For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ മേക്കപ്പിട്ട് സ്റ്റേജിലേക്ക് കേറിയതും ടിനി ഇറങ്ങി ഒരൊറ്റ പോക്കാ; കെഞ്ചിയിട്ടും വന്നില്ല!, ജാഫർ ഇടുക്കി

  |

  മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് ജാഫര്‍ ഇടുക്കി. മലയാള സിനിമകളിലെ സ്ഥിരസാന്നിധ്യമാണ് നടനിന്ന്. ചെറിയ വേഷങ്ങൾ അവതരിപ്പിച്ച് കരിയർ തുടങ്ങിയ നടന്റെ കയ്യിൽ ഇന്ന് ഏത് വേഷവും ഭദ്രമാണ്. വില്ലനായും ഹാസ്യതാരമായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ജാഫർ ഇടുക്കി.

  2005 മുതല്‍ സിനിമയില്‍ സജീവമണെങ്കിലും അടുത്ത കാലത്താണ് നല്ല വേഷങ്ങള്‍ ലഭിക്കുന്നത്. ഏകദേശം നൂറോളം ചിത്രങ്ങളിൽ നടൻ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്ത് ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും നടനുണ്ട്.

  jaffer idukki tini tom

  Also Read: എട്ടാം ക്ലാസിൽ പഠിക്കുമ്പോള്‍ വന്ന കല്യാണാലോചനയുടെ ത്രില്ലിലായിരുന്നു; അത് നടക്കാതെ പോയതിനെ പറ്റി തെസ്‌നി ഖാൻ

  മിമിക്രിയിൽ നിന്നാണ് ജാഫർ ഇടുക്കി സിനിമയിലേക്ക് എത്തുന്നത്. ധാരാളം സ്റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം നടൻ തിളങ്ങിയിട്ടുണ്ട്. അതുപോലെ സ്റ്റേജ് ഷോകളുമായി നടന്നപ്പോൾ ധാരാളം മറക്കാനാവാത്ത അനുഭവങ്ങളും നടനുണ്ടായിട്ടുണ്ട്.

  ഒരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ടിനി ടോമിനൊപ്പം ചെയ്ത ഒരു സ്റ്റേജ് ഷോയിലെ മറക്കാനാവാത്ത അനുഭവ ജാഫർ ഇടുക്കി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, അത് വീണ്ടും വൈറലാവുകയാണ്. സ്‌കിറ്റിനായി താൻ മേക്കപ്പ് ചെയ്ത് കേറി വന്നപ്പോൾ ടിനി ടോം ചിരിച്ചു പോയതും സ്കിറ്റ് കുളമായതിനെയും കുറിച്ചാണ് നടൻ പറഞ്ഞത്. വിശദമായി വായിക്കാം.

  'ഒരിക്കൽ പറവൂർ ഒരു പരിപാടി ഉണ്ടായിരുന്നു. ഒരു ബാങ്കിന്റെ. വൈകുന്നേരം നാല് മണിക്ക് തുടങ്ങി ആറ് മണിക്ക് അവസാനിക്കുന്ന ഒരു ഷോ. ഇന്ന് മലയാളത്തിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളായ ടിനി ടോം പിടിച്ചിരിക്കുന്ന പരിപാടിയാണ്. അങ്ങനെ അദ്ദേഹം ആണ് എന്നെ വിളിച്ച് ഇങ്ങനെ ഒരു പരിപാടിയുണ്ട് എന്ന് പറയുന്നത്,'

  'അന്ന് ടിനിയും പക്രുവും ഒക്കെ ഒരു ടീമാണ്. അതിലേക്ക് എന്നെയും ചേർത്തിരിക്കുന്നത് ആണ്. അങ്ങനെ ഞങ്ങൾ പോയി കൊണ്ടിരിക്കുന്ന സമയത്ത് എന്നോട് എന്താണ് ചെയ്യുന്നതെന്ന് ടിനി ചോദിച്ചു. എന്താണ് ചോദ്യമെന്ന് പുള്ളി ചോദിച്ചു. ഞാൻ സ്കിറ്റ് പറഞ്ഞു കൊടുത്തു. ഒരു സംവിധയകനോട് ചാൻസ് ചോദിച്ച് ഒരാൾ വരുന്നു,'

