Don't Miss!
- News
ദിവസങ്ങള്‍ക്കുള്ളില്‍ അതിസമ്പന്നരാകും.. എങ്ങനെ പോയാലും പണം കൈയില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലം
- Sports
ഇവര്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനി തിരിച്ചെത്തുമോ? പ്രതീക്ഷ കൈവിട്ടിട്ടില്ല-അഞ്ച് പേര്
- Automobiles
പുത്തൻ ഫ്രോങ്ക്സും ഇനി ടൊയോട്ട കുപ്പായത്തിൽ; എസ്യുവി കൂപ്പെയുടെ റീ-ബാഡ്ജ്ഡ് പതിപ്പ് ഉടൻ എത്തും
- Lifestyle
വീട്ടുകാരുടെ അപ്രതീക്ഷിത പിന്തുണ, സാമ്പത്തികവശം ശക്തിപ്പെടും; ഇന്നത്തെ രാശിഫലം
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
'വീട്ടിലിപ്പോഴും അവളുടെ കിലുകിലും ചിരി കേൾക്കാം; 49 വയസുള്ള മോനിഷയെ ഒന്നു സങ്കൽപിച്ചു നോക്കൂ': ശ്രീദേവി ഉണ്ണി
മലയാളത്തിന് എക്കാലത്തും പ്രിയങ്കരിയായ നടി മോനിഷയുടെ ഓർമ്മകൾക്ക് ഇന്ന് മുപ്പത് വയസ്. മരണം തട്ടിയെടുത്തിട്ട് മൂന്ന് പതിറ്റാണ്ടായെങ്കിലും പ്രേക്ഷകരുടെ മനസിൽ ആ വിയോഗം ഇന്നും തീരാനോവായി തുടരുകയാണ്. ഒരു വാഹനാപകടമാണ് മോനിഷയുടെ ജീവനെടുത്തത്. കുറെ നല്ല ഓർമ്മകളും കഥാപാത്രങ്ങളെയും മാത്രം ബാക്കിയാക്കി പ്രിയപ്പെട്ട മോനിഷ അതിവേഗം മലയാള സിനിമയിൽ നിന്നും കടന്നുപോയി. മോനിഷയ്ക്ക് പകരമാകാൻ ഇന്നേവരെ മറ്റൊരു നടിയ്ക്കും സാധിച്ചിട്ടില്ല.
നൃത്തം, പാട്ട്, അഭിനയം തുടങ്ങി എല്ലാ മേഖലയിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു മോനിഷ. കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് അത്ഭുതകരമായ നേട്ടങ്ങളാണ് മോനിഷ സ്വന്തമാക്കിയത്. ആദ്യ സിനിമയ്ക്ക് തന്നെ ഉർവ്വശി പട്ടം സ്വന്തമാക്കിയ നടി ദേശീയ പുരസ്‌കാരവും നേടിയിരുന്നു. പതിനാലാം വയസിൽ സിനിമയിലെത്തിയ മോനിഷ ഏഴ് വർഷത്തിനിടെ 27 ഓളം സിനിമകളിലാണ് അഭിനയിച്ചത്.

മോനിഷയുടെ വിടർന്ന കണ്ണുകളാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നത്. മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞെന്നാണ് മോനിഷയെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചു കയറ്റിയ എംടി പോലും വിശേഷിപ്പിച്ചത്. അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നിങ്ങനെയുള്ള സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് മോനിഷ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.
സിനിമാ ചിത്രീകരണത്തിന് വേണ്ടിയുള്ള യാത്രയ്ക്കിടയില്‍ കാര്‍ അപകടത്തില്‍പ്പെട്ടാണ് മോനിഷ മരിക്കുന്നത്. മറ്റൊരു വാഹനം മോനിഷ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിനിമയിലേക്ക് എത്തുന്ന കാലം മുതല്‍ എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്ന മോനിഷയുടെ അമ്മയും നടിയുമായ ശ്രീദേവി ഉണ്ണിയും അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീദേവി പിന്നീട് ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോഴും മകളുടെ നല്ല ഓർമകളിൽ ജീവിക്കുകയാണ് ആ അമ്മ.

