For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ സിനിമകളെ കുറിച്ച് വാപ്പച്ചി അഭിപ്രായം പറയാറില്ലെന്ന് ദുൽഖർ; കാരണവും പറഞ്ഞ് താരം

  |

  മലയളത്തിലും തെന്നിന്ത്യൻ സിനിലോകത്തും ഒരുപോല ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലൂടെയാണ് ദുൽഖർ സിനിമയിൽ എത്തിയതെങ്കിലും താരം അധികം വൈകാതെ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. ഇപ്പോൾ തമിഴിലും ഹിന്ദിയിലും തെലുങ്കിലും എന്തിന് ഏറെ ബോളിവുഡിൽ പോലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ദുൽഖർ. മലയാളത്തിലെ ഏറ്റവും വലിയ പാൻ ഇന്ത്യൻ താരമാണ് ദുൽഖർ ഇന്ന്.

  സിനിമയിലേക്ക് ഉള്ള എൻട്രി മുതൽ കരിയറിന്റെ ഒരു ഘട്ടത്തിലും ദുൽഖറിന് പ്രത്യക്ഷ പിന്തുണയുമായി മമ്മൂട്ടി എത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അടുത്തിടെ പോലുമാണ് ദുൽഖറിന്റെ ഒരു ചിത്രത്തിന്റെ ട്രെയിലർ പോലും മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. എന്നാലും ഏത് അഭിമുഖങ്ങളിലും വാപ്പയെ കുറിച്ചുള്ള ഒരു ചോദ്യം ദുൽഖറിന് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ, അത് വാപ്പച്ചിക്ക് നല്ല ബോധ്യമുണ്ടെന്ന് പറയുകയാണ് ദുൽഖർ.

  Also Read: മഷുവിന്റെ വീട്ടിലേക്ക്, ഈ സമയത്ത് ദൂരെ യാത്രകളും പുറത്ത് നിന്നുമുള്ള ഫുഡും ഒഴിവാക്കി കൂടെയെന്ന് ആരാധകർ

  അഭിമുഖങ്ങളിൽ തന്റെ സിനിമകൾ കണ്ടിട്ട് വാപ്പയുടെ അഭിപ്രായം എന്തായിരുന്നു എന്ന ഒരു ചോദ്യം ഉണ്ടാകും എന്ന് അറിയുന്നത് കൊണ്ടു തന്നെ വാപ്പ തന്നോട് തന്റെ സിനിമകളെ കുറിച്ച് ഒന്നും പറയാറില്ലെന്നാണ് ദുൽഖർ പറയുന്നത്. ദുൽഖറിന്റെ പുതിയ സിനിമയായ സീത രാമത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസിന് മുന്നോടിയായി ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.

  സീതാ രാമം കണ്ടിട്ട് മമ്മൂട്ടി എന്ത് പറഞ്ഞു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ. 'നിങ്ങളെ നിരാശപ്പെടുത്തുന്നതിൽ വിഷമമുണ്ട്. ക്ഷമിക്കണം. പക്ഷേ വാപ്പച്ചി എന്നോട് ഒന്നും പറയാറില്ല എന്നതാണ് സത്യം. അഭിമുഖങ്ങളിൽ തന്നോട് ഇത്തരം ചോദ്യങ്ങൾ വരുമെന്ന് അദ്ദേഹത്തിന് അറിയാമെന്ന് തോന്നുന്നു. അതുകൊണ്ട് അദ്ദേഹം എന്നോട് ഒന്നും പറയാറില്ല. യാതൊന്നും പറയാറില്ല എന്ന് തന്നെ പറയാം.'

  Also Read: കടയിൽ സാധനം എടുത്ത് കൊടുക്കാൻ നിന്ന പയ്യൻ; തിരിച്ചു പോരവെ ഭാര്യ പറഞ്ഞത് ഫാസിലിനെ ചിന്തിപ്പിച്ചു

  'സിനിമ കണ്ടിട്ടുണ്ടെങ്കിൽ പോലും ഉം.. എന്നൊരു മൂളൽ മാത്രേ ഉണ്ടാകാറുള്ളൂ. കാര്യമായിട്ട് ഒന്നും സംസാരിക്കാത്ത ആളാണ് അദ്ദേഹം. അതുകൊണ്ട് വാപ്പച്ചി ഇങ്ങനെയാണ് പറഞ്ഞതെന്നോ ഒന്നും എനിക്ക് പറയാൻ കഴിയില്ല. പക്ഷേ ഒന്നും പറഞ്ഞില്ലെങ്കിൽ തന്നെയും ഞാൻ ചെയ്ത കാര്യങ്ങൾ വാപ്പച്ചി അഭിമാനം കൊള്ളുന്നുണ്ട് എന്ന് എനിക്കറിയാം.' ദുൽഖർ പറഞ്ഞു.

  Also Read: ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്; അടുത്ത വര്‍ഷം നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും, പ്രതിഷേധവുമായി ബാല

  സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള മമ്മൂട്ടിയെ കാഴ്ചപ്പാടിനെ കുറിച്ചും ദുൽഖർ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. വീട്ടിൽ മമ്മൂട്ടിയാണ് യൂത്തനെന്നും താൻ വളരെ പഴഞ്ചനാണെന്നുമാണ് ദുൽഖർ പറയുന്നത്. 'എനിക്കറിയാവുന്ന ആരെക്കാളും ചെറുപ്പക്കാരനാണ് വാപ്പച്ചിയെന്ന് ഞാൻ പറയും. കാരണം അദ്ദേഹത്തിന്റെ താൽപര്യങ്ങളിലും ചിന്തകളിലുമൊക്കെ എപ്പോഴും ആ ചെറുപ്പമുണ്ട്. വാപ്പച്ചിക്ക് പുതിയ ടെക്നോളജികളോടും മോഡേൺ ഉപകരണങ്ങളോടൊക്കെ വലിയ താൽപര്യമാണ്. ഞാനാണെങ്കിൽ എപ്പോഴും വിന്റേജ് ഐറ്റംസിന് പിന്നാലെ പോകുന്നയാളാണ്.'

  Also Read: 'എന്റെ അടിവസ്ത്രം കൂടെ ഊരി നോക്കെടാ', ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവർക്ക് റിയാസിൻ്റെ മറുപടി

  'എനിക്ക് വായിക്കാനിഷ്ടമുള്ള പുസ്‌തകങ്ങളും കൃതികളും കാണാനിഷ്ടമുള്ള സിനിമകളും ഒക്കെ കുറച്ച് പഴയ കാലത്തേയാണ്. പീരിയഡ് ഡ്രാമ വരുന്ന തിരക്കഥകളാണ് എന്നെ കൂടുതൽ ആകർഷിക്കുന്നത്. അതായിരിക്കും ഞാൻ സീതാരാമം ചെയ്യാനും കാരണമായത്,' ദുൽഖർ പറഞ്ഞു.

  Read more about: dulquer salmaan
  English summary
  Viral: Dulquer Salmaan opens up that Mammootty doesn't says anything about his films; Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X