  'എന്നിട്ട് ഒരു ചോദ്യവും ഉത്തരവും അങ്ങനെ. അത് ഞങ്ങൾ വണ്ടിയിൽ ഇരുന്ന് പ്ലാൻ ചെയ്ത് യാത്രയിൽ പഠിച്ചു കൊണ്ട് പോവുകയാണ്. അതൊക്കെ പഠിച്ച് ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ പറവൂർ എത്തി. അങ്ങനെ എല്ലാം സെറ്റ് ചെയ്ത് ഓഡിയൻസ് ഒക്കെ കയറി ഇരുന്നു. ഇതിനിടയിൽ വേറെ ഒരു പ്രശ്‌നം കൂടി അവിടെ നടക്കുന്നുണ്ട്,'

  Also Read: 'നിന്റേയും ബഷീറിന്റേയും കുട്ടിയല്ലേ... കൂടിയ ഐറ്റമായിരിക്കും'; മഷൂറയുടെ കുഞ്ഞിനെ കുറിച്ച് സുഹാന പറഞ്ഞത്!

  'നാല് മണിക്ക് തുടങ്ങിയ പരിപാടി ആറ്‌ മണിക്ക് തീർക്കണം. പുറത്താണെങ്കിൽ ഭയങ്കര മഴയും. അസ്പറ്റോസ് ഷീറ്റിൽ വെള്ളം വീണിട്ടുള്ള ഭയങ്കര ഒച്ചയും. ഞങ്ങൾക്ക് ആകെ ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ അത് മൈൻഡ് ചെയ്യണ്ട എന്ന് വെച്ച് കളിച്ചു തുടങ്ങി. അപ്പോൾ ഈ വണ്ടിയിൽ വെച്ച് പഠിക്കുന്ന സമയത്ത് ടിനി എന്നോട് ചോദിച്ചത് ഏതൊക്കെ ചോദ്യങ്ങൾ ആണ് ചോദിക്കേണ്ടത് എന്നാണ്,'

  'ഞങ്ങൾ വണ്ടിയിൽ വെച്ച് സംസാരിക്കുമ്പോൾ ഞാനും ടിനിയും മാത്രമേയുള്ളു ഇതിൽ. സ്റ്റേജിൽ കേറിയപ്പോൾ ടിനി അനൗൺസറുടെ റോളും എടുത്തു. പുള്ളി പോയി അന്നൗൺസ് ചെയ്യുന്നു എന്നിട്ട് വന്ന് പെർഫോം ചെയ്യുന്നു അങ്ങനെ. അതിനു ശേഷം എന്റെ ക്യാരക്ടറിന് കുറെ ഇന്ട്രോയൊക്കെ കൊടുത്ത് എന്റെ എൻട്രിയായി,'

  jaffer idukki tini tom

  'ഞാൻ കയറി ചെല്ലുമ്പോൾ ഇയാൾ ഇങ്ങനെ സ്റ്റേജിലേക്ക് നോക്കി നിൽക്കുന്നു. ഈ സൈഡിൽ നിന്ന് കയറി വരുന്നതിനിടെ ഞാൻ വീഴും. അവിടെ നിന്നാണ് തുടങ്ങുന്നത്. വീണിട്ട് ഞാൻ പറയുന്നത് ഞാൻ ഇപ്പോൾ വീണേനെ എന്നാണ്. ഞാൻ ആണെങ്കിൽ ബാക്ക് ഒക്കെ കുറച്ചു തള്ളി വെച്ച് മീശയൊക്കെ വരച്ച് ആണ് കയറി വരുന്നത്,'

  'എന്റെ ഡയലോഗും അപ്പിയറൻസും എല്ലാം കൂടെ ആയപ്പോൾ ടിനിക്ക് ചിരി വന്നു. ടിനി ഒറ്റ ചിരി ആയിരുന്നു. ടിനി എന്നിട്ട് സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി. ഞാൻ ഡയലോഗ് ഒക്കെ ഇട്ടിട്ട് വന്നില്ല. പിന്നെ ഞാൻ കാർട്ടന്റെ ബാക്കിൽ ചെന്ന് കെഞ്ചിയിട്ടും ടിനി വന്നില്ല. നിർത്താതെ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു,'

  'ആളുകൾക്ക് അത് മനസിലായി. ബാങ്കിന്റെ പരിപാടി ആയത് കൊണ്ട് കൂവൽ ഒന്നും കിട്ടിയില്ല. പക്ഷെ ആ ഐറ്റം ചെയ്യാൻ പറ്റിയില്ല. വേറെ ചെയ്യേണ്ടി വന്നു,' ജഫാർ ഇടുക്കി പറഞ്ഞു.

  Read more about: jaffer idukki
  English summary
  When Actor Jaffer Idukki Recalled A Funny Incident With Tini Tom In An Interview Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X