For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീയെന്തിനാ അവളുടെ മുറിയിൽ പോകുന്നത്; ശോഭനയുമായി പിണക്കത്തിലായെന്ന വാർത്തയെ കുറിച്ച് അന്ന് ചിത്ര പറഞ്ഞതിങ്ങനെ

  |

  കൊവിഡ് കാലം പല തരത്തിലുള്ള വേദനകളാണ് ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖരായ പല നടന്മാര്‍ക്കുമൊടുവില്‍ നടി ചിത്രയുടെ വേര്‍പാട് വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഹൃദയാഘാത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ നിന്നും ഇന്ന് രാവിലെയാണ് നടി അന്തരിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം മലയാളത്തിലെ മിക്ക താരങ്ങളും ചിത്രയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് രംഗത്ത് വന്നിരുന്നു.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഒരു കാലത്ത് ചെറുതും വലുതും കഥാപാത്രങ്ങള്‍ ചെയ്തിരുന്ന ചിത്രയുമായി നടി ശോഭന പിണിങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന് പിന്നിലെ കാരണമെന്താണെന്ന് ഒരു അഭിമുഖത്തില്‍ ചിത്ര തന്നെ സൂചിപ്പിക്കുകയും ചെയ്തു. ശേഷം ഇരുവരും സൗഹൃദത്തിലായോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. എങ്കിലും ചിത്രയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ ഈ കഥയും പ്രചരിക്കുകയാണ്.

  ശോഭനെയെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ചിത്ര തുറന്ന് പറഞ്ഞത്. ''എന്റെ അമ്മയുടെ വേര്‍പാടോട് കൂടി അച്ഛന്‍ കര്‍ക്കശക്കാരന്‍ ആയി. സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ആരോടും തന്നെ സംസാരിക്കാന്‍ പാടില്ല. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ മുറിയിലെത്തണം. മറ്റു നടിമാരോട് സംസാരിക്കാന്‍ പാടില്ല. അച്ഛന്റെ ഇത്തരത്തിലുള്ള നിബന്ധനകള്‍ എന്നെ ശ്വാസം മുട്ടിച്ചിരുന്നതായിട്ടാണ് ചിത്ര അന്ന് വെളിപ്പെടുത്തിയത്. പിന്നെ ഞങ്ങള്‍ അമ്മയില്ലാതെ വളരുന്ന മൂന്നു പെണ്‍കുട്ടികള്‍ ഉള്ളതിന്റെ ടെന്‍ഷനും ചിന്തകളും ഒക്കെ ആയിരിക്കും അച്ഛനെ അങ്ങനെ ആക്കിയതെന്നാണ് കരുതുന്നത്.

  വഴി തെറ്റിയ സ്ത്രീയുടെ വേഷത്തില്‍ നിരന്തരം അഭിനയിച്ചു; അതൊരു ബാധ്യതയായി മാറിയെന്ന് ചിത്ര തന്നെ പറഞ്ഞിരുന്നു

  ഞാന്‍ ഒരു അഭിനേത്രി ആയതിന്റെ ഇഷ്ടക്കുറവ് അച്ഛന്റെയും അമ്മയുടെയും കുടുംബത്തില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അതിന്റെയൊപ്പം വേറെ വല്ല പേര് ദോഷവും കൂടി ആയി പോയാല്‍ പിന്നെ അത് മാത്രവുമല്ല ഞാന്‍ അത്യാവശ്യം പേരും പ്രശസ്തിയുമുള്ള ആളാണ്, അതുകൊണ്ടു തന്നെ എന്റെ ജീവിതത്തില്‍ എന്തെങ്കിലും പോരായ്മകള്‍ സംഭവിച്ചാല്‍ അതും വലിയ വാര്‍ത്തയാവുകയും ചെയ്യുമായിരുന്നു. പിന്നാലെ ശോഭനയുമായി ഉണ്ടായെന്ന് പറയുന്ന പ്രശ്‌നത്തെ കുറിച്ചാണ് ചിത്ര വെളിപ്പെടുത്തിയത്.

  ഓണനാളിലെ ദുഃഖ വാര്‍ത്ത, മലയാളികളുടെ പ്രിയനടി ചിത്ര അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതയില്‍

  ഒരിക്കല്‍ ഏതോ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ശോഭന ആളെ വിട്ട് എന്നെ അവരുടെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാന്‍ പോകാന്‍ ഇറങ്ങുമ്പോള്‍ ഉടന്‍ അച്ഛന്‍ പറഞ്ഞു. അവളാരാ... നീയെന്തിനാ അവളുടെ മുറിയില്‍ പോകുന്നത്. അവള്‍ വേണമെങ്കില്‍ നിന്റെ മുറിയില്‍ വരട്ടെ'. അച്ഛന്‍ പറഞ്ഞത് കേട്ട ഞാന്‍ മുറിയില്‍ കിടന്ന് പൊട്ടി കരഞ്ഞു. ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. അന്നുമുതല്‍ ആ കുട്ടിക്ക് പിന്നീട് എന്നോട് മിണ്ടാന്‍ പ്രയാസമായിരുന്നു. എന്നാല്‍ അച്ഛന്‍ കാണിച്ചിരുന്ന പിടിവാശി എന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ കാണിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍ക്ക് പ്രതിഫലമായി കൂടുതലും കിട്ടിയിരുന്നത് വണ്ടി ചെക്കുകള്‍ ആയിരുന്നുവെന്നും'' നടി സൂചിപ്പിക്കുന്നു.

  നടി ചിത്ര മനസുതുറക്കുന്നു; തിരികെ മലയാളത്തിലേക്ക് | filmibeat Malayalam

  ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചിത്ര വെള്ളിത്തിരയില്‍ നായികയാവുന്നത്. മേരിക്കുട്ടി എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടിങ്ങോട്ട് അനവധി സിനിമകളില്‍ ചിത്ര അഭിനയിച്ചു. കാലം മാറി വരുന്നതിന് അനുസരിച്ച് ചിത്രയും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞ് മകള്‍ വലുതായി വന്നതോടെ ചിത്ര അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. നല്ല വേഷം കിട്ടിയാല്‍ ഉറപ്പായും വരുമെന്ന് മുന്‍പ് സൂചിപ്പിച്ചെങ്കിലും അതിന് സാധിക്കാതെ പോവുകയായിരുന്നു.

  Read more about: chithra ചിത്ര
  English summary
  When Late Actress Chithra Opens Up About Her Rift Between Sobhana Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X