For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായികയാക്കാം, ഞങ്ങള്‍ അഞ്ചു പേരുണ്ട്, നിന്നെ മാറി മാറി ഉപയോഗിക്കും! വെളിപ്പെടുത്തലുമായി ശ്രുതി ഹരിഹരന്‍

  |

  കന്നഡ സിനിമയിലെ താരമാണ് ശ്രുതി ഹരിഹരന്‍. സോളോ, സിനിമ കമ്പനി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലും എത്തിയിട്ടുണ്ട് ശ്രുതി. നിരവധി സിനിമകളിലെ താരമായ ശ്രുതി ഒരിക്കല്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ നടത്തിയ തുറന്നു പറച്ചില്‍ വലിയ വിവാദമായിരുന്നു. അര്‍ജുന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ വെൡപ്പെടുത്തല്‍.

  അര്‍ജുനെതിരെ ശ്രുതി കേസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ കേസില്‍ അര്‍ജുനെതിരെ തെളിവില്ലെന്നായിരുന്നു ബാംഗ്ലൂര്‍ പോലീസ് പറഞ്ഞത്. സംഭവത്തില്‍ ശ്രുതിയ്‌ക്കെതിരെ അര്‍ജുന്‍ മാനനഷ്ടത്തിന് കേസ് നല്‍കുകയും ചെയ്തിരുന്നു.

  2018 ല്‍ തന്റെ ആദ്യ കന്നഡ സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവവും ശ്രുതി ഹരിഹരന്‍ വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദില്‍ വച്ച് നടന്ന ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ വച്ചായിരുന്നു സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ശ്രുതിയുടെ വെളിപ്പെടുത്തല്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: പ്രായം കുറഞ്ഞ നടിയുമായി ഭര്‍ത്താവിന് ബന്ധമുണ്ട്; അജയ് ദേവ്ഗണിനെ കുറിച്ച് വന്ന വാര്‍ത്തയില്‍ നടി കാജോള്‍

  ''എനിക്കന്ന് പതിനെട്ട് വയസായിരുന്നു. എന്റെ ആദ്യത്തെ കന്നഡ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ഞാനാകെ ഭയന്നു പോയി. ഞാന്‍ ഒരുപാട് കരഞ്ഞു. എന്റെ ഡാന്‍സ് കൊറിയോഗ്രാഫറോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത് ഹാന്‍ഡില്‍ ചെയ്യാന്‍ അറിയില്ലെങ്കില്‍ നിര്‍ത്തി പോകൂവെന്നായിരുന്നു'' ശ്രുതി പറയുന്നു. അതേസമയം തുറന്നു പറച്ചിലുകള്‍ക്ക് ശേഷം തനിക്ക് അവസരങ്ങള്‍ കുറഞ്ഞുവെന്നും ശ്രുതി പറയുന്നുണ്ട്.

  ''ഈ സംഭവം നടക്കുന്നത് എന്റെ ആദ്യത്തെ അനുഭവമുണ്ടായി നാല് വര്‍ഷം കഴിഞ്ഞാണ്. തമിഴിലെ ഒരു വലിയ നിര്‍മ്മാതാവ് എന്റെ കന്നഡ സിനിമയുടെ റീമേക്ക് അവകാശം വാങ്ങി. ഒരു ദിവസം അയാള്‍ ഫോണ്‍ വിളിച്ചു. തെലുങ്കില്‍ ഞാന്‍ ചെയ്ത വേഷം ഞാന്‍ തന്നെ തമിഴിലും ചെയ്യണമെന്ന് പറഞ്ഞു. അയാള്‍ പറഞ്ഞത്, 'ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ക്ക് വേണ്ടപ്പോഴൊക്കെ ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ മാറി മാറി ഉപയോഗിക്കും'' എന്നായിരുന്നു. എന്റെ കൈയ്യില്‍ ചെരുപ്പുണ്ടെന്നും അടുത്ത വന്നാല്‍ അപ്പോള്‍ അടിക്കുമെന്നും ഞാന്‍ അയാള്‍ക്ക് മറുപടി നല്‍കി'' എന്നാണ് താരം തനിക്കുണ്ടായ മറ്റൊരു അനുഭവം പങ്കുവച്ച് പറയുന്നത്.

  Also Read: 18-ാം വയസില്‍ പല തെറ്റും പറ്റി, ആരും കൂടെ നിന്നില്ല; ബോളിവുഡ് മൊത്തം കപടമുഖങ്ങളെന്ന് പ്രിയങ്ക

  ഈ സംഭവത്തിന് ശേഷം തനിക്കൊപ്പം ജോലി ചെയ്യുക ബുദ്ധിമുട്ടാണെന്ന തരത്തിലുള്ള പ്രചരണം ആരംഭിച്ചെന്നും ശ്രുതി പറയുന്നുണ്ട്. എന്നാല്‍ അതിന് ശേഷം തനിക്ക് കന്നഡയില്‍ നിന്നും വന്നതൊക്കെ നല്ല സിനിമകളായിരുന്നുവെന്നും ശ്രുതി പറയുന്നുണ്ട്. പക്ഷെ ആ സംഭവത്തോടെ തനിക്ക് തമിഴില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിക്കാതെയായെന്നും ശ്രുതി പറയുന്നു. സ്ത്രീകള്‍ ശബ്ദമുയര്‍ത്തണമെന്നും നോ പറയാന്‍ ശീലിക്കണമെന്നും ശ്രുതി പറയുന്നുണ്ട്. പുരുഷന്മാരെ കുറ്റപ്പെടുത്തിയാല്‍ മാത്രം പോരെന്നും കാസ്റ്റിംഗ് കൗച്ചിനെ നേരിടുകയും വേണമെന്നുമാണ് ശ്രുതി പറയുന്നത്.

  മലയാളത്തിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. മലയാള സിനിമയായ സിനിമാ കമ്പനിയായിരുന്നു ശ്രുതിയുടെ ആദ്യത്തെ സിനിമ. പിന്നീട് ലൂസിയ എന്ന ചിത്രത്തിലൂടെയാണ് കന്നഡയിലെത്തുന്നത്. കന്നഡ സിനിമകളിലൂടെയാണ് ശ്രുതി താരമാകുന്നത്. തമിഴിലും നിരവധി സിനിമകള്‍ ചെയ്തു. സോളോയിലൂടെയാണ് മലയാളത്തില്‍ വീണ്ടുമെത്തുന്നത്. വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. വേദം സീരീസ് ആണ് ഒടുവില്‍ പുറത്തിറങ്ങിയത്. തമിഴ് സിനിമയായ ഏജന്റ് കണ്ണായിരം ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്.

  Read more about: shruthi
  English summary
  When Actress Shruthi Hariharan Revealed Her Bitter Experience From Her First Kannada Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X