For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമന്റുകള്‍ മാറിടത്തേയും ശരീരഭാഗങ്ങളേയും കുറിച്ച്! കുട്ടന്‍ ചേട്ടന്റെ വീഴ്ച ഒറിജിനല്‍; അഞ്ജന പറയുന്നു

  |

  ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. സിനിമയിലൂടേയും സീരിയലുകളിലൂടേയുമെല്ലാം നേടാന്‍ സാധിക്കാത്ത അത്ര ജനപ്രീതിയും പ്രശസ്തിയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നേടാന്‍ സാധിച്ചവര്‍ ഒരുപാടുണ്ട്. സോഷ്യല്‍ മീഡിയയുടെ ലോകം ഒന്ന് വേറെ തന്നെയാണ്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ കാഴ്ചകളും ട്രെന്റുകളുമൊക്കെ ഇന്ന് നമ്മുടെ നിത്യ ജീവിതത്തെ പോലും സാരമായി തന്നെ സ്വാധീനിക്കാറുണ്ട്.

  Also Read: 'ഭാവനയുമായി മിണ്ടാതായി, ഇന്റിമേറ്റ് രം​ഗം ചെയ്യുമ്പോൾ ഐശ്വര്യ ലക്ഷ്മിയുമായി കട്ട ഉടക്ക്'

  സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച ഒരുപാട് പേര്‍ക്ക് തങ്ങളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ കാണിക്കാനുള്ള അംഗീകാരങ്ങളും പ്രശ്‌സ്തിയുമൊക്കെ നേടാന്‍ സഹായിച്ചിട്ടുണ്ട്. നമ്മളെയൊക്കെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്ത നിരവധി വൈറല്‍ വീഡിയോകളുണ്ട്. അത്തരത്തില്‍ ഈയ്യടുത്ത് വൈറലായൊരു വീഡിയോയായിരുന്നു വള്ളത്തില്‍ നിന്നും തെന്നി വീഴുന്ന കുട്ടന്‍ ചേട്ടന്റേത്.

  റെഡി ടു ട്രാവല്‍ എന്ന യൂട്യൂബ് ചാനലില്‍ അഞ്ജന പള്ളത്തില്‍ അവതാരകയായി എത്തിയ ട്രാവല്‍ വീഡിയോയിലായിരുന്നു കുട്ടന്‍ ചേട്ടന്റെ വീഴ്ച്ച. വീഡിയോയില്‍ കുട്ടനാട്ടില്‍ വള്ളക്കാരനായ കുട്ടന്‍ ചേട്ടനെ തുടക്കം മുതല്‍ അഞ്ജനയും കൂട്ടുകാരിയും പുകഴ്ത്തി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അപാര എക്സ്പീരിയന്‍സ് ആണ്, കുട്ടന്‍ ചേട്ടന്‍ സംഭവമാണ് എന്നൊക്കെ പറഞ്ഞുകൊണ്ടിരിയ്ക്കേ, വള്ളം തുഴുയുന്ന കുട്ടന്‍ ചേട്ടന്‍ വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

  Also Read: ഒന്നും മനസിലാകാത്ത അവസ്ഥ, ധൈര്യം മാത്രമായിരുന്നു ഞങ്ങളൂടെ കൂട്ട്; ആ യാത്രയെക്കുറിച്ച് പാര്‍വതി

  ഈ വീഡിയോ അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയായിരുന്നു. സംഭവം ട്രോളന്മാര്‍ വീഡിയോ ഏറ്റെടുത്തതോടെ അഞ്ജനയും റെഡി ടു ട്രാവല്‍ വ്ളോഗും കുട്ടന്‍ ചേട്ടനുമൊക്കെ കേറിയങ്ങ് ഫേമസ് ആയി. ഇപ്പോഴിതാ കുട്ടന്‍ ചേട്ടനെക്കുറിച്ചും വൈറല്‍ വീഡിയോയെക്കുറിച്ചുമൊക്കെ അഞ്ജന സംസാരിക്കുകയാണ്. വറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജന മനസ് തുറക്കുന്നത്. കൂടാതെ തനിയ്ക്ക് വരുന്ന കമന്റുകളെ കുറിച്ചും അഞ്ജന സംസാരിക്കുന്നുണ്ട്.

