For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യുവതാരത്തോടുള്ള അസൂയ! ഷക്കീലയുടെ കരണം പുകച്ച സില്‍ക്ക് സ്മിത; സംഭവത്തെക്കുറിച്ച് ഷക്കീല

  |

  ആരാധകര്‍ ഒരിക്കലും മറക്കാത്ത പേരാണ് സില്‍ക്ക് സ്മിത എന്നത്. ഒരുകാലത്ത് മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം സജീവമായിരുന്നു സില്‍ക്ക് സ്മിത. സൂപ്പര്‍ താര സിനിമകളില്‍ ഒഴിവാക്കാന്‍ സാധിക്കാത്തതായിരുന്നു സ്മിതയുടെ സാന്നിധ്യം. തന്റെ ചൂടന്‍ രംഗങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ സ്മിതയ്ക്ക് സാധിച്ചിരുന്നു. സിനിമ പോലെ തന്നെ സ്മിതയുടെ വ്യക്തിജീവിതവും വലിയ ചര്‍ച്ചകളും വാര്‍ത്തയുമൊക്കെയായിരുന്നു.

  Also Read: മുൻഭാര്യയുടെ വിവാഹക്കാര്യം അറിഞ്ഞെത്തിയ സിദ്ധു; എന്നെ നിങ്ങൾ മനസ്സിലാക്കിയിട്ടില്ല, മാസ് ഡയലോഗുമായി സുമിത്ര

  തൊണ്ണൂറുകളില്‍ മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം വലിയ ഓളം തീര്‍ത്ത മറ്റൊരു ഗ്ലാമര്‍ താരമായിരുന്നു ഷക്കീല. സ്മിതയും ഷക്കീലയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു പ്ലെയര്‍ ഗേള്‍സ്. രണ്ട് ഗ്ലാമര്‍ താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ ഈ ചിത്രം ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ സ്മിതയും ഷക്കീലയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല അന്ന്.

  ചിത്രീകരണത്തിനിടെ സ്മിത ഷക്കീലയുടെ കരണത്തടിക്കുക വരെ ചെയ്തിരുന്നു. ഇതേക്കുറിച്ച് പിന്നീല്‍ നല്‍കിയൊരു അഭിമുഖത്തില്‍ ഷക്കീല തന്നെ മനസ് തുറക്കുകയും ചെയ്തിരുന്നു.'' മൂന്ന് ദിവസം ഞാന്‍ സെറ്റില്‍ പോയില്ല. ഒടുവില്‍ നിര്‍മ്മാതാവ് വന്ന് സംസാരിക്കുകയായിരുന്നു. ഞാന്‍ അഭിനയത്തില്‍ പുതിയത് ആയതിനാല്‍ എനിക്ക് എങ്ങനെ കരയണം എന്നറിയില്ലായിരുന്നുവെന്നും അതിനാലാണ് കരണത്തടിച്ചത് എന്നുമായിരുന്നു സ്മിത പറഞ്ഞത്. അവര്‍ പറഞ്ഞ മറുപടി ഇന്നും എനിക്ക് വിശ്വാസം വന്നിട്ടില്ല'' എന്നാണ് ഷക്കീല പറഞ്ഞത്.

  സ്മിതയുടെ വാക്കുകള്‍ ആശങ്ക ജനിപ്പിക്കുന്നതായിരുന്നുവെന്നും പുതിയതായി കടന്നു വന്ന എതിരാളിയോടുള്ള അസൂയയായിരുന്നുവോ സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും ഷക്കീല അന്ന് പറഞ്ഞിരുന്നു. ഷക്കീലയുടെ ആദ്യ സിനിമയായിരുന്നു ഇത്. ചിത്രത്തില്‍ സ്മിതയുടെ സഹോദരിയുടെ വേഷത്തിലായിരുന്നു ഷക്കീല എത്തിയത്. അധികം വൈകാതെ തന്നെ ഷക്കീല വലിയ താരമായി മാറുകയായിരുന്നു.

  സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമയായിരുന്നു ഡേര്‍ട്ടി പിക്ച്ചര്‍. ഈ സിനിമയില്‍ ഷക്കീലയുമായി സ്മിതയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രശ്‌നമില്ലായിരുന്നുവെന്നും തന്നെ അവതരിപ്പിച്ചിരിക്കുന്നത് ശരിയായല്ലെന്നും ഷക്കീല പറഞ്ഞിരുന്നു.

  ഡോര്‍ട്ടി പിക്ചറിലെ തിരക്കഥയില്‍ എന്ത് കൊണ്ടാണ് തന്നെ സില്‍ക്കിന്റെ എതിരാളിയായി ചിത്രീകരിച്ചിരിക്കുന്നതെന്ന് തനിയ്ക്ക് അറിയില്ല. അത് അവരുടെ കാര്യം മാത്രമാണ്. അതിനെ കുറിച്ച് പറയാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും ഷക്കില കൂട്ടിച്ചേര്‍ത്തു. കൂടാതെ ആ ചിത്രത്തില്‍ താന്‍ സില്‍ക്കിനോട് പറയുന്ന ഒരു ഡയലോഗുണ്ട്. അതൊരിക്കലും സത്യമല്ല. കൂടാതെ താന്‍ വന്ന് വളരെ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ മരണപ്പെട്ടിരുന്നു. അതിനാല്‍ തന്നെ അവരോട് മത്സരിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഷക്കീല പറഞ്ഞിരുന്നത്.

  സില്‍ക്ക് സ്മിതയുടെ ജീവിതകഥ സിനിമയാക്കിയ ഡേര്‍ട്ടി പിക്ച്ചര്‍ വലിയ വിജയമായിരുന്നു. വിദ്യ ബാലന് ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. അതുപോലെ തന്നെ ഷക്കീലയുടെ ജീവിതകഥയും സിനിമയാക്കിയിരുന്നു. റിച്ച ഛദ്ദയായിരുന്നു ചിത്രത്തില്‍ ഷക്കീലയായെത്തിയത്. പക്ഷെ ഈ സിനിമയ്ക്ക് വലിയ വിജയമാകാന്‍ സാധിച്ചില്ല.

  Recommended Video

  Silk Smitha Death Anniversary: A Look At The Journey Of The Actress


  മേക്ക് അപ്പ് അസിസ്റ്റന്റായി ജോലി ചെയ്ത് തുടങ്ങിയ സില്‍ക് പിന്നീട് തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച നായിക ആവുകയായിരുന്നു. വണ്ടിചക്രം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്മിത ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ സില്‍ക്ക് നടി തന്റെ പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. 1996 ല്‍ ചെന്നൈയില്‍ വാടക വീട്ടില്‍ തൂങ്ങി മരിക്കുകയയായിരുന്നു നടി. ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന സില്‍ക്ക് സ്മിതയെ പിന്നീട് കാലം വീണ്ടെടുക്കുകയായിരുന്നു. ഡേര്‍ട്ടി പിക്ച്ചറിന് ലഭിച്ച സ്വീകാര്യതയും സില്‍ക്ക് സ്മിതയെക്കുറിച്ചുള്ള പൊതുജനത്തിന്റെ കാഴ്ചപ്പാട് മാറുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

  English summary
  When Shakeela Opened Up About Getting Slapped By Silk Smita For Real During Shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X