twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടു വർഷത്തെ ഇടവേള മനസുകൊണ്ട് എന്നെ പക്വതപ്പെടുത്താൻ; മിമിക്രിയിൽ നിന്ന് പൂർണമായി മാറി നിന്നത്: കോട്ടയം നസീർ

    |

    മിമിക്രി വേദികളില്‍ നിന്നും മലയാള സിനിമയിലേക്ക് എത്തിയ നിരവധി താരങ്ങളില്‍ ഒരാളാണ് കോട്ടയം നസീര്‍. ഹാസ്യ വേഷങ്ങളിലും സഹനടനയുമെല്ലാം താരം നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറാൻ കോട്ടയം നസീറിന് കഴിഞ്ഞിട്ടുണ്ട്. ഒരു നല്ല ചിത്രകാരൻ കൂടിയാണ് താരം.

    മമ്മൂട്ടിയെ നായകനായാക്കി നിസാം ബഷീർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റോഷാക്ക് എന്ന ചിത്രത്തിൽ കോട്ടയം നസീർ ഒരു ശ്രദ്ധേയ വേഷത്തിൽ അഭിനയിച്ചിരുന്നു. ഇതുവരെ കണ്ടതിൽ വെച്ച് ശക്‌തമായ ഒരു കഥാപാത്രത്തെയാണ് നസീർ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീര പ്രതികരണങ്ങൾ ചിത്രം നേടുമ്പോൾ ചിത്രത്തിലെ നസീറിന്റെ കഥാപാത്രമായ ശശാങ്കനും പ്രേക്ഷകർ കയ്യടിക്കുകയാണ്.

    Also Read: ഒന്നരമാസമായി ഞാന്‍ എന്റെ മകളുടെ കൂടെയാണ്! അമേരിക്കയില്‍ നിന്നും വിശേഷങ്ങളുമായി ലേഖ ശ്രീകുമാര്‍Also Read: ഒന്നരമാസമായി ഞാന്‍ എന്റെ മകളുടെ കൂടെയാണ്! അമേരിക്കയില്‍ നിന്നും വിശേഷങ്ങളുമായി ലേഖ ശ്രീകുമാര്‍

    ഇതുവരെ ചെയ്തതിൽ വ്യത്യസ്തമായ കഥാപാത്രമായിരുന്നു റോഷാക്കിലേത്

    റോഷാക്ക് വിജയകരമായി പ്രദർശനം തുടരുമ്പോൾ താൻ ഈ സിനിമയുടെ ഭാഗമായതിനെ കുറിച്ചും അതിനായുള്ള തയ്യാറെടുപ്പുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കോട്ടയം നസീർ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഇതുവരെ ചെയ്തതിൽ വ്യത്യസ്തമായ കഥാപാത്രമായിരുന്നു റോഷാക്കിലേത് എന്ന് താരം പറയുന്നുണ്ട്. ഷൂട്ടിനിടയിൽ മമ്മൂട്ടി അഭിനന്ദിച്ചതും അദ്ദേഹം ഓർക്കുന്നു, കോട്ടയം നസീറിന്റെ വാക്കുകൾ ഇങ്ങാനെ.

    'വ്യത്യസ്തമായാ കഥാപാത്രമാണ്. ഒരു മേക്കപ്പ് ചെയ്ത ലുക്കില്ലാത്ത ഒരു സാധാരണക്കാരൻ. കഷണ്ടിയൊക്കെയുള്ള കൈലി മുണ്ടൊക്കെ മടക്കി കുത്തി നടക്കുന്ന ഒരു സാധാരണക്കാരൻ. അയാളുടെ നോട്ടവും നടത്തവും ഭാവവും ഒക്കെ അങ്ങനെയാണ്. ഒരു സാധാരണക്കാരന്റെ ജീവിതം അങ്ങനെ പകർത്തിയിരിക്കുകയാണ്. അത് കൃത്യമായി കാണിക്കാനാണ് ഡൾ മേക്കപ്പും കൈലിയുമൊക്കെ ഉപയോഗിച്ചതും. അതെല്ലാം ആ കഥാപാത്രമാകാൻ എന്നെ സഹായിച്ചു,'

    Also Read: അവൻ കുഞ്ഞനിയനെ പോലെയാണ്; എന്ത് കാര്യത്തിനും പരിഹാരം കാണും!; ദിലീപിനെ കുറിച്ച് ബിന്ദു പണിക്കർAlso Read: അവൻ കുഞ്ഞനിയനെ പോലെയാണ്; എന്ത് കാര്യത്തിനും പരിഹാരം കാണും!; ദിലീപിനെ കുറിച്ച് ബിന്ദു പണിക്കർ

    മമ്മൂക്കയുമായി കുറച്ചു നീളമുള്ള ഡയലോഗ് ഉണ്ടായിരുന്നു

    'കോവിഡ് കാലത്ത് ഞാൻ ചെയ്ത ചിത്രങ്ങൾ വീണ്ടും വീണ്ടും കണ്ടു. എന്റെ വീഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിച്ചു. മിമിക്രിയുടെ ആംശങ്ങൾ കടന്നുവരുന്നത് തിരിച്ചറിഞ്ഞു. ഞാൻ തന്നെ എന്നിൽ വിമർശനവും വിശകലനവും നടത്തിയെന്ന് പറയാം. രണ്ടു വർഷത്തെ ഇടവേള മനസ്സുകൊണ്ട് എന്നെയൊന്നു പക്വതപ്പെടുത്താനുള്ള സമയമായിട്ടാണ് ഞാൻ കണ്ടത്. ആ പക്വതയാണ് റോഷാക്കിൽ കണ്ടത്,' കോട്ടയം നസീർ പറഞ്ഞു.

