For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീ എവിടെയാണെങ്കിലും എന്റെ കല്യാണത്തിന് വരണം എന്ന് പറഞ്ഞയാൾ എന്നെ കെട്ടി'; വിവാഹകഥ പറഞ്ഞ് ശരണ്യ

  |

  ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി പിൽക്കാലത്ത് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് ശരണ്യ മോഹൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ ശരണ്യക്ക് സാധിച്ചിരുന്നു.

  മലയാളി ആണെങ്കിലും തമിഴിലാണ് ശരണ്യ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത്. ഇതിനു പുറമെ തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും എല്ലാം നടി അഭിനയിച്ചിട്ടുണ്ട്.

  Also Read: 'മമ്മൂക്കയുടേയും കമൽഹാസന്റേയും കൂടെ അഭിനയക്കണമെന്നാണ് ആ​ഗ്രഹം, ചുരുണ്ട മുടി ആരോ​ഗ്യത്തിനും പ്രശ്നമായി'; മെറീന

  നയന്‍താരയും ധനുഷും പ്രധാന വേഷത്തില്‍ എത്തിയ യാരടീ നീ മോഹിനി എന്ന സിനിമയിലൂടെയാണ് ശരണ്യ തമിഴില്‍ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് വെണ്ണിലാകബഡി കൂട്ടം എന്ന ചിത്രത്തിലൂടെ നായികയുമായി താരം. പിന്നീട് നിരവധി ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങിയത്. തമിഴിൽ നടൻ വിജയ്‌ക്കൊപ്പം വരെ ശരണ്യ അഭിനയിച്ചിരുന്നു.

  എന്നാൽ വിവാഹിതയായതോടെ ശരണ്യ അഭിനയം വിടുകയായിരുന്നു. അരവിന്ദ് കൃഷ്ണയാണ് ശരണ്യയുടെ ഭര്‍ത്താവ്. ഏഴ് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു അരവിന്ദ് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ശരണ്യയും അരവിന്ദും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോകളൊക്കെ ഇടയ്ക്ക് വൈറലായിരുന്നു.

  Also Read: അനന്തഭദ്രം സിനിമയ്ക്ക് ശേഷം പുകവലിയും മദ്യപാനവും നിർത്തി; കാരണം പറഞ്ഞ് മനോജ് കെ ജയൻ

  അടുത്ത സുഹൃത്തുക്കൾ ആയിരുന്നെങ്കിലും ഇവരുടേത് പ്രണയവിവാഹമായിരുന്നില്ല. ഒരിക്കൽ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോൾ ഇരുവരും തങ്ങളുടെ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു. വിവാഹശേഷമാണ് തങ്ങൾ പ്രണയിച്ചത് എന്നാണ് ശരണ്യ പറഞ്ഞത്. ഇപ്പോഴിതാ, ഇവരുടെ ആ അഭിമുഖത്തിന്റെ വീഡിയോ വീണ്ടും ശ്രദ്ധനേടുകയാണ്.

  അരവിന്ദാണ് ആദ്യമായി ശരണ്യയെ കണ്ടതും മറ്റും പങ്കുവച്ചത്. '2009 ലാണ് ഞാൻ ശരണ്യയെ ആദ്യമായി കാണുന്നത്. ഒരു കോമൺ ഫ്രണ്ട് വഴിയാണ് പരിചയപ്പെടുന്നത്. കെമിസ്ട്രി സിനിമയുടെ സമയത്താണ്. ചിത്രത്തിന്റെ എഡിറ്റർ എന്റെ സുഹൃത്ത് ആയിരുന്നു. അങ്ങനെയാണ് കമ്പനിയാകുന്നത്,' അരവിന്ദ് പറഞ്ഞു.

  പ്രണയം തുടങ്ങിയത് എപ്പോഴാണെന്ന അവതാരക സ്വാസികയുടെ ചോദ്യത്തിന് വിവാഹ ശേഷം ആയിരുന്നു എന്നായിരുന്നു ഇരുവരുടെയും മറുപടി. 'കല്യാണം കഴിക്കാം എന്ന പ്രപ്പോസൽ മുന്നോട്ട് വെച്ചത് അരവിന്ദ് തന്നെയാണ്. നീ എവിടെയാണെങ്കിലും എന്റെ കല്യാണത്തിന് വരണം എന്ന് എന്നോട് പറഞ്ഞ വ്യക്തിയാണ്. അന്ന് ഓക്കെ ബ്രോ എന്ന് പറഞ്ഞ ഞാനാണ്,' ശരണ്യ പറഞ്ഞു.

  ശരണ്യയിൽ ഇഷ്ടപ്പെട്ട കാര്യങ്ങളെ കുറിച്ചും അരവിന്ദ് പറയുന്നുണ്ട് . 'ആൾ വളരെ ജനുവിനാണ്, വളരെ ചെറിയ ഫ്രെണ്ട്സ് സർക്കിൾ ആണ് ഉള്ളത്. നല്ല ആർട്ടിസ്റ്റാണ്. എനിക്ക് ഇയാളുടെ ഡാൻസ് വളരെ ഇഷ്ടമാണ്,' അരവിന്ദ് പറഞ്ഞു. ഇഷ്ടമാവാത്ത കാര്യങ്ങൾ അപ്പോൾ തന്നെ പറയുന്ന സ്വഭാവക്കാരാനാണ് അരവിന്ദ് എന്ന് ശരണ്യയും പറയുന്നുണ്ട്. ഇടയ്ക്ക് പോസിറ്റീവും ഇടക്ക് നെഗറ്റീവുമായ സ്വഭാവനതെന്നാണ് താരം പറയുന്നത്.

  വിവാഹത്തിനുണ്ടായ രസകരമായ സംഭവവും ഇരുവരും പങ്കുവയ്ക്കുന്നുണ്ട്. 'കല്യാണത്തിന് തങ്ങൾ പ്രതീക്ഷിച്ചത് ഒരു 300 പേരെയായിരുന്നു. പക്ഷെ 3000 പേരോളം വന്നു. തമിഴ് നടൻ വിജയ് കല്യാണത്തിന് വരും എന്ന് ആരോ പറഞ്ഞു പരത്തിയത് കാരണം ആളുകൾ കൂടുകയായിരുന്നു. ഒരാൾ നാല് തവണ സ്റ്റേജിൽ വന്ന് കൈ തന്നു. ആരാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല. വിജയിയേയും ധനുഷിനേയും എല്ലാം കല്യാണത്തിന് വിളിച്ചിരുന്നു. എന്നാൽ അവർക്ക് എത്താൻ കഴിഞ്ഞില്ലെന്നും ശരണ്യ പറയുന്നുണ്ട്.

  Read more about: saranya mohan
  English summary
  When Actress Saranya Mohan And Husband Aravind Opened Up About Their Wedding On Swasika's Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X