For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആണ്‍കുട്ടിയായി വീടു വിട്ട ഞാന്‍ തിരികെ വന്നത് പൂര്‍ണമായും സ്ത്രീയായിട്ട്; അമ്മ നിര്‍ത്താതെ കരഞ്ഞു

  |

  പൂര്‍ണമായും എല്‍ജിബിടിക്യു സൗഹൃദ നാടായി മാറിയെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും അതിലേക്കുള്ള പാതയിലാണ് കേരളം എന്നു പറയാനാകും. ഇതിന്റെ തെളിവാണ് സിനിമയിലും സീരിയലിലുമെല്ലാം കടന്നു വരുന്ന ട്രാന്‍സ് വ്യക്തികള്‍. ഈയ്യടുത്ത വാര്‍ത്തകളിലും വിനോദ ലോകത്തുമൊക്കെ സജീവമായി മാറിയ ട്രാന്‍സ് വ്യക്തിയാണ് കാജല്‍ സിഎസ്. ജനപ്രീയ പരിപാടിയായ സ്റ്റാര്‍ മാജിക്കിലും ബിഗ് ബോസിലുമൊക്കെ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് കാജല്‍.

  Also Read: 'തെറ്റിദ്ധാരണയിലൂടെ വന്നിട്ടുള്ള പ്രശ്നങ്ങളാണ്, എനിക്ക് വിരോധമില്ല'; റോബിനെ കുറിച്ച് ടോം ഇമ്മട്ടി!

  ഇപ്പോഴിതാ തന്റെ ജീവിത കഥ പങ്കുവെക്കുകയാണ് കാജല്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാജല്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  താന്‍ തന്നെ കുറിച്ച് മനസ്സിലാക്കുന്നത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നാണ് കാജല്‍ പറയുന്നത്. തന്റെ സ്‌ത്രൈണ സ്വഭാവം ആളുകളും അപ്പോഴാണ് തിരിച്ചറിയുന്നത്. പഠിയ്ക്കുന്ന സമയത്ത് തന്റെ കൂട്ടുകാരും പെണ്‍കുട്ടികളായിരുന്നു. ആണ്‍കുട്ടികളുടെ അടുത്ത് ഇരിക്കുന്നതൊന്നും കംഫര്‍ട്ട് ആയിരുന്നില്ലെന്ന് കാജല്‍ പറയന്നു. ഇതിന്റെ പേരില്‍ തന്നെ ചാന്ത് പൊട്ട് എന്നൊക്കെ വിളിച്ച് ഒരുപാട് കളിയാക്കിയിട്ടുണ്ടെന്നും കാജല്‍ പറയുന്നു. പിന്നീട് ട്രാന്‍സ് സുഹൃത്തുക്കളെ കാണാനും പരിചയപ്പെടാനും തുടങ്ങി.

  Also Read: സോപ്പിടാനറിയുന്ന നസ്രാണി; മോഹന്‍ലാലിനെ അടുത്തിരുത്തി മമ്മൂട്ടിയോട് കഥ പറഞ്ഞ ലാല്‍ ജോസ്

  അങ്ങനെയാണ് തനിക്ക് ആര്‍ജെ അനന്യ എന്ന സുഹൃത്തിനെ ലഭിക്കുന്നതെന്നാണ് കാജല്‍ പറയുന്നത്. തന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ച് വീട്ടുകാരോട് പറയാന്‍ ടെന്‍ഷനായിരുന്നുവെന്നും താരം പറയുന്നു. വിചാരിച്ചത് പോലെ തന്നെ താന്‍ കാര്യം അറിയിച്ചപ്പോള്‍ അവര്‍ക്ക് തന്നെ അംഗീകരിക്കാന്‍ സാധിച്ചില്ലെന്നും അതിനാല്‍ നാടു വിടേണ്ടി വന്നുവെന്നുമാണ് കാജല്‍ പറയുന്നത്. പിന്നീട് വീട്ടിലേക്ക് മടങ്ങി വരുന്നത് സര്‍ജറിയെല്ലാം കഴിഞ്ഞ് പൂര്‍ണമായും സ്ത്രീയായി മാറിയ ശേഷമാണ്.

  ഇതോടെ വീട്ടുകാര്‍ എന്നെ അംഗീകരിച്ചു. ഇപ്പോള്‍ കുടുംബത്തിനൊപ്പമാണ് താമസിയ്ക്കുന്നത്. അന്ന് എന്നെ കളിയാക്കിയര്‍ എല്ലാം ഇപ്പോള്‍ എന്നോട് കൂട്ടുകൂടാനും, എനിക്കൊപ്പം സെല്‍ഫി എടുക്കാനും ആഗ്രഹിയ്ക്കുന്നുണ്ടെന്നും കാജല്‍ പറയുന്നു. ഏവിയേഷന്‍ ആണ് തന്റെ ആഗ്രഹമെന്നാണ് കാജല്‍ പറയുന്നത്. ഒപ്പം മോഡലിംഗുമുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

