For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയ്ക്ക് വേണ്ട ലുക്കില്ലാതെ എങ്ങനെ? സയനോരയുടെ മറുപടി; അവതാരക വിളിച്ചു വരുത്തി അപമാനിച്ചെന്ന് യൂട്യൂബർ

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക സയനോര ഫിലിപ്പ്. ഗായികയായി കയ്യടി നേടിയ ശേഷം സംഗീത സംവിധായക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട് സയനോര. ഇപ്പോഴിതാ അഭിനേത്രിയായും കയ്യടി നേടുകയാണ് സായനോര. അഞ്ജലി മേനോന്‍ ഒരുക്കിയ വണ്ടര്‍ വിമണിലൂടെയാണ് സയനോര കയ്യടി നേടുന്നത്. ചിത്രത്തില്‍ റ്റൊരു പ്രധാന വേഷത്തിലെത്തിയ നടിയാണ് അര്‍ച്ചന പത്മിനി. തന്റെ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള താരമാണ് അര്‍ച്ചന.

  Also Read: സാമന്തയെ പൂർണമായും മറന്നോ! ശോഭിതയ്ക്ക് ഒപ്പം നാഗചൈതന്യ, ഇവർ പ്രണയത്തിൽ തന്നെയല്ലേയെന്ന് ആരാധകർ

  ഇപ്പോഴിതാ അര്‍ച്ചനയുടേയും സയനോരയുടേയും ഒരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇറ്റ്‌സ് മി കയ്‌സ് എന്ന യൂട്യൂബ് ചാനലിലെ റിയാക്ഷന്‍ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ പറയുന്നത് അഭിമുഖത്തില്‍ സയനോരയോടും അര്‍ച്ചനയേയും വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

  sayanora

  താരങ്ങളോട് സൗന്ദര്യത്തെക്കുറിച്ചും നിറത്തെക്കുറിച്ചും ചോദിച്ച രീതി ശരിയായില്ലെന്നാണ് വീഡിയോയില്‍ കയ്‌സ് പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ടിപ്പിക്കല്‍ നായികയ്‌ക്കോ നടിയ്‌ക്കോ ഉള്ള ലുക്കല്ല. അതിനെ ഡിഫൈന്‍ ചെയ്തു വച്ചിരിക്കുന്ന, വെളുത്ത് ഭംഗിയുള്ള സുന്ദരിമാരായ ഐഡിയല്‍ ബോഡിയുള്ളതല്ലാത്ത രണ്ട് പേര്‍ ആകുമ്പോള്‍ എന്തൊക്കെ വെല്ലുവിളികളാണ് നേരിട്ടതെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് സായനോരയും അര്‍ച്ചനയും നല്‍കിയ മറുപടി ശ്രദ്ധ നേടുന്നുണ്ട്.

  ആ പറയുന്നതില്‍ തന്നെ വൈരുധ്യമുണ്ട്. നമ്മള്‍ പഠിച്ചുവച്ചിട്ടുള്ള കുറേ കാര്യമുണ്ട്. സൗന്ദര്യം ഇങ്ങനെയായിരിക്കണം, വെളുത്ത് മെലഞ്ഞ് ഇരുന്നാല്‍ സുന്ദരി എന്ന് ചിന്ത തന്നെ മാറേണ്ടതുണ്ട്. കറുത്ത തടിച്ച സുന്ദരിമാരുണ്ട്. സൗന്ദര്യം എന്നത് ഓരോരുത്തരുടേയും കാഴ്ചപ്പാടാണ്. പക്ഷെ കാലങ്ങളായി മാധ്യമങ്ങളിലും മറ്റും കാണുന്നത് മൂലം ഈ സ്റ്റീരിയോടൈപ്പാണ് നമ്മളുടെ മനസിലേക്ക് വരുന്നത്. അബോധ മനസില്‍ നമ്മള്‍ അതിനെക്കുറിച്ച് ബോധവന്മാരായിരിക്കുമെന്നാണ് സയനോര പറയുന്നത്.

  Also Read: കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റാത്ത ടീംസ്! ദില്‍ഷയുടെ വീഡിയോ വിവാദത്തില്‍ സൂരജ് പറഞ്ഞത്

  അതിനാല്‍ നമ്മള്‍ പോരാ, നമ്മളുടെ കളര്‍ പോരാ എന്ന ചിന്തയാണ് സമൂഹത്തില്‍ ആഴത്തില്‍ വേര് പതിപ്പിച്ചിരിക്കുന്നത്. അങ്ങനയല്ല എന്ന് പറയുന്നവരെയാണ് എല്ലാവരും ചേര്‍ന്ന് തിരിച്ചു പറയിപ്പിക്കുന്നത്. ആ ചിന്തയാണ് ബ്രേക്ക് ചെയ്യേണ്ടത്. സൗന്ദര്യം എന്ന ചിന്ത ഉള്ളില്‍ നിന്നു വരേണ്ടതാണ്. അങ്ങനെ വേണം പറഞ്ഞു കൊടുക്കാന്‍. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ടായത് കൊണ്ടാണ് എനിക്ക് ഇന്ന് ഇങ്ങനെ പറയാന്‍ സാധിക്കുന്നതെന്നും സയനോര പറയുന്നു.