    മമ്മൂട്ടിയുമായുള്ള അനുഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ, 'മമ്മൂക്കയുമായി കുറച്ചു നീളമുള്ള ഡയലോഗ് ഉണ്ടായിരുന്നു. അത് പഠിച്ച് ഒറ്റ ടേക്കിൽ തന്നെ എടുക്കാൻ സാധിച്ചു. അത് കണ്ടപ്പോൾ മമ്മൂക്ക നന്നായി പഠിച്ച് ചെയ്തല്ലോ എന്ന് പറഞ്ഞ് അഭിനന്ദിച്ചു. അത് വലിയൊരു അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. സ്ക്രിപ്റ്റ് മൂന്നു തവണ വായിച്ചു. അതുകൊണ്ടു തന്നെ അത് കൃത്യമായി പഠിക്കാനും സാധിച്ചു. പിന്നീട് എന്റെ പല ടേക്കുകളും കാണുകയും, എന്റെ അടുത്ത് വന്ന് നന്നായി എന്നും ഗംഭീരമായി എന്നൊക്കെ പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പറഞ്ഞിരുന്നു,'

    Also Read: 'എനിക്കിപ്പോൾ വലിയ ശത്രുക്കളുണ്ട്, ഇനി മുതൽ കളികൾ വേറെ ലെവലായിരിക്കും'; ആരാധകരുടെ സ്നേഹം വാങ്ങി റോബിൻ!Also Read: 'എനിക്കിപ്പോൾ വലിയ ശത്രുക്കളുണ്ട്, ഇനി മുതൽ കളികൾ വേറെ ലെവലായിരിക്കും'; ആരാധകരുടെ സ്നേഹം വാങ്ങി റോബിൻ!

    അതൊക്കെ ശശാങ്കനായി അഭിനയിക്കാൻ എന്നെ ഒരുപാട് സഹായിച്ചു

    ഒരു ദിവസം 'ഈ വേഷം കിട്ടാൻ വേണ്ടി നീ എന്താണ് ഡയറക്ടർക്ക് കൊടുത്തത്' എന്ന് എന്നോട് അദ്ദേഹം ചോദിച്ചു. 'എങ്ങനെയാണ് ഡയറക്ടറെ സോപ്പിട്ടത്' എന്നൊക്കെ ചോദിച്ചു. ഈ സിനിമയ്ക്ക് വേണ്ടി വിളിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി സംവിധായകനോട് സംസാരിക്കുന്നത്. ഇത് മമ്മൂക്കയോട് പറഞ്ഞപ്പോൾ അദ്ദേഹം 'ഇതിൽ എന്റെ വേഷമല്ലാതെ എനിക്ക് മറ്റൊരു വേഷം ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ ഞാൻ ശശാങ്കനെ തിരഞ്ഞെടുക്കും എന്നു പറഞ്ഞു. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു ക്രെഡിറ്റ് തന്നെയാണ്,'

    'ആ ക്യാരക്ടർ ആവാനുള്ള മുഴുവൻ സപ്പോർട്ട് തന്നതും കൂടെ നിന്നതും സംവിധായകൻ നിസാം ബഷീറാണ്. തുടക്കം മുതലേ സംവിധായകൻ തന്നെ എല്ലാം എത്ര നോട്ടം വേണം, എത്ര മൂവ്മെന്റ് വേണം എന്നൊക്കെ പറഞ്ഞു ചെയ്യിപ്പിച്ചു. അതൊക്കെ ശശാങ്കനായി അഭിനയിക്കാൻ എന്നെ ഒരുപാട് സഹായിച്ചു, അദ്ദേഹം പറഞ്ഞു.

    അതേസമയം മിമിക്രി രംഗത്ത് നിന്ന് താനായിട്ട് മാറിയതാണെന്നും കോട്ടയം നസീർ പറയുന്നുണ്ട്. 'കഴിഞ്ഞ രണ്ടു കൊല്ലം നമ്മൾ എല്ലാവരും മാറി ചിന്തിച്ച ഒരു കാലമാണ്. അതേപോലെ ഞാനും അക്കാലത്ത് മിമിക്രിയിൽ നിന്നും പൂർണമായും ഒന്നു മാറി നിന്നു. അവിടേക്ക് ഇപ്പൊൾ പുതിയ കലാകാരന്മാർ വന്നു. സത്യത്തിൽ അവർക്കൊപ്പം മത്സരിക്കാൻ നിൽക്കാതെ ഞാൻ പതിയെ എനിക്കിഷ്ടമുള്ള മറ്റൊരു മേഖലയായ സിനിമയിലേക്ക് ഫോക്കസ് ചെയ്തതാണ് എന്ന് പറയാം,' അദ്ദേഹം പറഞ്ഞു.

    Read more about: kottayam nazeer
    English summary
    Viral: Actor Kottayam Nazeer Opens Up About Rorschach Movie Experience And Career Shift - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X