Don't Miss!
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ആരും കാണാന്‍ വന്നില്ല, ഭാര്യയെ ഓര്‍ത്ത് കരയുമായിരുന്നു; മക്കള്‍ക്ക് വേണ്ടി ഇനിയൊന്നും ചെയ്യില്ല!
കേരളം ഇന്ന് കണ്ണു തുറന്നത് ഒരു മരണവാര്‍ത്തയിലേക്കാണ്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തിലൂടെ മലയാളി മനസില്‍ ഇടം നേടിയ അറ്റ്ലസ് രാമചന്ദ്രന്റെ മരണ വാര്‍ത്തയാണ് മലയാളികള്‍ ഇന്ന് രാവിലെ കേട്ടത്. ബൃഹത്തായൊരു ബിസിനസ് സാമ്രാജ്യത്തിന്റെ നെറുകയില്‍ നിന്നും വീണു പോയ രാമചന്ദ്രന് ജീവിതത്തിലും ബിസിനസിലും തിരികെ വരുമെന്ന് കരുതിയിരിക്കുകയായിരുന്നു അദ്ദേഹത്തെ സ്നേഹിക്കുന്നവരും അറിയുന്നവരും.
Also Read: ജീവിതത്തിലെ ചില തീരുമാനങ്ങള്‍ തെറ്റായിരുന്നു, സുഹൃത്തുക്കള്‍ ഉപയോഗിച്ചു: ദിയ സന
ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം എന്നന്നേക്കുമായി വിടവാങ്ങിയിരിക്കുകയാണ്. ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ജയില്‍വാസത്തെ അതിജീവിച്ചതിനെക്കുറിച്ചും ഭാര്യയുടെ പിന്തുണയെക്കുറിച്ചുമെല്ലാം ഒരിക്കല്‍ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗക്ഷനില്‍ വച്ചായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പരസ്യ വാചകം പോലെ തന്നെ വിശ്വസ്തനായിരുന്നു അറ്റ്ലസ് രാമചന്ദ്രന്. എന്നാല്‍ കോടികളുടെ വായ്പകള്‍ മുടങ്ങിയതോടെ ബാങ്കുകള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെ നിയമ നടപടി ആരംഭിക്കുകയായിരുന്നു. ഇതോടെ 2015 ഓഗസ്റ്റ് 25ന് അദ്ദേഹം അകത്തായി. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. പുറത്തിറക്കാനായി ഏറെ ശ്രമിച്ചുവെങ്കിലും പിന്നേയും വന്ന തിരിച്ചടികള്‍ പ്രതികൂലമായി മാറുകയായിരുന്നു. കൂടെ നില്‍ക്കുമെന്ന് കരുതിയവരാരും അന്ന് കൂടെ നിന്നില്ലെന്നാണ് പിന്നീട് അറ്റ്ലസ് രമചന്ദ്രന് പറഞ്ഞത്.
ജയിലില്‍ നിന്നും ഫോണ്‍ വിളിക്കാന്‍ പറ്റുമായിരുന്നു. മാക്സിമം 15 മിനിറ്റായിരുന്നു കിട്ടിയിരുന്നത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ചും വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു സംസാരിച്ചത്. ശക്തമായ പിന്തുണ നല്കി ഭാര്യ ഇന്ദു തനിക്കൊപ്പമുണ്ടായിരുന്നു. ഇന്ദുവിന്റെ ഒറ്റയാള്‍പ്പോരാട്ടമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഒരു ദിവസം തനിക്ക് ദുബായ് പോലീസ് സ്റ്റേഷനിലേക്ക് എത്തണമെന്ന് പറഞ്ഞൊരു ഫോണ്‍ കോള്‍ വരികയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ കുറച്ച് മോശമാണെന്ന് ഭാര്യ പറഞ്ഞപ്പോള്‍ നിങ്ങളും കൂടെ വരുവെന്ന് പറഞ്ഞു. എന്തിനാണ് വിളിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് അവര്‍ പറഞ്ഞിരുന്നില്ല. അറസ്റ്റിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അറസ്റ്റിനെക്കുറിച്ച് പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്.
കരയില്‍ പിടിച്ചിട്ട മത്സ്യത്തെപ്പോലെയായിരുന്നു ഞാന്‍. ജയില്‍ ജീവിതത്തില്‍ എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ഏകാന്തതയാണ്. ആകെപ്പാടെയുള്ള സന്തോഷം വീട്ടിലേക്ക് ഫോണ്‍ ചെയ്യാം എന്നതാണ്. ഫോണ്‍ ചെയ്യുമ്പോള്‍ അവിടത്തെ വിഷമങ്ങളാണ് കേട്ടോണ്ടിരുന്നത്. രാത്രികളില്‍ ഉറങ്ങാറില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വല്ലാതെ വിഷമിച്ചിരുന്നു. ഭാര്യയെ ഓര്‍ത്ത് കരയാറുണ്ടായിരുന്നു. എല്ലാവരും ഒരുദിവസം പോവുമെന്ന് പറഞ്ഞ് കൂടെയുള്ളവര്‍ ആശ്വസിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

കാര്യമായി ആരും കാണാന്‍ വന്നിരുന്നില്ല. ആരെങ്കിലും സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്. സന്ദര്‍ശകരെ കാണണമെന്ന് മോഹിക്കാന്‍ കാരണം ആളുകളെ കാണുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, പുറത്തെ സൂര്യ പ്രകാശഴും വെയിലും ചൂടുമൊക്കെ കാണാമല്ലോ എന്നായിരുന്നു പിന്നീടൊരിക്കല്‍ അറ്റ്ലസ് രാമചന്ദ്രന് പറഞ്ഞത്. അവിടെ കഴിയുമ്പോഴായിരുന്നു കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിയുക എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, പുറത്തിറങ്ങിയാല്‍ എങ്ങോട്ട് പോവുമെന്ന ആശങ്ക അന്ന് അലട്ടിയിരുന്നു. ഭാര്യയെ നോക്കാനാരുണ്ട്. ബിസിനസുമായി യാതൊരു ബന്ധവുമില്ലായിരുന്നു ഭാര്യയ്ക്ക്. ഒരു ചെക്ക് എവിടെ ഒപ്പിടുമെന്ന് പോലും അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ആ ഒരാളാണ് വാസ്തവത്തില്‍ എന്നെ എല്ലാ വിഷമത്തില്‍ നിന്നും കരകയറ്റിയതെന്നും അദ്ദേഹം പറയുന്നു. തന്റെ മോചനത്തില്‍ തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുള്ളതും ഭാര്യയോടാണെന്നും രാമചന്ദ്രന് പറയുന്നു.

കുറച്ച് സാവകാശം കിട്ടിയിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും ബാധ്യതയേക്കാള് ആസ്തി തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം നിയമത്തില്‍ നിന്നും ഓടിപ്പോകില്ലെന്നും അത് തന്റെ വിധിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ്അതേസമയം, ജനങ്ങളുടെ പിന്തുണയും സ്നേഹവുമുള്ളതിനാല്‍ തിരികെ വരാനാവുമെന്നാണ് പ്രതീക്ഷയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. മക്കളൊക്കെ അവരവരുടെ കാര്യം നോക്കിത്തുടങ്ങിയവരാണ്. ഇനി അവരെയൊന്നും ഞാന്‍ നോക്കില്ല. ഇന്ദുവിനൊപ്പമായി കഴിയാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ
-
'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ
-
വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം; ഒടുവിൽ തുറന്ന് പറഞ്ഞ് നയൻതാരയും; ശ്രദ്ധ നേടി വാക്കുകൾ