For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധൈര്യമുണ്ടേല്‍ താന്‍ കല്യാണം കഴിക്കെടോ! ആരാധികയുടെ ഭീഷണി കത്തിനെക്കുറിച്ച് ജിപി

  |

  മലയാളികള്‍ക്ക് സുപരിചിതനാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. അവതാരകനായി കടന്നു വന്ന് പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലെല്ലാം സജീവമായി മാറിയ നടനാണ് ജിപി. ഡി ഫോര്‍ ഡാന്‍സ് എന്ന ഷോയെ ഹിറ്റാക്കി മാറ്റുന്നതിന് ജിപി-പേളി അവതാരക ജോഡിയ്ക്ക് നിര്‍ണായക പങ്കുണ്ട്. ഇപ്പോഴിതാ ഡിഫോര്‍ ഡാന്‍സിന്റെ സമയത്ത് തനിക്ക് ലഭിച്ചൊരു കത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ജിപി.

  Also Read: 'കഴിവുള്ളവർക്ക് മമ്മൂക്ക ഡേറ്റ് കൊടുക്കും, കുടിയനായി അഴിഞ്ഞാടുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു'; മാർത്താണ്ഡൻ

  ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ജിപി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  കത്ത് തുറന്നു വായിക്കുക രസമുള്ള കാര്യമാണ്. ഇപ്പോള്‍ അങ്ങനെ കത്തൊന്നും വരാറില്ല. അതില്‍ കുറച്ച് വിഷമമുണ്ടെന്നും ചിരിച്ചു കൊണ്ട് ജിപി പറയുന്നു. ഡി ഫോര്‍ ഡാന്‍സിന്റെ സമയത്ത് ഒരുപാട് കത്തുകള്‍ വരുമായിരുന്നു. കത്തുകള്‍ മാത്രമല്ല, ഗിഫ്റ്റുകളും ചോക്ലേറ്റുകളും വരുമായിരുന്നു. കത്തുകള്‍ വീട്ടുകാരോട് തുറന്ന് വായിച്ചു കൊള്ളാന്‍ പറഞ്ഞിരുന്നു. പിന്നെ പിന്നെ ഞാനത് വേണ്ടാന്ന് പറഞ്ഞു. ഇതിലെ ചോക്ലേറ്റ്‌സ് ഒക്കെ അച്ഛനും അമ്മും തിന്നും. എനിക്ക് കിട്ടില്ലെന്നാണ് ജിപി പറയുന്നത്.

  Also Read: ജോലിക്ക് പോവാത്ത ഭാര്യ ആയിരുന്നു അദ്ദേഹത്തിന് ആവശ്യം; അന്ധമായി വിശ്വസിക്കുന്നു; മഹേഷ് ബാബുവിന്റെ ഭാര്യ

  സാധാരണ കത്ത് വന്നാല്‍ ഞാനത് വായിച്ച ശേഷം ടേബിളിന്റെ പുറത്ത് തുറന്ന് വെക്കും. നമ്മളെ പറ്റി പുകഴ്ത്തി പറയുന്നത് വായിക്കുന്നത് രസമല്ലേ. ഒരു ദിവസം ഒരു കത്തു വന്നു. വല്ലപ്പോഴുമെ അങ്ങനെയുള്ള കത്തുകള്‍ വരാറുള്ളൂ. അത് വന്നത് തന്നെ വന്‍ ബില്‍ഡ് അപ്പോടെയായിരുന്നു. ഭയങ്കരമായ ഗിഫ്റ്റ് പാക്കറ്റായിരുന്നു. ഗ്രീറ്റിംഗ് കാര്‍ഡൊക്കെ പോലെയായിരുന്നു ജിപി ഓര്‍ക്കുന്നു.

  ഞാന്‍ വരുന്നത് വരെ തുറന്നില്ല. ഞാന്‍ വന്ന ശേഷം തുറന്നു. ആദ്യം തന്നെ ചോക്ലേറ്റാണ്. ചോക്ലേറ്റ് കഴിച്ചു കൊണ്ട് ഞാന്‍ വായിച്ചു തുടങ്ങി. ഞാന്‍ അതുവരെ അഭിനയിച്ച നായികമാരുടെ കൂടെയുള്ള ഫോട്ടോകളായിരുന്നു. ആ ഫോട്ടോകളിലൊക്കെ പെണ്‍കുട്ടികളുടെ മുഖമൊക്കെ കുത്തി വരഞ്ഞിട്ടുണ്ടാകും. അവസാന പേജില്‍ ഇനി ധൈര്യം ഉണ്ടെങ്കില്‍ താന്‍ കല്യാണം കഴിക്കടോ എന്നായിരുന്നു എഴുതിയിരുന്നതെന്നാണ് ജിപി പറയുന്നത്.

  ഇത് മുഴുവന്‍ വായിച്ച് കഴിഞ്ഞതും ഞാന്‍ പേടിച്ചു പോയി. കഴിച്ച ചോക്ലേറ്റ് ഒറിജിനല്‍ തന്നെയാണോന്ന്. ഭാഗ്യത്തിന് ആയിരുന്നുവെന്നും ജിപി പറയുന്നു. മറ്റ് താരങ്ങളും തങ്ങളുടെ കത്ത് ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്. രസകരമായ കഥയായിരുന്നു സ്റ്റാര്‍ മാജിക്കിലെ നിഷ്‌കളങ്കതയുടെ മുഖമായ അനുമോള്‍ക്ക് പറയാനുണ്ടായിരുന്നത്.

  എനിക്ക് ആദ്യമായിട്ട് കിട്ടുന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നാണ് അനു പറയുന്നത്. അവന്‍ ഇന്ന് കല്യാണമൊക്കെ കഴിഞ്ഞ് ജീവിക്കുകയാണ്. അതിനാല്‍ പേര് പറയുന്നില്ല. ചോര കൊണ്ടായിരുന്നു കത്തെഴുതിയിരുന്നതെന്ന് അനുമോള്‍ പറഞ്ഞു. ഇതോടെ ഈ കഥ ഞാനിവിടെ പറഞ്ഞിട്ടുണ്ടെന്നും അനു ആളെ മാറ്റി പറയുകയാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞുവെങ്കിലും അനു സമ്മതിച്ചില്ല. ഇപ്പോഴുള്ള എല്ലാ ബോയ്സും ചെയ്യാറുള്ളതാണെന്ന് അനു പറഞ്ഞു.

  രക്തം കൊണ്ട് ഐ ലവ് യു അനു എന്നെഴുതി തന്നു. ഭയങ്കര സഹതാപം തോന്നി. ഇഷ്ടമുണ്ടെന്ന് തിരിച്ച് പറയാന്‍ ഫ്രണ്ട്സ് ഒക്കെ പറഞ്ഞു. അങ്ങനെ ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു. കത്ത് തരുന്നത് രാവിലെയായിരുന്നു. പക്ഷെ വൈകിട്ടായപ്പോഴാണ് അവന്റെ കൂട്ടുകാര്‍ വന്ന് പറയുന്നത് ഇത് അവന്റെ ചോര കൊണ്ട് എഴുതിയതല്ലെന്ന്. അവന്‍ രാവിലെ ടോയ്ലറ്റിന്റെ അവിടെ പോയി നിന്ന് കൊതുകിന്റെ കടി കൊണ്ട് നിന്ന്, ആ ചോര കൊണ്ടാണ് എഴുതിയതെന്ന്. അനു കഥ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

  Read more about: govind padmasurya
  English summary
  When Govind Padmasurya AKA GP Got A Letter From A Fan Threatening Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X