For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫീസടയ്ക്കാന്‍ അഞ്ച് രൂപ ചോദിച്ചപ്പോള്‍ തരാതെ ബിഷപ്പ് പറഞ്ഞത്; ദുരനുഭവം പറഞ്ഞ് യേശുദാസ്‌

  |

  മലയാളികളുടെ പ്രിയ ഗായകനാണ് കെജെ യേശുദാസ്. മലയാളി ജീവിതത്തോട് ഇത്രത്തോളം ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു ഗായകനുണ്ടാകില്ല. പതിറ്റാണ്ടുകളായി സംഗീത ലോകത്തെ മിന്നും താരമായി അദ്ദേഹം നിലനില്‍ക്കുന്നു. പുതുതലമുറകള്‍ക്ക് വെളിച്ചമാകുന്നു. മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സങ്കടത്തിനുമൊക്കെ ശബ്ദമായി മാറുന്നത് യേശുദാസ് എന്ന ദാസേട്ടനാണ്.

  Also Read: തുണിയൂരി തുടങ്ങിയല്ലേ, സാരി ഉടുത്ത് ബോള്‍ഡായതിന് വന്ന കമന്റ്! പെണ്‍കുട്ടികള്‍ മാത്രം മോശക്കാരികളെന്ന് നയന

  ഒരിക്കല്‍ തന്റെ കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും മറ്റും യേശുദാസ് മനസ് തുറന്നിരുന്നു. ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ഞാന്‍ സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ അഞ്ച് രൂപ ഫീസടയ്ക്കാന്‍ വേണ്ടി കൊച്ചിന്‍ പാലസില്‍ പോയി ചോദിച്ചിട്ടുണ്ട്. എനിക്ക് ചോദിക്കാന്‍ പറ്റിയ സ്ഥലം അതാണെന്ന് കരുതി. അപ്പോള്‍ ബിഷപ്പ് ചോദിച്ചത് എന്തിനാടോ ക്രിസ്ത്യാനിയ്ക്ക് പാട്ട് എന്നായിരുന്നു. അവിടെ നിന്നും പോന്ന ശേഷം മുണ്ടുമുറുക്കിയുടുത്താണ് പഠിച്ചത്. ക്രിസ്ത്യാനിയ്ക്ക് എന്തിനാണ് ശാസ്ത്രീയ സംഗീതം എന്ന് എന്റെ അച്ഛനോട് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട്. ചിരിച്ചു കൊണ്ട് മറുപടി പറയാതിരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നാണ് കെജെ യേശുദാസ് പറയുന്നത്.

  Also Read: ജീവിതത്തിൽ എല്ലാ പ്രതീക്ഷയും കൈവിട്ടു, എപ്പോഴും കരച്ചിൽ; സഹായിച്ചത് ശ്രീവിദ്യാമ്മ; തുറന്ന് പറഞ്ഞ് ലെന


  അമ്മയ്ക്ക് അല്‍പ്പം ആശങ്കയുണ്ടായിരുന്നു ഇതുകൊണ്ട് എങ്ങനെ ജീവിക്കുമെന്ന്. പക്ഷെ അദ്ദേഹം അമ്മയ്ക്ക് പോലും മറുപടി നല്‍കിയില്ല. എന്റെ ദൈവാതീനം കൊണ്ടാണ് ഞാന്‍ ആ കുടുംബത്തില്‍ പോയി ജനിച്ചത്. തൃശ്ശൂരിലെ ഒരു ബിസിനസുകാരന്‍ ക്രിസ്ത്യാനിയുടെ വീട്ടിലായിരുന്നു ജനിച്ചിരുന്നതെങ്കില്‍ സ്ഥിതി മാറിയേനെ. കാരണം ഒരു സംഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

  എന്റെ സുഹൃത്ത് പോള്‍ ഞാന്‍ പഠിക്കുന്നത് കണ്ടപ്പോല്‍ പാട്ടു പഠിക്കണം എന്ന ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ അച്ഛന് അരിക്കച്ചവടമാണ്. നല്ല മനുഷ്യനാണ്. പക്ഷെ സംഗീത അരികത്തുകൂടെ പോലും പോയിട്ടില്ല. അവന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ എന്റെ അച്ഛന്‍ ഒരു രൂപ എടുത്തു കൊടുത്തു. പാട്ട് പഠിക്കല്‍ ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവന് തന്നെ തോന്നി ഇത് ശരിയാകില്ല എന്ന്. സാറേ എനിക്കിത് പറ്റില്ല, ആ ഒരു രൂപ തിരിച്ചു തരുമോ എന്ന് അവന്‍ ചോദിച്ചു. ഈ സംസ്‌കാരം എവിടെ നിന്നുമാണ് വരുന്നത്? എന്നാണ് കെജെ യേശുദാസ് ചോദിക്കുന്നത്.

