twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിനെ ദുരുപയോഗം ചെയ്യുന്ന സുഹൃത്തുക്കള്‍! മോഹന്‍ലാലിന് കാശ് മതി; തുറന്നടിച്ച് ശ്രീനിവാസന്‍

    |

    മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാലും ശ്രീനിവാസനും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം പിറന്നത് രസകരവും എന്നും ഓര്‍ത്തിരിക്കുന്നതുമായ സിനിമകളായിരുന്നു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും മോഹന്‍ലാലും ഈയ്യടുത്ത് ഒരു വേദിയില്‍ ഒരുമിച്ചെത്തിയിരുന്നു. മലയാളികളെ മൊത്തം കണ്ണുനിറയിപ്പിച്ച നിമിഷമായിരുന്നു അത്.

    Also Read: കഴിഞ്ഞ ജന്മത്തിലെ ഭാര്യയെ 18-ാം വയസില്‍ വീണ്ടും കണ്ടു; ഭാര്യ മരിച്ചതോടെ വിഷാദത്തിലായ ശശി കപൂര്‍Also Read: കഴിഞ്ഞ ജന്മത്തിലെ ഭാര്യയെ 18-ാം വയസില്‍ വീണ്ടും കണ്ടു; ഭാര്യ മരിച്ചതോടെ വിഷാദത്തിലായ ശശി കപൂര്‍

    ഇതിനിടെ ഇപ്പോഴിതാ ഒരിക്കല്‍ മോഹന്‍ലാലിന്റെ പരാജയപ്പെടുന്ന സിനിമകളെക്കുറിച്ചും അവയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചുമൊക്കെ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. കൈരളി ടിവിയിലെ പരിപാടിയിലാണ് ശ്രീനിവാസന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    അഭിമുഖം

    കുറച്ച് ദിവസം മുമ്പ് മോഹന്‍ലാലിന്റെ ഒരു അഭിമുഖം വാരികയില്‍ വന്നു. അതില്‍ മോഹന്‍ലാല്‍ പറഞ്ഞു, പരാജയപ്പെട്ട പല മോശം സിനിമകളും നിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയാണ് ചെയ്തത് എന്ന്. ശരിയാണ്, മോഹന്‍ലാലിന് അങ്ങനെ പല സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കും അറിയാം. സിനിമയില്‍ വന്ന ശേഷം ധാരാളം സുഹൃത്തുക്കളുണ്ടായി മോഹന്‍ലാലിന്. അവരില്‍ ചിലരൊക്കെ ഒരു സിനിമ ചെയ്യണമെന്ന് പറയുമ്പോള്‍ വരാന്‍ പറ്റില്ലെന്ന് പറയാന്‍ മോഹന്‍ലാലിന് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

    Also Read: പൂങ്കുഴലി സെക്‌സിയാണ്, കംഫർട്ടബിൾ ആണോ എന്ന് മണി സാർ ചോദിച്ചു; എനിക്കത് വിഷയമായിരുന്നില്ല: ഐശ്വര്യ ലക്ഷ്‌മിAlso Read: പൂങ്കുഴലി സെക്‌സിയാണ്, കംഫർട്ടബിൾ ആണോ എന്ന് മണി സാർ ചോദിച്ചു; എനിക്കത് വിഷയമായിരുന്നില്ല: ഐശ്വര്യ ലക്ഷ്‌മി

    തിരക്കഥ

    പലപ്പോഴും തിരക്കഥ തയ്യാറാണ് എന്ന വിശ്വാസത്തിലാണ് സെറ്റിലെത്തുന്നത്. പക്ഷെ തിരക്കഥ റെഡിയായിരിക്കില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഇതും സത്യമാണെന്ന് എനിക്കറിയാം. സംവിധായകനോടും നിര്‍മ്മാതാവിനോടും ആരെങ്കിലും തിരക്കഥ റെഡിയാണോ എന്ന് ചോദിക്കുമ്പോള്‍ പറയുക അതൊക്കെ റെഡിയാണ് ഇനി മോഹന്‍ലാല്‍ ഒന്ന് വന്ന് കിട്ടിയാല്‍ മതിയെന്നായിരിക്കും. ഇത സത്യത്തില്‍ കണ്ണടച്ചുള്ളൊരു വെടി പൊട്ടിക്കലായിരിക്കും. കാരണം തിരക്കഥ റെഡിയായിരിക്കില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

