Don't Miss!
- Lifestyle
ചര്‍മ്മത്തേയും ആരോഗ്യമുള്ളതും തിളക്കമുള്ളതും രോഗരഹിതവുമാക്കും യോഗാസനം
- Sports
IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍
- News
അടപ്പിച്ച ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ഹൈജീന്‍ റേറ്റിംഗ് നിർബന്ധം; ഹെൽത്ത് കാർഡ് ഫെബ്രുവരി 1 മുതൽ
- Finance
ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്‍ഡ് നോക്കാം
- Automobiles
2023 ൽ പുത്തൻ അപ്ഡേഷനുമായി കെടിഎം 390 വരവ് അറിയിച്ചിട്ടുണ്ടേ
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
'രാത്രി മുഴുവൻ കുഞ്ഞിനെയും കൊണ്ട് ഉറങ്ങാതിരിക്കേണ്ടി വന്നിട്ടുണ്ട്'; വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് ശിവദ
മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയാണ് ശിവദ. ആൽബം ഗാനങ്ങളിലൂടെ ആദ്യം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ശിവദ. കേരള കഫേ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ഫാസിൽ സംവിധാനം ചെയ്ത ലീവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാവുന്നത്. എന്നാൽ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ കൂടുതൽ ശ്രദ്ധനേടുന്നത്.
മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് നടി. വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്നു താരം. 2015 ലായിരുന്നു ശിവദയുടെ വിവാഹം. അടുത്ത സുഹൃത്തും നടനുമായ മുരളി കൃഷ്ണനെയാണ് വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹതരായവരാണ് ഇരുവരും. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹമായിരുന്നു.

2019 ലാണ് ഇവർക്ക് മകൾ ജനിക്കുന്നത്. മകളുടെ വിശേഷങ്ങൾ എല്ലാം ശിവദ പങ്കുവച്ചിരുന്നു. പ്രസവശേഷം താൻ കടന്നു പോയ വിഷാദത്തിന്റെ നാളുകളെ കുറിച്ചും ശിവദ തുറന്നു പറഞ്ഞിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശിവദ ആ സമയത്തെ കുറിച്ച് വീണ്ടും സംസാരിച്ചിരുന്നു. ഇപ്പോഴിതാ, ആ അഭിമുഖം വീണ്ടും ശ്രദ്ധനേടുകയാണ്.
മറ്റു സ്ത്രീകൾക്ക് ഇതേ കുറിച്ച് മനസിലാക്കാൻ സഹായകമാകും എന്ന് കരുതിയാണ് താൻ അത് തുറന്നു പറഞ്ഞതെന്നും രണ്ടു വീട്ടുകാരുടെയും പിന്തുണ ഉണ്ടായിട്ടും താൻ അതിലൂടെ കടന്നു പോയെന്നും ശിവദ പറയുന്നുണ്ട്. വിശദമായി വായിക്കാം.
സ്ത്രീകൾക്ക് ഇതിനെക്കുറിച്ച് ധാരണ ഉണ്ടാകാൻ സഹായകമാകും എന്നു കരുതിയാണ് അത് തുറന്നു പറഞ്ഞത്. പൊതുവേ ആളുകൾ പ്രസവകാലത്തെ സന്തോഷകരമായ സമയമായാണ് പറയാറുള്ളത്. പക്ഷേ സ്ത്രീകൾ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണത്. പ്രസവിക്കാൻ പോകുന്ന അന്ന് പോലും എനിക്ക് ഛർദി ഉണ്ടായിരുന്നു. എല്ലാ മാസവും ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നിട്ടുണ്ട്.
കുഞ്ഞു വന്നശേഷം പാൽ കെട്ടി നിൽക്കുന്ന പ്രശ്നങ്ങളുണ്ടായി, ക്രാക്ക്ഡ് നിപ്പിൾ ഉണ്ടായി. രാത്രി മുഴുവൻ കുഞ്ഞിനെയും എടുത്തു കൊണ്ട് ഉറങ്ങാതിരിക്കേണ്ടി വന്നിട്ടുണ്ട്. കിടത്തിയാൽ ഉടൻ കരച്ചിൽ തുടങ്ങും. അതുകൊണ്ട് മറ്റു വഴികളില്ല. പിറ്റേന്നു രാവിലെ കൈകൾ അനക്കാൻ കഴിയാത്ത വിധത്തിലായി വന്നിട്ടുണ്ടെന്നും ശിവദ പറഞ്ഞു.
മുരളിയുടെയും വീട്ടുകാരുടെയും പിന്തുണ ഉണ്ടായിരുന്നിട്ട് പോലും താൻ വിഷാദത്തിലായി. നല്ല കുടുംബം ഇരുവശത്തും ഉണ്ടായതു കൊണ്ടു മാത്രമാണ് അത് വളരെ വേഗം കുറഞ്ഞത്. വിഷാദം തന്നെ ബാധിക്കുന്നുണ്ട് എന്ന് മനസിലായപ്പോൾ മുതൽ അത് മാറ്റാനായി ആക്റ്റീവ് ആയിരിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നും ശിവദ പറയുന്നു.

കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ഞാനും ഉറങ്ങും യോഗ ചെയ്യും. എന്റേതായ സമയം കണ്ടെത്താനും ശ്രദ്ധിച്ചിരുന്നു. നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾക്കു വേണ്ടി ആയിരിക്കണം ആ സമയം ഉപയോഗിക്കേണ്ടത്. വെറുതേ ഇരിക്കുന്നതു പോലും ചിലപ്പോൾ അപ്പോൾ സന്തോഷമായിരിക്കും.
ഇതെല്ലാം പ്രസവവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ ആണെങ്കിലും പിന്നീട് അതൊക്കെ സന്തോഷമായി മാറും. രാവിലെ കിട്ടുന്ന കൊഞ്ചിയുള്ള ഗൂഢമോണിങ്, മകളുടെ കെട്ടിപ്പിടുത്തം, കുഞ്ഞുമ്മകൾ, ജോലി കഴിഞ്ഞു നമ്മൾ വരുമ്പോഴുള്ള അവളുടെ മുഖത്തെ സന്തോഷം ഇതെല്ലാം തരുന്ന ആനന്ദങ്ങൾക്ക് അളവില്ലെന്നും ശിവദ പറഞ്ഞു.
അതേസമയം, ഇന്ന് സിനിമയിൽ വളരെ സജീവമാണ് ശിവദ. മലയാളത്തിൽ മോഹൻലാൽ നായകനായ 12ത് മാനിൽ ആണ് ശിവദ അവസാനമായി അഭിനയിച്ചത്. ജവാനും മുല്ലപ്പൂവും, പ്രളയത്തിന്റെ കഥപറയുന്ന 2018 എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കൂടാതെ രണ്ടു മൂന്ന് തമിഴ് ചിത്രങ്ങളും ശിവദയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.