For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോമോള്‍ ഭാര്യയാകുമോ എന്ന് പേടിച്ചിരുന്നുവെന്ന് വിനീത് കുമാര്‍! വിനീതിനെ വെറുപ്പിച്ചിട്ടുണ്ടെന്ന് ജോമോളും

  |

  മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ജോമോള്‍. ബാലതാരമായി സിനിമയിലെത്തിയ ജോമോള്‍ നിരവധി സിനിമകളില്‍ അഭിനയിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം അഭിനയത്തില്‍ സജീവമല്ലെങ്കിലും ജോമോളെ മറക്കുക എന്നത് മലയാളികള്‍ക്ക്് അസാധ്യമായൊരു കാര്യമാണ്. മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായ വടക്കന്‍ വീരഗാഥയില്‍ ജോമോളും അഭിനയിച്ചിരുന്നു. പിന്നീട് എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെയാണ് ജോമോള്‍ നായികയായി മാറുന്നത്.

  കഥ ഇഷ്ടമായില്ലെന്ന് എല്ലാവരുടെയും മുന്നിവെച്ച് ആസിഫ് അലി പറഞ്ഞു: അനുഭവം പറഞ്ഞ് സേതു

  വടക്കന്‍ വീരഗാഥയില്‍ ജോമോളിനൊപ്പം അഭിനയിച്ചിരുന്നത് വിനീത് കുമാറായിരുന്നു. നടനും സംവിധായകനൊക്കെയായി മാറുകയായിരുന്നു പിന്നീട് വിനീത്കുമാര്‍. ഇപ്പോഴിതാ വടക്കന്‍ വീരഗാഥയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവങ്ങള്‍ ഓര്‍ക്കുന്ന ജോമോളിന്റേയും വിനീത് കുമാറിന്റെ പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇപ്പോള്‍ കാണുമ്പോള്‍ ചമ്മലാണ് തോന്നുന്നത്. നൊസ്റ്റാള്‍ജിയ അല്ലെന്നായിരുന്നു വടക്കന്‍ വീരഗാഥയെക്കുറിച്ച് ജോമോള്‍ പറയുന്നത്. ആ പടത്തില്‍ ഞാന്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെന്നും ബാക്കിയെല്ലാവരും നാച്ചുറലായിരുന്നുവെന്നും ജോമോള്‍ അഭിപ്രായപ്പെടുന്നു. ഞാന്‍ മാത്രമാണ് ഒരുപാട് അഭിനയിച്ചത്. അതിലെ പാട്ടില്‍ അഭിനയിച്ചതൊക്കെ ഓര്‍മ്മയുണ്ട്. സുകുമാരിയമ്മയ്ക്കൊപ്പമുള്ള രംഗങ്ങള്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്നും ജോമോള്‍ പറയുന്നു. പിന്നാലെ വിനീതുമായി അടി കൂടിയതിനെക്കുറിച്ചും ചിത്രത്തിലെ തങ്ങളുടെ വിവാഹ രംഗത്തെക്കുറിച്ചുമൊക്കെ ഇരുവരും മനസ്ത തുറക്കുകയാണ്.

  വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പ് അനഘയില്‍ ജോമോളും വിനീതും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയുടെ സെറ്റില്‍ പലപ്പോഴും ജോമോളോട് കുറുമ്പും അസൂയയുമൊക്കെ തോന്നുമായിരുന്നുവെന്നാണ് വിനീത് പറയുന്നത്. ഒരു സീന്‍ കഴിഞ്ഞാല്‍ അടുത്തത് ചെയ്യണമെങ്കില്‍ ചോക്ലേറ്റ് വേണമെന്ന് ജോമോള്‍ പറയും. അപ്പോള്‍ത്തന്നെ ചോക്ലേറ്റ് വരുമായിരുന്നുവെന്നും അന്ന് സിംപതിയുടെ പുറത്ത് തനിക്കൊരു കഷണം ചോക്ലേറ്റ് കിട്ടിയാലായി എന്ന അവസ്ഥയായിരുന്നുവെന്നും വിനീത് ഓര്‍ക്കുന്നു. വടക്കന്‍ വീരഗാഥയില്‍ ചന്തുവിന്റെ ചെറുപ്പമായി ഞാനും ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പമായി ജോമോളുമായിരുന്നു അഭിനയിച്ചതെന്നാണ് വിനീത് പറയുന്നത്.

  എന്താണ് സീന്‍ എന്നൊന്നും അന്ന് അറിയില്ലായിരുന്നുവെന്നും അങ്ങനെയിരിക്കെ ഒരു ദിവസമാണ് നാളെ ജോമോളെ താലികെട്ടുന്ന രംഗമുണ്ടെന്നറിഞ്ഞതെന്നും വിനീത് പറയുന്നത്. കുട്ടിയായതിനാല്‍ താലികെട്ടിയാല്‍ ഭാര്യയാവുമെന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നതെന്നും ജോമോളായിരിക്കുമോ ആയുഷ്‌കാലം മുഴുവന്‍ ഭാര്യയായി കൂടെയുണ്ടാവുന്നത് എന്നോര്‍ത്ത് പേടിച്ചിരുന്നുവെന്നും വിനീത് പറയുന്നു. താലികെട്ടില്ല ഇങ്ങനെ വെക്കുകയേയുള്ളൂയെന്ന് പറഞ്ഞിരുന്നുവെന്നാണ് തുടര്‍ന്നാണ് ആശ്വാസമായതെന്നും താരം പറയുന്നു. വിനീത് കുമാര്‍ തന്റെ അയല്‍ക്കാരനാണ്.താന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് ശരിക്കും കഷ്ടം തോന്നുമെന്നും ജോമോള്‍ പറയുന്നു. വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പോലെയല്ലേ വിനീത് സംസാരിച്ചതെന്നും അത്രയും ഞാന്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നുമായിരുന്നു ജോമോള്‍ പറയുന്നത്.

  Recommended Video

  എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat

  മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും നേടിയ നടിയാണ് ജോമോള്‍. എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ പ്രകടനത്തിനാണ് ജോമോളെ തേടി പുരസ്‌കാരങ്ങള്‍ എത്തിയത്. നിറം, പഞ്ചാബി ഹൗസ്, എന്ന് സ്വന്തം ജാനകിക്കുട്ടി, അരയന്നങ്ങളുടെ വീട്, തില്ലാന തില്ലാന, രാക്കിളിപ്പാട്ട്, മയില്‍പീവി കാവ്, സ്‌നേഹം തുടങ്ങി ഒരുപാട് ഹിറ്റുകളിലെ നായികയായിരുന്ന ജോമോള്‍ പിന്നീട് അഭിനയത്തോട് വിട പറഞ്ഞു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം 2017 ല്‍ കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ തിരികെ വന്നുവെങ്കിലും പിന്നീട് അഭിനയത്തിലേക്ക് മടങ്ങിയെത്തിയില്ല ജോമോള്‍. നടനും സംവിധായകനുമായ വിനീതിന്റെ പുതിയ സിനിമ തല്ലുമാലയാണ്. പിന്നാലെ ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാര്‍ സിനിമയൊരുക്കുകയും ചെയ്യുന്നുണ്ട്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ നായിക. നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധായകനായി മാറിയത്.

  Read more about: jomol vineeth kumar
  English summary
  When Jomol And Vineeth Kumar Recalled Their Oru Vadakkan Veera Gadha Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X