  എന്നാല്‍ എന്റെ കാര്യത്തില്‍ അതുണ്ടായില്ല. എന്റെ അച്ഛന്‍ ക്രിസ്തീയ കുടുംബത്തില്‍ നിന്നാണെങ്കില്‍ പോലും. എല്ലാ പുരോഹിതന്മാരും, ഹിന്ദുക്കളുടേയും മുസ്ലീംഗങ്ങളുടേയും ക്രിസ്ത്യാനുകളുടേയും, നല്ലവരോ ചീത്തവരോ അല്ല. നല്ലവരുമുണ്ടാകും ചീത്തവരുമുണ്ടാകും. അതില്‍ നമ്മള്‍ തെറ്റ് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. പിന്നാലെ ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

  എന്റെ കൂട്ടുകാര്‍ തങ്ങള്‍, പോള്‍, ശശിധരന്‍ തുടങ്ങിയവരായിരുന്നു. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ ഒരുമിച്ച് കൂടുകയും കളിക്കുകയും ചെയ്യുമായിരുന്നു. പെട്ടെന്ന് ഒരു സണ്‍ഡെ ക്ലാസില്‍ പറയുകയാണ് ക്രിസ്ത്യാനികള്‍ മാത്രമേ സ്വര്‍ഗത്തില്‍ പോവുകയുളളൂ. ഇത് കേട്ടപ്പോള്‍ വലിയ തത്വചിന്തയൊന്നുമില്ലാത്ത എന്റെ മനസില്‍ തോന്നിയത് നമ്മളുടെ കൂടെ കളിക്കാന്‍ വരുന്നവര്‍ എല്ലാം വേറെ വേറെ വിഭാഗങ്ങളില്‍ നിന്നുമുള്ളവരാണ്, അവര്‍ ഉണ്ടാകുമോ എന്നതായിരുന്നുവെന്നാണ് യേശുദാസ് ഓര്‍ക്കുന്നത്.

  അപ്പച്ചനോട് ചോദിച്ചപ്പോള്‍ അതിന് ഉത്തരം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതങ്ങനെ തന്നെയെടുത്തു. പക്ഷെ ആ വിത്ത് എന്നില്‍ കിടന്നു. അനുഭവങ്ങളാണ് പഠിപ്പിക്കുന്നതെന്നാണ് യേശുദാസ് പറയുന്നത്.

  എനിക്ക് ജീവിതത്തില്‍ ഏറ്റവും വിരോധമുള്ളത് ലഹരിയോടാണ്. അത് കഴിച്ചിട്ട് സംസാരിക്കുന്നവരോട് വഴക്കിട്ടിട്ടുണ്ട്. അടിവരെ കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ചെയ്യില്ല. അതിനേക്കാളൊക്കെ മനസിലാക്കി. ചെറുപ്പക്കാലത്ത് നല്ല വഴക്കുണ്ടാക്കിയിട്ടുണ്ട്. കൊണ്ടവര്‍ മറന്നിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

  മലയാള സിനിമ സംഗീത ലോകത്തിന് സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് കെജെ യേശുദാസ്. ഇന്നും അദ്ദേഹത്തോളം മധുരമായി പാടുന്ന മറ്റൊരു ഗായകനെ സംഗീത ലോകം പിന്നീട് കണ്ടിട്ടില്ല. രാജ്യം ആദരിക്കുന്ന പ്രതിഭയാണ് അദ്ദേഹം. യേശുദാസിന്റെ പാതയിലൂടെ തന്നെ മകന്‍ വിജയ് യേശുദാസും സംഗീത രംഗത്തേക്ക് എത്തുകയായിരുന്നു. മലയാളത്തിലും മറ്റ് ഭാഷകളിലുമെല്ലാം നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട് വിജയ് യേശുദാസ്.

  Read more about: kj yesudas
  English summary
  When KJ Yesudas Opened Up About His Fights WIth Social Conventions At Young Ages
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X