  Also Read: ബർത്ത്ഡേ ഗംഭീരമാക്കിയതിന് ഡാഡയ്ക്കും മമ്മയ്ക്കും നന്ദി പറഞ്ഞ് ആലിയുടെ കത്ത്; സന്തോഷം പങ്കുവച്ച് സുപ്രിയ

  ആദ്യം ടാറ്റു ചെയ്തത് എന്റെ ബോയ് ഫ്രണ്ടിന്റെ പേരാണ്. ഒന്നര വര്‍ഷത്തോളം ആ ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ അത് വേര്‍പിരിഞ്ഞപ്പോള്‍ റീടാറ്റു ചെയ്ത് ഒരു പൂവിന്റെ ചിത്രമാക്കിയെന്നാണ് കാജല്‍ പറയുന്നത്. പാര്‍ട്ട് ടൈം ജോലിയിലൂടേയും മോഡലിംഗിലൂടേയുമൊക്കെ ഉണ്ടാക്കിയ പണവുമായിട്ടാണ് താന്‍ സര്‍ജറി ചെയ്യാനായി ബാംഗ്ലൂര്‍ക്ക് പോയതെന്നാണ് കാജല്‍ പറയുന്നത്. സര്‍ജറി എല്ലാം കഴിഞ്ഞ് നാട്ടില്‍ തന്നെ ജീവിയ്ക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു. അതിനാലാണ് തിരികെ വന്നതെന്നാണ് കാജല്‍ പറയുന്നത്. എന്നാല്‍ ആ സമയത്ത് ട്രാന്‍സ് ആയിട്ടുള്ളവര്‍ക്ക് വീട് കിട്ടാനൊക്കെ ഭയങ്കര പാടായിരുന്നുവെന്നും കാജല്‍ പറയുന്നുണ്ട്.

  വീട്ടിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ചും കാജല്‍ മനസ് തുറക്കുന്നുണ്ട്. '' പൂര്‍ണമായും ആണ്‍ രൂപത്തിലുള്ളപ്പോഴാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. സര്‍ജറിയ്ക്ക് ശേഷം വീട്ടുകാരെ ഫോണില്‍ വിളിക്കുമായിരുന്നുവെങ്കിലും നേരിട്ട് കണ്ടിരുന്നില്ല. അന്നൊരു വൈകുന്നേരം എന്റെ ഐഡന്റിറ്റ് പ്രൂഫ് എല്ലാം എടുക്കാനായി വീട്ടിലേക്ക് ചെന്ന് കയറിയപ്പോള്‍, എന്നെ കണ്ട് അമ്മ കരയാന്‍ തുടങ്ങി. ഇപ്പോള്‍ എന്നെ ഏറ്റവും അധികം സപ്പോര്‍ട്ട് ചെയ്യുന്നത് അമ്മയാണ്. അയല്‍ക്കാരും ബന്ധുക്കളും എല്ലാം അംഗീകരിച്ചു. പണ്ടത്തെതിനെക്കാളും ഇപ്പോഴാണ് സൗന്ദര്യം കൂടിയത് എന്നാണ് എല്ലാവരും പറയുന്നത്'' എന്നാണ് കാജല്‍ പറയുന്നത്.

  തനിക്ക് മൂന്ന് നാല് പ്രണയ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും ആത്മാര്‍ത്ഥമായിരുന്നില്ല, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു എല്ലാമെന്നാണ് കാജല്‍ പറയുന്നത്. പിന്നെ ഭയങ്കര പൊസസ്സീവ്നസ്സും, എന്നെ മോഡലിങ് ചെയ്യാനോ, ഇഷ്ടപ്പെട്ട വേഷം ധരിക്കാനോ ഒന്നും സമ്മതിച്ചിരുന്നില്ലെന്നും കാജല്‍ വെളിപ്പെടുത്തുന്നു. അതേസമയം, ഇനിയൊരു ബന്ധം ഉണ്ടായാല്‍ അത് വിവാഹത്തിന് ആയിരിക്കണം എന്നാണ് കാജലിന്റെ ആഗ്രഹം.

  എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ആളായിരിക്കണം, ഫാമിലി സപ്പോര്‍ട്ട് ഉണ്ടായിരിക്കണം. ജാതിയും മതവും ഒന്നും എനിക്ക് വിഷയമല്ല. അങ്ങനെ ഒരാള്‍ വന്നാല്‍ നിയമപരമായി വിവാഹം ചെയ്യാന്‍ തയ്യാറാണെന്നും കാജല്‍ വ്യക്തമാക്കുന്നുണ്ട്.

  ചിത്രങ്ങള്‍: കാജല്‍ സിഎസ് ഇന്‍സ്റ്റഗ്രാം

  Read more about: news
  English summary
  Transwoman Kajal CS Recalls Her Journey To Womanhood And Future Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X