For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോലീസ് വേഷങ്ങളായിരുന്നല്ലോ സാധാരണ ചെയ്തിരുന്നത്, ഇത്തവണ മാറ്റി പിടിക്കാമെന്ന് കരുതി: വാണി വിശ്വനാഥ്

  |

  മലയാളികളുടെ പ്രിയപ്പട്ട നായികയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് നായകന്മാരേക്കാള്‍ ഹിറ്റുകള്‍ ഉണ്ടായിരുന്ന, ആരാധകരുണ്ടായിരുന്ന നായിക. സ്ഥിരം കണ്ണീര്‍ നായികമാരില്‍ നിന്നും ആക്ഷന്‍ ചെയ്യുന്ന നായികയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്ത താരമാണ് വാണി വിശ്വനാഥ്. സിനിമ ഇന്നത്തെ അത്രത്തോളം റിയലിസ്റ്റിക്കും സ്ത്രീപക്ഷം സംസാരിക്കുകയും ചെയ്യാതിരുന്ന കാലത്തായിരുന്നു വാണി വിശ്വനാഥ് എന്ന സൂപ്പര്‍ നായിക തീയേറ്ററുകള്‍ നിറച്ചത്.

  കിടിലന്‍ ലുക്കില്‍ കനിഹ; ഹോട്ട് ചിത്രങ്ങളിതാ

  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് തിരികെ വരികയാണ്. നടനും വാണിയുടെ ഭര്‍ത്താവുമായ ബാബുരാജ് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡിയിലേക്കും അവിടെ നിന്നും ക്യാരക്ടര്‍ റോളുകളിലേക്കുമുള്ള ബാബുരാജിന്റെ ചുവടുമാറ്റം നിറകയ്യടികളോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. അഭിമുഖങ്ങളിലും മറ്റും ബാബുരാജിനോട് മലയാളികള്‍ എപ്പോഴും വാണിയെക്കുറിച്ചും വാണിയുടെ തിരിച്ചുവരവിനെക്കുറിച്ചും ചോദിക്കുമായിരുന്നു. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിരിക്കുകയാണ്.

  ദി ക്രിമിനല്‍ ലോയര്‍ എന്ന ചിത്രത്തിലൂടെയാണ് വാണിയുടെ തിരിച്ചുവരവ്. ബാബുരാജിന്റെ നായികയായിട്ട് തന്നെയാണ് വാണിയുടെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാണിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കാന്‍ മൂവി ചാനലിന് വാണി നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  'സാധാരണ പൊലീസ് വേഷങ്ങളായിരുന്നല്ലോ ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. രണ്ടാംവരവില്‍ വക്കീല്‍വേഷം ആകാമെന്ന് കരുതി. അതും ക്രിമിനല്‍ ലോയറുടെ വേഷമാണ്. ചിന്താമണി കൊലക്കേസിലാണ് അങ്ങനെയൊരു വേഷം ചെയ്തിട്ടുള്ളത്. ഇതില്‍പക്ഷേ ത്രൂ ഔട്ടുള്ള കഥാപാത്രമാണ്. ഈ വരവില്‍ ബാബുച്ചേട്ടനും എന്നോടൊപ്പം ഉണ്ട്. കോടതിസീനുകളാണ് ഇതിലേറെയുമുള്ളത്.എന്നാണ് വാണി തന്റെ സിനിമയേയും കഥാപാത്രത്തേയും കുറിച്ച് പറയുന്നത്. ചിത്രത്തില്‍ വക്കീലായാണ് വാണി അഭിനയിക്കുന്നത്.


  എന്റെയും ബാബുച്ചേട്ടന്റെയും ഗംഭീര വാക്‌പോരുകളുണ്ട്. ഒരു ക്രൈംത്രില്ലറാണ് സിനിമ. നവംബര്‍ 20 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും എന്നും താരം പറയുന്നു. നേരത്തെ താന്‍ സിനിമയില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ചും വാണി മനസ് തുറന്നിരുന്നു. കുട്ടികളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനായാണ് സിനിമയില്‍ നിന്നും മാറി നിന്നെതെന്നും, ഇനി സിനിമയില്‍ സജീവമാവാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് വാണി പറഞ്ഞത്. 'സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. തിരക്കുള്ള ഒരു നടിയായി മാറാന്‍ ആഗ്രഹിക്കുന്നില്ല. ഈ വരവില്‍ കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍ എന്നും വാണി പറയുന്നു.

  അതേസമയം ഒരു തെലുങ്ക് ചിത്രത്തില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ആ സിനിമയും കമ്മിറ്റ് ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകള്‍ മാത്രം കാണുന്ന മലയാളം പ്രേക്ഷകര്‍ക്കിടയില്‍ കുറച്ച് റിയലിസ്റ്റിക് അല്ലാത്ത സിനിമ ചെയ്ത് കൈയ്യടി വാങ്ങിയിട്ടുള്ള ആളാണ് ഞാന്‍. അതുപോലെയുള്ള പ്രോത്സാഹനവും പിന്തുണയും ഉണ്ടായിരിക്കണം എന്നും വാണി പറഞ്ഞിരുന്നു.

  Also Read: ഡബിള്‍സിന് ശേഷം പിന്നൊരു മലയാള സിനിമ ചെയ്തില്ല? ആ കമന്റുകള്‍ അഭിനന്ദനം; താപ്‌സി പന്നു പറയുന്നു

  ബാബുരാജിനൊപ്പം വാണി വിശ്വനാഥ് സിനിമയിലേക്ക്..കണ്ടോ ദൃശ്യങ്ങൾ| Filmibeat Malayalam

  വാണി വിശ്വനാഥ് 2014 ലാണ് അവസാനം മലയാളത്തില്‍ അഭിനയിക്കുന്നത്. മാന്നാര്‍ മത്തായി സ്പീങ്ങിന്റെ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലാണ് താരം അവസാനമായി എത്തിയത്. പിന്നീട് സിനിമയില്‍ നിന്നും പൂര്‍ണമായി മാറി നില്‍്കുകയായിരുന്നു. ഏഴ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാവാന്‍ എത്തുന്ന വാണിയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്.. 'ദി ക്രിമിനല്‍ ലോയര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജിതിന്‍ ജിത്തുവാണ് സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹനാണ് തിരക്കഥ ഒരുക്കുന്നത്.തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ദിനേഷ് പണിക്കര്‍, കരമന സുധീര്‍, ബാലാജി ശര്‍മ്മ, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

  Read more about: vani viswanath
  English summary
  Vani Viswanath Opens Up About Her Comeback Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X