. 2019 ലായിരുന്നു ഇന്ത്യയിൽ വെബ് സീരിസുകൾ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സജീവമാകുന്നത് ലോക്ക് ഡൗൺ കാലത്തായിരുന്നു. സിനിമയെ പോലെ തന്നെ വിവിധ ജോണറുകളിലുള്ള സീരീസുകൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു.

    Recommended Video

    ഇന്ത്യന്‍ വെബ് സീരീസുകളില്‍ ആദ്യ 10 സ്ഥാനക്കാര്‍ | FilmiBeat Malayalam

    2020 അവസാനിക്കാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ വർഷം പ്രേക്ഷകർ കണ്ട 10 മികച്ച വെബ് സീരീസുകൾ ഇതാണ്. ഐ.എം.ഡി.ബിയാണ് ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്.

     സ്‌കാം 1992: ദ ഹര്‍ഷദ് മേത്താ സ്റ്റോറി

    സ്‌കാം 1992: ദ ഹര്‍ഷദ് മേത്താ സ്റ്റോറി

    ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക സ്കാമാണ് വെബ് സീരീസിന്റെ ഇതിവൃത്തം. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് വെബ് സീരിസ് ഒരുക്കിയിരിക്കുന്നത്. രണ്ട് മുറി വാടക വീട്ടില്‍ നിന്നും കോടീശ്വരനിലേക്കും പിന്നീട് അവിടെ നിന്ന് ജയിലിലേക്കുമുള്ള ഹര്‍ഷദിന്റെ യാത്രയാണ് സീരീസില്‍. ഐ.എം.ഡി.ബി റേറ്റിംഗില്‍ 9.6 ആണ് നൽകിയിരിക്കുന്നത്.

     പഞ്ചായത്ത്

    പഞ്ചായത്ത്

    ഫുലേരയിൽ പഞ്ചായത്ത് സെക്രട്ടറിയായി എത്തുന്ന യുവാവ് നേരിടുന്ന പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടാണ് പഞ്ചായത്ത് എന്ന വെബ് സീരീസ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. മികച്ച കാഴ്ചക്കാരെ നേടാൻ പ‍ഞ്ചായത്തിന് കഴിഞ്ഞിരുന്നു.

    സ്പെഷ്യൽ ഓപ്സിൽ

    സ്പെഷ്യൽ ഓപ്സിൽ

    നീരജ് പാണ്ഡെ സംവിധാനം ചെയ്ത സ്പെഷ്യൽ ഓപ്സ് മാർച്ച് 17 ന് ആയിരുന്നു ഹോട്സ്റ്റാറിൽ റിലീസ് ചെയ്തത്. നീരജ് പാണ്ഡെയാണ് സീരീസ് സംവിധാനം ചെയ്തത്. 2001ലെ പാർലമെന്റ് അറ്റാക്ക് മുതൽ ഇങ്ങോട്ടുള്ള 19 വർഷങ്ങളിൽ ഇന്ത്യയിൽ നടന്നിട്ടുള്ള തീവ്രവാദ ആക്രമണങ്ങളുടെ പശ്ചത്തലത്തിലാണ് സീരീസ് ഒരുക്കിയിട്ടുള്ളത്. ആക്രമണങ്ങളുടെ പിന്നിൽ ഇഖ്ലാഖ് ഖാൻ എന്നയാളാണെന്നും അയാളെ കണ്ടെത്താനുള്ള ശ്രമങ്ങളുമാണ് സീരീസ് പറഞ്ഞു വയ്ക്കുന്നത്.

      ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്

    ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്

    മികച്ച മറ്റൊരു സീരീസായിരുന്നു ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്. ആനന്ദ് തിവാരിയാണ് സീരീസിന്റെ സംവിധായകന്‍. റൊമാന്‍ഡിക് ഡ്രാമ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. രാധേ, തമന്ന എന്നീ മ്യൂസീഷ്യന്‍സിലൂടെയാണ് കഥ പറയുന്നത്.

    മിര്‍സാപൂർ

    മിര്‍സാപൂർ

    അണ്ടര്‍റേറ്റഡ് ആയ സീരിസാണ് മിര്‍സാപൂര്‍. ക്രൈം ത്രില്ലര്‍ ജോണറിലാണ് സീരീസ് പുറത്ത് ഇറങ്ങിയത്. മിര്‍സാപൂരിലെ ഗ്യാങ്ങുകളെ കറിച്ചും അക്രമങ്ങളെ കുറിച്ചുമാണ് സീരീസില്‍ പറയുന്നത്. പങ്കജ് ത്രിപാഠിയും രാജേഷ് തായ്ലംഗും പ്രധാന വേഷത്തിലെത്തുന്നത്.

    അസുർ:വെൽകം ടു യുവർ ഡാർക്ക്

    അസുർ:വെൽകം ടു യുവർ ഡാർക്ക്

    പ്രേക്ഷകരുടെ ഇടയിൽ മികച്ച കാഴ്ചക്കാരെ നേടിയ വെബ് സീരീസായിരുന്നു അസുർ: വെൽകം ടു യുവർ ഡാർക്ക്. സിബിഐ ഓഫീസർ ധനഞ്ജയ് രാജ്പുത്തിന്റെ ഭാര്യ വളരെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. അന്വേഷണം ധനഞ്ജയിലേക്ക് തിരിയുന്ന സാഹചര്യത്തിൽ സി ബി ഐലെ പഴയ ഓഫീസറും ധനഞ്ജയുടെ പഴയ ശിഷ്യനുമായ നിഖിൽ നായർ(ബരുൺ സോബ്തി) എഫ് ബി ഐ ൽ നിന്നും വരുന്നു. അന്വേഷണത്തിൽ ധനഞ്ജയ് കുറ്റക്കാരനാണെന്ന് കണ്ടുപിടിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്നു. പക്ഷെ വീണ്ടും സീരിയൽ കൊലപാതകങ്ങൾ അരങ്ങേറുന്നതും നിഖിൽ അന്വേഷിക്കുന്നതും ആണ് കഥ.

    പാതാൾ ലോക്

    മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മറ്റൊരു പരമ്പരയായിരുന്നു പാതാൾ ലോക്. ​ പേരുപോലെ തന്നെ അധോലോകങ്ങളെയാണ്​. ദില്ലിയെ അതിരി​ട്ടൊഴുകുന്ന യമുന നദിയുടെ തീരങ്ങളിലെ ആരാലും ശ്രദ്ധിക്കപ്പെടാത്ത മനുഷ്യരുടെ കഥയാണ്​ പാതാൾലോക്​ പറയുന്നത്. സീരീസ് ​ തുടങ്ങുന്നത് തന്നെ ഇതെപറ്റിയുള്ള വിവരണവുമായാണ്​. നടി അനുഷ്ക ശർമയാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ഒരു ത്രില്ലർ ജോണറിൽ പുറത്തിറങ്ങിയ വെബ് സീരീസാണ് ഹൈ. ഒക്ടോബർ 7 നാണ് ഹൈ റിലീസ് ചെയ്യുന്നത്. 10 ൽ 8 റോറ്റിങ്ങാണ് പരമ്പരയ്ക്ക് ലഭിച്ചിരിക്കുന്നത്. അഭയ്,ആര്യ തുടങ്ങിയ വെബ് സീരീസും നിരവധി കാഴ്ചക്കാരെ നേടിയിരുന്നു. സുസ്മിത സെൻ ആയിരുന്നു ആര്യയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

    Read more about: year ender 2022 2021 ahead
    English summary
    Top Ten Indian Web Series Of 2020 In IMDB: Mirzapur, Special OPS And Paatal Lok Find A Place
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X