  കുട്ടന്‍ ചേട്ടന്‍ വെള്ളത്തില്‍ വീണ സംഭവം സ്‌ക്രിപ്റ്റഡ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഒരിക്കലും അല്ല. അദ്ദേഹം ഒരു പച്ചയായ മനുഷ്യനാണ്. ഞങ്ങളുടെ ഒരു ചാനല്‍ റീച്ചിന് വേണ്ടി മനപൂര്‍വ്വം വെള്ളത്തില്‍ വീഴും എന്ന് തോന്നുന്നുണ്ടോ. അബന്ധത്തില്‍ കാല്‍ വഴുതി താഴെ വീണതാണ്. അത് ഞങ്ങളുടെ വീഡിയോയ്ക്ക് നേട്ടമായി. ചാനല്‍ വണ്‍ മില്യണ്‍ വ്യൂസ് പോയപ്പോള്‍ കുട്ടന്‍ ചേട്ടനെ ക്ഷണിച്ച് ഞങ്ങള്‍ കേക്ക് മുറിച്ചിരുന്നു എന്നാണ് അഞ്ജന കുട്ടന്‍ ചേട്ടനെക്കുറിച്ച് പറയുന്നത്.

  Also Read: ഇവനെന്ത് ചൊറിയനാണ്, എങ്ങനെയും പുറത്താക്കണം; ബിഗ് ബോസിലെ ഏറ്റവും പ്രിയപ്പെട്ട താരത്തെ കുറിച്ച് റിയാസ് സലീം

  സോഷ്യല്‍ മീഡിയയിലെ മിക്ക താരങ്ങളേയും പോലെ മോശം കമന്റുകള്‍ അഞ്ജനയെ തേടിയും എത്താറുണ്ട്. എന്റെ വീഡിയോസിന് താഴെ വരുന്ന കമന്റുകള്‍ ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. നേരത്തെ നോക്കിയിരുന്നു. എന്നാല്‍ അത് എന്റെ മെന്റല്‍ ഹെല്‍ത്തിന് ഒട്ടും നല്ലതല്ല എന്ന് മനസ്സിലാക്കിയപ്പോള്‍ മനപൂര്‍വ്വം കണ്ട ഭാവം നടിക്കാതിരിക്കുകയാണ് എന്നാണ് അഞ്ജന പറയുന്നത്. നേരത്തെ വന്ന കമന്റുകള്‍ എന്റെ ശരീര ഭാഗങ്ങളെ കുറിച്ചാണ്. അത് വല്ലാതെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. വീഡിയോ ചെയ്യുമ്പോള്‍ ഞാന്‍ എന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമായിരുന്നുവെന്നും അഞ്ജന പറയുന്നു.

  ടിക്ക് ടോക്കിലൂടെയാണ് അഞ്ജനയുടെ തുടക്കം. തുടക്കത്തില്‍ അത്രയധികം ഫോളോവേഴ്സ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ചില വീഡിയോകള്‍ക്ക് നല്ല റീച്ച് കിട്ടും. അത് ഡാന്‍സ് വീഡിയോകളായിരിയ്ക്കും. പക്ഷെ അതിന് താഴെ ഒരുപാട് അശ്ലീല കമന്റുകളും എന്റെ ശരീര ഭാഗങ്ങളെ കുറിച്ച് പറയുന്ന കമന്റുകളുമൊക്കെ ഉണ്ടാകുമായിരുന്നുവെന്നും അഞ്ജന പറയുന്നു. കഴുത്തവരെ ഉള്ള വീഡിയോ ഇട്ടാല്‍ റീച്ച് കിട്ടില്ല. റീച്ച് കിട്ടാന്‍ വേണ്ടി ഞാന്‍ ശരീരം കാണിക്കുന്നു എന്നും പറയുന്നവരുണ്ടായിരുന്നുവെന്നും താരം പറയുന്നു.

  അതേസമയം, കമന്റ് എഴുതുന്നതിനോടും ട്രോള്‍ ചെയ്യുന്നതിനോടും ഒന്നും എനിക്ക് എതിര്‍പ്പില്ല. എല്ലാം ആരോഗ്യത്തോടെ എടുക്കുന്നു, സ്വീകരിയ്ക്കുന്നു. പക്ഷെ ശരീരത്തെ കുറിച്ച് കമന്റ് എഴുതരുത്, ബോഡി ഷെയിമിങ് മാനസികമായി തകര്‍ത്തും. അത് ചെയ്യരുത് എന്ന് മാത്രമേ ട്രോളന്മാരോട് പറയാനുള്ളുവെന്നും അഞ്ജന പറയുന്നു.

  Read more about: viral
  English summary
  Viral Girl Anjana Pallath Opens Up About Kuttan Chettan's Video And Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X