പത്ത് വര്‍ഷമായി തുടരുന്ന അവിഹിത ബന്ധം; ആരാണ് പവിത്ര ഗൗഡ? 'ഡി ബോസ്' കുടുങ്ങിയതെങ്ങനെ?

കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ അറസ്റ്റ് സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൊലക്കുറ്റത്തിനാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രേണുക സ്വാമി എന്ന യുവാവിനെ കൊന്ന കേസിലാണ് ദര്‍ശന്‍ ഉള്‍പ്പടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു രേണുക സ്വാമിയുടെ മൃതദേഹം കാമാക്ഷി പാളയയിലെ അഴുക്കു ചാലില്‍ നിന്നും കണ്ടെത്തുന്നത്.

റിപ്പോര്‍ട്ടുകള്‍ നടി പവിത്ര ഗൗഡയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയച്ചതിനുള്ള പകയാണ് കൊലയ്ക്കു പിന്നിലെ കാരണം. ദര്‍ശന്റെ അടുത്ത സുഹൃത്താണ് നടി പവിത്ര ഗൗഡ. പവിത്രയ്ക്ക് രേണുക സ്വാമിയെ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റുകള്‍ ഇടുകയും ചെയ്തതിന്റെ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Darshan

കഴിഞ്ഞ ദിവസം കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്ന് പേര്‍ കീഴടങ്ങിയിരുന്നു. സാമ്പത്തിക തര്‍ക്കമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കേസില്‍ ദര്‍ശന്റെ പങ്ക് പുറത്ത് വരികയായിരുന്നു. ചിത്ര ദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ ദര്‍ശന്റെ ഫാമിലേക്ക് വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചനകള്‍. അതേസമയം ദര്‍ശന്റെ അറസ്റ്റിന് പിന്നാലെ പവിത്രയേയും പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.

അതേസമയം സംഭവം വിവാദമായി മാറിയതോടെ ആരാണ് പവിത്ര ഗൗഡ എന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. കന്നഡ സിനിമാ താരമാണ് പവിത്ര ഗൗഡ. കഴിഞ്ഞ ജനുവരിയില്‍ ദര്‍ശന്റെ കൂടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചതിലൂടെ പവിത്ര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദര്‍ശനും പവിത്രയും വര്‍ഷങ്ങളായി പ്രണയത്തിലാണ്. തങ്ങളുടെ ബന്ധത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു കൊണ്ടുള്ള പവിത്രയുടെ പോസ്റ്റാണ് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

പവിത്രയുടെ ഈ പോസ്റ്റ് വലിയ വിവാദമായി മാറിയിരുന്നു. നേരത്തെ 2017 ലും പവിത്ര ദര്‍ശനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. വിവാദമായതോടെ താരം ചിത്രം പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തന്റെ മകളുടെ ജന്മദിനാഘോഷത്തില്‍ നിന്നുമുള്ള ചിത്രവും വീഡിയോയും പവിത്ര പങ്കുവെച്ചിരുന്നു. ചിത്രങ്ങളിലും വീഡിയോയിലുമുള്ള ദര്‍ശന്റെ സാന്നിധ്യം ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

ചത്രിഗലു സാര്‍ ചതിഗ്രലു, ബത്താസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പവിത്ര. 2015 മുതല്‍ക്കെ പവിത്രയും ദര്‍ശനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നാളിതുവരേയും ഈ വിഷയത്തില്‍ ദര്‍ശന്‍ പ്രതികരിച്ചിട്ടില്ല. ജനുവരില്‍ പവിത്ര പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ചര്‍ച്ചയായി മാറിയതോടെ ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി രംഗത്തെത്തിയിരുന്നു. പവിത്രയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്.

Darshan

എന്നാല്‍ താനും ദര്‍ശനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മിയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അവര്‍ അതില്‍ എതിര്‍പ്പൊന്നും കാണിച്ചിരുന്നില്ലെന്നുമാണ് പവിത്ര പറഞ്ഞത്. ഇപ്പോള്‍ വിജയലക്ഷ്മി തന്നേയും മകളേയും അപമാനിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. അതേസമയം ദര്‍ശന്റേയും വിജയലക്ഷ്മിയുടേയും വിവാഹം നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയിരുന്നു.

2000 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2011 ല്‍ ദര്‍ശനെതിരെ വിജയലക്ഷ്മി ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുകയും താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പലപ്പോഴായി പിരിയുകയും വീണ്ടും ഒരുമിക്കുകയും ചെയ്തവരാണ് ദര്‍ശനും വിജയലക്ഷ്മിയും. പക്ഷെ ഇരുവരും ഇതുവരേയും നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ല.

More from Filmibeat

Read more about: darshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X