മോനിഷയുടെ മുപ്പതാം ഓർമ്മദിനത്തിൽ മകളെ കുറിച്ച് ശ്രീദേവി പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. മോനിഷയുടെ നൃത്ത അരങ്ങേറ്റത്തെ കുറിച്ചും താരത്തിന്റെ മൃഗസ്നേഹത്തെ കുറിച്ചുമൊക്കെ ശ്രീദേവി സംസാരിക്കുന്നതാണ് ശ്രദ്ധനേടുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീദേവി ഇക്കാര്യങ്ങൾ പറഞ്ഞത്.
അവളെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്ന ദിവസമാണ് 1980 ഒക്ടോബർ 24. ബെംഗളുരുവിലെ രവീന്ദ്രകലാക്ഷേത്രത്തിൽ വച്ചു ഗംഭീരമായി നടന്ന അവളുടെ നൃത്ത അരങ്ങേറ്റം. നിറഞ്ഞു കവിഞ്ഞ സദസ്സ്, ചീഫ് ഗസ്റ്റ് ആയി ദാസേട്ടൻ ആയിരുന്നുവെന്നും ശ്രീദേവി ഓർക്കുന്നു. ആഘോഷങ്ങളെത്തുമ്പോൾ നോവായി ഒരു ചിത്രം മനസ്സിൽ തെളിയും ഞങ്ങളെല്ലാവരും അവസാനമായി സന്തോഷിച്ച് ആഘോഷിച്ച അവസാന ഓണം 1992 സെപ്റ്റംബറിൽ പന്നിയങ്കരയിലെ വീട്ടിലെ ആണെന്നും ശ്രീദേവി ഓർമ്മിക്കുന്നു.

മോനിഷ അവളെത്തന്നെ മനസ്സിലാക്കിത്തുടങ്ങിയ കാലമായിരുന്നു അതെന്നും ശ്രീദേവി ഓർക്കുന്നു. ചിലപ്പോഴൊക്കെ ഞാൻ അവളെ ആശ്രയിക്കാൻ തുടങ്ങിയിരുന്നു. അപ്പോൾ, നീ അമ്മയാണോ മകളാണോ? എന്ന് ഞാൻ ചോദിക്കും. അപ്പോൾ അവൾ ഗമയിൽ ചിരിക്കും. ആ ഡിസംബറിൽ മോനിഷ പോയെന്നും അമ്മ വേദനയോടെ ഓർക്കുന്നു.

മകളുടെ ഏറ്റവും വലിയ ഇഷ്ടം നായ്ക്കളായിരുന്നു എന്നും ശ്രീദേവി പറയുന്നുണ്ട്. മൃഗസ്നേഹം കാരണം കഴിവതും വെജിറ്റേറിയൻ ഭക്ഷണമാണ് അവൾ കഴിച്ചത്. ബെംഗളുരുവിൽ അഞ്ചേക്കർ സ്ഥലം വാങ്ങി തെരുവുനായ്ക്കൾക്കായി ആശുപത്രി തുടങ്ങണമെന്നത് മോനിഷയുടെ വലിയൊരു സ്വപ്നമായിരുന്നുവെന്നും ശ്രീദേവി പറയുന്നു.

1992 ന് മുൻപും ശേഷവും ഈ വീട്ടിലിപ്പോഴും അവളുടെ കിലുകിലും ചിരി കേൾക്കാറുണ്ടെന്ന് ശ്രീദേവി പറഞ്ഞു. വീട് നിറഞ്ഞിരുന്നൊരു പെൺകിടാവ്. ഞങ്ങളുടെ ഐശ്വര്യം. അവളിപ്പോൾ ഉണ്ടായിരുന്നെങ്കിൽ.. നാൽപത്തൊമ്പതു വയസ്സുള്ള മോനിഷയെ ഒന്നു സങ്കൽപിച്ചു നോക്കൂ, അമ്മയെ കെട്ടിപ്പിടിച്ച് കുസൃതിച്ചിരിയുമായി നിൽക്കുന്ന മോനിഷയുടെ ചിത്രത്തിലേക്ക് നോക്കി ശ്രീദേവി പറഞ്ഞു.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