ആസിഫ് അലിയ്ക്ക് മാണിക്യം മതി!!

മമ്മൂട്ടിയ്ക്കും ലാലിനുമൊക്കെ പകരമാവുമെന്നൊക്കെ പറഞ്ഞെത്തിയ താരപുത്രനെ ഒരു വഴിയ്ക്കാക്കിയപ്പോഴാണ് പലര്‍ക്കും ആശ്വാസമായത്. ഇപ്പോ സിനിമാക്കാരില്‍ ചിലര്‍ ഉന്നമിട്ടിരിയ്ക്കുന്നത് ദോശക്കഥയിലെ നായകനെയാണ്. വേറാരുമല്ല, മോളിവുഡിന്റെ പുതിയ യൂത്ത് ഐക്കണ്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ആസിