For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി, ഒരു സൂപ്പർസ്റ്റാറിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത്; അലൻസിയർ പറഞ്ഞത്

  |

  മലയാളത്തിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് അലൻസിയർ. നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. ഇതിനോടകം നിരവധി സിനിമകളിൽ സഹനടനായും വില്ലനായുമെല്ലാം അദ്ദേഹം ശ്രദ്ധയാ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

  അഞ്ചാം വയസ്സിൽ നാടകത്തിലേക്ക് എത്തിയതാണ് അദ്ദേഹം. തുടർന്ന് അമച്വർ നാടകരംഗത്ത് സജീവമായി. കോളേജ് പഠനകാലത്ത് നാടകരംഗത്ത് കൂടുതൽ സജീവമായ അദ്ദേഹം പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. 1998 ൽ പുറത്തിറങ്ങിയ ദയ എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. എന്നാൽ ശ്രദ്ധിക്കപ്പെടുന്നത് ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലൂടെ ആയിരുന്നു.

  Also Read: എങ്ങോട്ട് പോകണമെന്നറിയില്ല! തല്ല് കൂടിയിരുന്നെങ്കില്‍ ജീവിച്ചു പോയേനെ; ഡിവോഴ്‌സിനെപ്പറ്റി ലെന

  ശേഷം നിരവധി അവസരങ്ങളാണ് നടനെ തേടി എത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. പലപ്പോഴും വിവാദങ്ങളിലും പെട്ടിട്ടുണ്ട് അലൻസിയർ.

  അതേസമയം, മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമായി നടൻ ഇപ്പോഴുമുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ച് അലൻസിയർ ഒരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഒരിക്കൽ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ ആദ്യം കണ്ടതിനെ കുറിച്ചും അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും അലൻസിയർ പങ്കുവച്ചത്. വിശദമായി വായിക്കാം.

  'മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ പേടിയുള്ള ആളാണ് ഞാൻ. അത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കസബ എന്ന സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അദ്ദേഹം പറഞ്ഞിട്ടാണ് എന്നെ കാസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം വലിയ മുൻശുണ്ഠിക്കാരനും ദേഷ്യക്കാരനുമൊക്കെയാണെന്ന് മുൻപ് കേട്ടിട്ടുണ്ട്. അതിന്റെ ഭയവും പ്രശ്‌നവുമൊക്കെ എനിക്ക് ഉണ്ടായിരുന്നു,'

  'അദ്ദേഹമാണ് നമ്മളെ കാസ്റ്റ് ചെയ്‌തത്‌. മഹേഷിന്റെ പ്രതികാരം കണ്ടിട്ടാണ് എന്നൊക്കെ അറിയുന്നത് പിന്നീടാണ്. ഞാൻ അവിടെ ചെന്നപ്പോൾ കണ്ടത് കേട്ടതായ ആ ഒരു മനുഷ്യനെയല്ല. മംഗലാപുരത്ത് ഷൂട്ട് നടക്കുന്നതിനിടയിൽ, അദ്ദേഹം പോലീസ് വേഷമൊക്കെ ധരിച്ചു വരുകയാണ്. ഒരു ചുവട് മുന്നോട്ട് വെച്ച ശേഷം എന്നെ കണ്ടപ്പോൾ ആ ചുവട് പിന്നോട്ട് വെച്ചിട്ട് വന്ന് പറഞ്ഞു, എന്റെ പേര് മമ്മൂട്ടി,'

  'ഞാൻ ഞെട്ടിപ്പോയി. അങ്ങനെ അദ്ദേഹം വന്ന് പറയണമെങ്കിൽ അദ്ദേഹത്തിന്റെ ഉള്ളിൽ സരസനായ ഒരു മനുഷ്യനുണ്ട്. ഭയങ്കര നൈർമല്യത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹം ചെലപ്പോൾ കൈ പൊക്കി കാണിക്കും എന്ന് മാത്രമാണ് കരുതിയത്. ഞാൻ അപ്പോൾ ചിരിച്ചുപ്പോയി. അത്രയും നേരം ഭയഭക്തി ബഹുമാനത്തോടെ നിന്ന ആളായിരുന്നു,'