  അതേസമയം, എനിക്ക് ആ തോന്നലുണ്ടായിട്ടില്ല ഒരിക്കലുമെന്നാണ് അര്‍ച്ചന പറയുന്നത്. എനിക്ക് സുന്ദരി എന്നത് ആ പറയുന്നതല്ല. ഇത് സബ്ജക്ടീവാണ്. ഇതൊക്കെ സ്ത്രീ ശരീരത്തിന്റെ മണ്ടയിലേയുള്ളൂ. അത് വളരെ അപകടകരമാണ്. അത് നമ്മളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നത്. മുന്നോട്ടുള്ള ചുവടുവെക്കാന്‍, സ്ത്രീകള്‍ മാത്രമല്ല ഏത് ജന്ററിലുള്ളവരാണെങ്കിലും, ആദ്യം ശീരരത്തെക്കുറിച്ചുള്ള ഈ ചിന്തകള്‍ മാറ്റി വെക്കണമെന്നും അര്‍ച്ചന പറയുന്നത്.

  sayanora

  ഈ ചിന്തകള്‍ എടുത്ത് കളയണമെങ്കില്‍ അത് പ്രാക്ടീസിലൂടയേ സാധിക്കുകയുള്ളൂ. നിങ്ങള്‍ക്ക് ആളുകളോട് ദയയും അനുകമ്പയുമുണ്ടോ എങ്കില്‍ നിങ്ങള്‍ സുന്ദരനും സുന്ദരിയുമാണ്. ഇപ്പോള്‍ ഈ മണ്ടന്‍ ഐഡിയ പോകുന്നത് നല്ല സിനിമ വരുമ്പോള്‍. ആ മാറ്റം വരുന്നുണ്ടെന്നും താരം പറയുന്നു.

  ഞാന്‍ ഇതുപോലെയല്ല ആദ്യം ചിന്തിച്ചിരുന്നത്. ഈ സമൂഹം പറയുന്നത് കേട്ട് വിശ്വസിച്ച് ഞാന്‍ പോരാ എന്ന് വിശ്വസിച്ചിരുന്നുവെന്ന് സയനോര തുറന്ന് പറയുന്നുണ്ട്. മകള്‍ക്ക് രണ്ടര വയസുള്ളപ്പോള്‍, കുട്ടികളൂടെ കൂടെ കളിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു കുട്ടിയെ നോക്കി ആ കറുത്ത ചേട്ടന്‍ എന്ന് പറഞ്ഞു. ഈ കുട്ടിയുടെ അമ്മയടക്കം എല്ലാവരും ചിരിച്ചു. ഇത് കണ്ടതും ഞാന്‍ ഞെട്ടി. അവന്‍ വേഗം അകത്തു പോയി കുട്ടിക്കൂറയെങ്ങാനും ഇട്ട് വന്ന് ഇപ്പോള്‍ ചേട്ടന്‍ വെളുത്തില്ലേയെന്ന് ചോദിച്ചു. അത് കണ്ട് അവര്‍ പിന്നേയും ചിരിച്ചുവെന്നാണ് സയനോര ഓര്‍ക്കുന്നത്.

  ഞാന്‍ എന്റെ മോളെ വിളിച്ചിട്ട് പറഞ്ഞു, അങ്ങനെ ഇനിയൊരിക്കലും പറയരുത്. വേറൊരാള്‍ നിന്റെ മുന്നില്‍ വച്ച് നിന്റെ അമ്മ എന്തു കറുത്തിട്ടാണ് ഭംഗിയേയില്ല എന്ന് പറഞ്ഞാല്‍ വാവയ്ക്ക് ഇഷ്ടമാകുമോ എന്ന് ചോദിച്ചപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു. ഒരിക്കലും ഒരാളെ അങ്ങനെ നിറത്തിന്റെ പേരില്‍ വിളിക്കരുതെന്നും പേര് വിളിച്ചാല്‍ മതിയെന്നും പറഞ്ഞു കൊടുത്തു. ആ സമയത്ത് പറഞ്ഞു കൊടുക്കണം. തിരുത്തേണ്ടത് തിരുത്തണമെന്നും സയനോര പറയുന്നു.

  അഭിമുഖത്തിലെ ഈ ഭാഗമാണ് യൂട്യൂബര്‍ തന്റെ വീഡിയോയില്‍ പരാമര്‍ശിക്കുന്നത്. കറുത്ത് തടിച്ചിരിക്കുന്ന നിങ്ങള്‍ക്ക് എങ്ങനെ ചാന്‍സ് കിട്ടിയെന്നത് ചോദിക്കുന്നതാണ് ഇതിലും ബേധം. വളഞ്ഞു മൂക്ക് പിടിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഈ 21-ാം നൂറ്റാണ്ടില്‍ വന്നിരുന്ന് ഇമ്മാതിരി ചോദ്യം ചോദിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്. ഇത് ആളെ വിളിച്ചു വരുത്തി അപമാനിക്കുന്നതായിട്ടാണ് തോന്നുന്നതെന്നും യൂട്യൂബര്‍ പറയുന്നു.

  എന്നാല്‍ അവതാരകയുടെ ചോദ്യത്തില്‍ തെറ്റില്ലായിരുന്നുവെന്നും അവരുടെ ഉദ്ദേശം വ്യക്തമായിരുന്നുവെന്നും അതിന് താരങ്ങള്‍ നല്‍കിയ മറുപടിയും കൃത്യമായിരുന്നുവെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.

  Read more about: sayanora
  English summary
  Youtuber Slams Anchor For Her Quetion About Beauty To Sayanora Philip And Archana Padmini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X