twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ കഥാപാത്രത്തെ ഏറ്റെടുത്തപ്പോള്‍ ടെന്‍ഷനായിരുന്നു! തണ്ണീര്‍മത്തനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍!

    |

    തണ്ണീര്‍ മത്തന്‍ ദിനങ്ങളെന്ന ചിത്രം കണ്ടവരാരും രവി പത്മനാഭനെന്ന കഥാപാത്രത്തെ മറക്കില്ല. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ജോമോന്‍ ടി ജോണും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചത്. മാത്യു തോമസ്, അനശ്വര രാജന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബോക്‌സോഫീസില്‍ നിന്നും വന്‍വിജയമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സമീപകാല ചിത്രങ്ങളില്‍ മികച്ച പ്രതികരണവും സാമ്പത്തിക നേട്ടവും സ്വന്തമാക്കിയ സിനിമ കൂടിയാണിത്. ഗായകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ്,തുടങ്ങി മലയാളത്തിന്റെ സകലകലാ വല്ലഭനായ വിനീതിന്റെ രവി പത്മനാഭനെന്ന കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

    ഈ കഥാപാത്രത്തെ ഏറ്റെടുത്തപ്പോള്‍ ആശങ്കയായിരുന്നുവെന്നും സംവിധായകനുള്‍പ്പടെ എല്ലാവരും പിന്തുണച്ചപ്പോഴാണ് ആശ്വാസമായതെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിനേതാവായും സംവിധായകനായും മികവ് തെളിയിച്ച വിനീത് നിലവിലെ തിരക്കുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിലേക്ക് കടക്കും. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകളില്‍ മികച്ച സിനിമയായ ചിത്രത്തിന്റ രണ്ടാം ഭാഗത്തിനായാണ് ഇരുവരും ഒരുമിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

    സൈക്കോ രവിയെന്ന് വിളിച്ചു

    മുന്‍പൊരിക്കലും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണ വിനീത് എത്തിയത്. സൈക്കോ രവി എന്ന് പലരും തന്നെ വിളിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കും എന്നോര്‍ത്തുള്ള ആശങ്കയായിരുന്നു ആദ്യനാളില്‍ തോന്നിയത്. തന്റെ മനസ്സിലുള്ള ഐഡിയയായിരുന്നില്ല സംവിധായകന്റെ മനസ്സില്‍. രണ്ടാമത്തെ ദിവസം മുതല്‍ എല്ലാം ആസ്വദിച്ച് തുടങ്ങുകയായിരുന്നു. എന്തെങ്കിലുമൊരു കൊനുഷ്ടില്ലാത്ത സീന്‍ ഇല്ലെന്ന സ്ഥിതിയായിരുന്നു. കുഞ്ഞിരമായാണത്തിലെ കഥാപാത്രത്തിനും കൊനുഷ്ടുണ്ടായിരുന്നു, എന്നാല്‍ അത് പോലെയല്ല ഇത്.

    ഫോണ്‍ റെക്കോര്‍ഡ്

    ശ്രീനിവാസന്‍ മാത്രമല്ല അദ്ദേഹത്തിന്റെ മക്കളും എഴുത്തില്‍ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കഥയെക്കുറിച്ചുള്ള ഐഡിയ കിട്ടിയാല്‍ക്കൂടിയും അതെഴുതിത്തുടങ്ങാന്‍ നാളുകളെടുക്കാറുണ്ട്. ഇടയ്ക്ക് വേണ്ട എന്ന് തോന്നി മാറ്റാറുണ്ട്, കഥയെക്കുറിച്ചുള്ള ആശയം എപ്പോള്‍ കിട്ടിയാലും അത് ഫോണില്‍ റെക്കോര്‍ഡ് ചെയ്യാറുണ്ട്. ഫോണ്‍ റെക്കോര്‍ഡിംഗ് എപ്പോഴും കൈയ്യിലുണ്ടാവാറുണ്ട്. ആവശ്യം വരുമ്പോള്‍ ഈ റെക്കോര്‍ഡിംഗ് മുഴുവനും കേള്‍ക്കാറുണ്ട്. തട്ടത്തിന്‍ മറയത്ത് മുതലുള്ള എല്ലാ സിനിമകളും അങ്ങനെ സംഭവിച്ചതാണ്.

    പുതിയ ആളുകളെ വെച്ച് ചെയ്യാന്‍ തീരുമാനിച്ചത്

    മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാന രംഗത്ത് അരങ്ങേറിയത്. ആ സിനിമ പുതിയ ആളുകളെ വെച്ച് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. വെങ്തട് പ്രഭുവിന്റെ സിനിമകളിലൂടെ ഒരു സംഘമാളുകള്‍ വന്ന് തമിഴ് സിനിമയെ ഒന്നാകെ മാറ്റി മറിക്കുന്നത് കണ്‍മുന്നില്‍ കണ്ടിരുന്നു. മലയാളത്തില്‍ ഇത് നടക്കുന്നുണ്ടായിരുന്നില്ല, അങ്ങനെയാണ് മലര്‍വാടിയിലൂടെ ആ പരീക്ഷണം നടത്തിയത്.

    അടുത്ത സിനിമ

    വീണ്ടും സംവിധായകനായി വരാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രവുമായാണ് ഇനി എത്തുന്നത്. നിലവില്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ ആ സിനിമയിലേക്ക് കടക്കൂ. ആദിയിലൂടെയായിരുന്നു പ്രണവ് നായകനായി അരങ്ങേറിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി രണ്ടാമത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയെങ്കിലും ആ വരവില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല.

    English summary
    Vineeth Sreenivasan about Thanneer Mathan Dingangal Experience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X