    Also Read: ഖാന്‍ കുടുംബത്തിലെ ഓമന പുത്രന്‍; 'ആള് അല്പം ഫുഡിയാണ ';ഗൗരി ഖാന്‍ പറയുന്നതിങ്ങനെAlso Read: ഖാന്‍ കുടുംബത്തിലെ ഓമന പുത്രന്‍; 'ആള് അല്പം ഫുഡിയാണ ';ഗൗരി ഖാന്‍ പറയുന്നതിങ്ങനെ

     ഡേറ്റിന് അനുസരിച്ച് സിനിമ


    മോഹന്‍ലാലിന്റെ ഡേറ്റിന് അനുസരിച്ച് സിനിമയങ്ങ് ചെയ്യുക തന്നെ എന്നായിരിക്കും കരുതുക. അഭിനയിക്കാനുള്ള ആള്‍ക്കാരൊക്കെ വന്ന ശേഷം അവരോടൊക്കെ ചര്‍ച്ച ചെയ്ത് ചെയ്ത് ഒരോ സീനും ഉണ്ടാക്കാമെന്നും വ്യാമോഹിക്കും ചിലര്‍. അപ്പപ്പോള്‍ തിരക്കഥയെഴുതി ചില സിനിമകളൊക്കെ അബദ്ധത്തില്‍ വിജയിച്ചു പോയിട്ടുണ്ട്. ആ അറിവുകളാണ് അവരെ അങ്ങനൊരു സാഹസത്തിന് മുതിരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

    ലോകത്തിലെ ഏറ്റവും മികച്ച നൂറ് സിനിമകളില്‍ രണ്ടാമത്തെ സിനിമയായി കരുതുന്ന സിനിമയാണ് കാസബ്ലാംഗ. 1940 കളിലാണ് ആ സിനിമയുണ്ടാകുന്നത്. ഇന്നും കാണുമ്പോഴും നാല്‍പ്പതുകളിലെ സിനിമയാണത് എന്ന് വിശ്വസിക്കാനാകില്ല. അത്ഭുതപ്പെടുത്തുന്ന സിനിമയാണ്. ഏറ്റവും രസകരായ വസ്തുത ആ സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് വരെ അവരുടെ കയ്യില്‍ ഒരു ആശയം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നതാണ്. ഒരു സീന്‍ പോലും എഴുതിയിരുന്നില്ല. എല്ലാം സെറ്റില്‍ ഇരുന്ന് അപ്പപ്പോള്‍ എഴുതുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

    മോഹന്‍ലാല്‍ ചിന്തിക്കുന്നുണ്ടോ


    സിനിമ ഇറങ്ങുകയും പരാജയപ്പെടുകയും ചെയ്യുമ്പോള്‍ നിര്‍മ്മാതാവും സംവിധായകനും പരസ്പരം പഴി ചാരും. അപ്പോഴാണ് യഥാര്‍ത്ഥ സത്യം പല്ലിളിച്ചു കാണിക്കുക. ഇങ്ങനെയുള്ള ചതിക്കുഴികളില്‍ മോഹന്‍ലാല്‍ പലപ്പോഴും പെട്ടു പോയിട്ടുണ്ട്. പിന്നെ പണം എന്ത് കുന്തമായാലും എനിക്ക് എന്റെ പ്രതിഫലം മുടങ്ങാതെ കിട്ടിയാല്‍ മതിയെന്ന് മോഹന്‍ലാല്‍ ചിന്തിക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ലെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

    English summary
    When Sreenivasan Opened Up About The People Who Harmed Mohanlal By Using His Friendship
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X