For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനും മകനും തോറ്റു പോയത് അതിനു മുന്നിലാണ്; രഘുവരനുമായുള്ള ജീവിതത്തിൽ സംഭവിച്ചത്! രോഹിണി പറയുന്നു

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രോഹിണി. ബാലതാരമായിട്ടാണ് രോഹിണി സിനിമയിൽ എത്തുന്നത്. തമിഴിലും മലയാളത്തിലുമായി നായിക വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങിയിട്ടുള്ള നടി ഇന്ന് തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ്. അടുത്തിടെയായി തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതൽ സജീവമായി നിൽക്കുന്നത്.

  ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു രോഹിണി. അതുകൊണ്ട് തന്നെ പ്രേക്ഷകർ പലരും രോഹിണി ഒരു മലയാളി ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ശരിക്കും ആന്ധ്രാപ്രദേശ് സ്വദേശിയാണ് രോഹിണി. വളർന്നത് ചെന്നൈയിലും. 1976 ല്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. 1982 ൽ പുറത്തിറങ്ങിയ കാക്ക എന്ന സിനിമയിലൂടെയാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്.

  Also Read: ആസിഫലിയും കുടുംബവും കാണുമെന്ന് ഭയന്നു; ഇനി നടന്റെ സിനിമയിലേക്ക് വിളിക്കില്ലെന്ന് കരുതി; ഐശ്വര്യ ലക്ഷ്മി

  പിന്നീട് തമിഴ് സിനിമയിൽ ഉൾപ്പെടെ സ്വന്തമായൊരു ഇടം കണ്ടെത്തിയ രോഹിണി തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 130 ല്‍ പരം സിനിമകളിലാണ് രോഹിണി അഭിനയിച്ചിട്ടുള്ളത്.

  നടിയുടെ സിനിമാ ജീവിതം പോലെ പ്രേക്ഷകർക്ക് സുപരിചിതമാണ് വിവാഹജീവിതവും വേർപിരിയലുമൊക്കെ. തെന്നിന്ത്യൻ സിനിമ താരമായ രഘുവരനെയാണ് രോഹിണി വിവാഹം കഴിച്ചത്. 1996 ല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു രഘുവരനുമായുള്ള വിവാഹം. ഈ ബന്ധത്തില്‍ ഋഷിവരൻ എന്നൊരു മകനുമുണ്ട് ഇവർക്ക്. എന്നാൽ 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാല് വർഷങ്ങൾക്കിപ്പുറം രഘുവരന്‍ വിടപറയുകയും ചെയ്തു.

  രഘുവരന്റെ വിവാഹമോചനത്തിനും മരണത്തിനുമെല്ലാം കാരണമായത് ഒറ്റ കാര്യമായിരുന്നു. മദ്യപാനം. മദ്യപാനത്തെ തുടർന്നുള്ള പ്രശ്‌നങ്ങൾ കാരണമാണ് രോഹിണിയും രഘുവരനും വേർപിരിഞ്ഞത്. 2008 ൽ അമിത മദ്യപാനം മൂലം അവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് മരിക്കുന്നത്. ഒരിക്കൽ ജെ ബി ജങ്ഷനിൽ അഥിതി ആയി എത്തിയപ്പോൾ തങ്ങൾ തോറ്റുപോയത് രഘുവിന്റെ അഡിക്ഷനോട് ആയിരുന്നു എന്ന് രോഹിണി പറഞ്ഞിരുന്നു. രോഹിണിയുടെ ആ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.

  'ഞങ്ങൾ തോറ്റു പോയത് രഘുവിനോട് അല്ല ആ അഡിഷനോട് ആണ്. ഞാനും മകൻ ഋഷിയും ഒരുപാട് പരിശ്രമിച്ചു. അവനെ കാണിച്ച് നിർത്താൻ ശ്രമിച്ചു. പക്ഷെ ഞങ്ങൾ പരാജയപ്പെട്ടു. അതിനെ ഓവർക്കം ചെയ്യുക എന്നത് വലിയ ഒരു സ്ട്രഗിൾ ആണ്. അത് എല്ലാവര്ക്കും അറിയാം. അതിൽ നിന്ന് വിട്ടു നിൽക്കാനുള്ള ശ്രമത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. ആ അഡിക്ഷൻ ജയിച്ചു. അതാണ് എനിക്ക് പറയാൻ കഴിയു,'

  Also Read: 'ജീവിതത്തിൽ നഷ്ടപ്പെട്ടത് എന്തൊക്കെയോ ഉപ്പും മുളകിൽ അനുഭവിക്കാൻ കഴിയുന്നുണ്ട്; ഒറ്റയ്ക്കാണ് ഇവിടെവരെ എത്തിയത്'

  'മോനോട് ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു. ഞങ്ങൾക്ക് വേണമെങ്കിൽ പിരിഞ്ഞു താമസിക്കാം. എന്നാൽ അവനെ എനിക്ക് പിരിക്കാൻ കഴിയില്ലായിരുന്നു. പിരിഞ്ഞ ശേഷവും അടുത്തടുത്ത് ഫ്ലാറ്റ് എടുത്ത് താമസിക്കാം എന്നാണ് ഞങ്ങൾ തീരുമാനിച്ചത്. കാരണം ഋഷിക്ക് ഞങ്ങൾ പിരിഞ്ഞിരിക്കുന്നു എന്ന ഫീൽ വരാൻ പാടില്ല എന്ന് തോന്നി. പക്ഷെ അങ്ങനെ ഒക്കെ നോക്കി വന്നപ്പോഴേക്കും ഒരുപാട് ലേറ്റായി,'

  'പത്ത് പതിനഞ്ച് വർഷം കഴിയുമ്പോൾ ഋഷിയെ നിങ്ങളോടൊപ്പം താമസിക്കാൻ ഞാൻ വിടാമെന്ന് പറഞ്ഞിരുന്നു. ഋഷി നിങ്ങളെ ഇതിൽ നിന്നൊക്കെ പുറത്തുകടക്കാൻ സഹായിക്കും എന്നൊക്കെ പറഞ്ഞിരുന്നു. അവനും അതെല്ലാം പറഞ്ഞിരുന്നു,'

  'അദ്ദേഹത്തിന്റെ ആ രോഗമാണ് എല്ലാത്തിനും കാരണം. ആരും വേണമെന്ന് കരുതി ചെയ്യുന്നതല്ല. അത് ഒരു രോഗം തന്നെയാണ്. അവരെ രോഗി ആയിട്ട് വേണം കാണാൻ. അങ്ങനെ രോഗികൾ ആയവർക്ക് മറ്റൊന്നും ചെയ്യാൻ പറ്റില്ല. ഇത് ഡയബെറ്റിസ് ഒക്കെ പോലെയാണ് അങ്ങനെ വിട്ടു കഴിഞ്ഞാൽ അത് നിങ്ങളെയും കൊണ്ട് പോകും. അങ്ങനെയാണ് ഇതും,' രോഹിണി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളെ അതിജീവിച്ചത് പോലും മകൻ ഋഷി കാരണമാണെന്നും രോഹിണി പറയുന്നുണ്ട്.

  Read more about: rohini
  English summary
  When Rohini Opened Up Where She Failed In Her Marriage Life With Raghuvaran Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X