  'നമ്മൾ സൂപ്പർ സ്റ്ററൊക്കെ ആയി കാണുന്ന ആ മനുഷ്യൻ എത്ര ലളിതമായിട്ടാണ് സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഞങ്ങൾ സെറ്റായി. അതിനു ശേഷം മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ഒരിക്കലും ടെൻഷൻ തോന്നിയിട്ടില്ല. ഭയങ്കര സെക്യൂർ ഫീലാണ്. നമ്മളെ കെയർ ചെയ്യുന്ന ആളായിട്ട് തോന്നും,'

  'കസബയിലെ ഫൈറ്റ് സീനിൽ ചെവിയിൽ പഞ്ഞി വെക്കാതിരിക്കുന്നത് എന്നോട് ചോദിക്കുകയും അത് എനിക്ക് തരാതിരുന്ന സ്റ്റാണ്ട് മാസ്റ്ററോട് ചൂടാവുകയും ചെയ്തു. എന്നിട്ട് എന്നോട് ശ്രദ്ധിക്കണം ചെവി നമ്മുടെയാണ് പോയാൽ നമ്മുക്കാണ് എന്നൊക്കെ പറഞ്ഞു. അദ്ദേഹം കൂടെ നിൽക്കുന്ന ഒരു നടനോട് കാണിക്കുന്ന കെയർ അപ്പോഴാണ് എനിക്ക് ബോധ്യപ്പെടുന്നത്,'

  Also Read: 'നസീർ സാർ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ​കാണാതിരുന്നത് ​ദൈ​വനിശ്ചയം;​ ​എ​നി​ക്ക് ​കാ​ണു​ക​യും​ ​ഓർക്കുകയും വേണ്ട'

  'മമ്മൂക്കയെ പോലെ ഹ്യുമർ സെൻസുള്ള ആളെ കണ്ടിട്ടില്ല. ഇരുന്ന ഇരുപ്പിൽ എന്ത് അടിയാണ് അടിക്കുന്നത്! മമ്മൂക്കയെ കുറിച്ച് ഞാൻ കേട്ടൊരു കഥയാണ്. മമ്മൂക്ക അഭിനയിച്ച ഒരു സിനിമയിലെ സംവിധായകനും തിരക്കഥാകൃത്തും തമ്മിൽ ഭയങ്കര ഈഗോ പ്രശ്‌നം. വഴക്കാണ്. സ്ക്രിപ്റ്റ് എഴുതിയ കക്ഷി പുതിയ പയ്യനാണ്,'

  'അങ്ങനെ മമ്മൂക്ക മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചു. സംസാരത്തിനിടയിൽ പയ്യനോട് ചോദിച്ചു. എന്താണ് നിന്റെ ഉദ്ദേശമെന്ന്. അവൻ പറഞ്ഞു, എനിക്ക് പത്മരാജൻ സാറിനെ പോലെ ആകണമെന്ന്. മമ്മൂക്ക ഉടനെ ചോദിച്ചു, അകാലത്തിൽ മരിക്കാനാണോ എന്ന്. എന്തായാലും അവന് പത്മരാജൻ ആവാൻ കഴിയില്ല. പിന്നെ പറ്റുന്നത് അങ്ങനെ മരിക്കലാണ്. അങ്ങനെ നിന്ന നിപ്പിൽ ഡയലോഗ് അടിക്കുന്ന ആളാണ്,' അലൻസിയർ പറഞ്ഞു.

  Read more about: alencier ley lopez
  English summary
  When Alencier Ley Lopez Recalled His First Meeting With Mammootty On Kasaba Movie Set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X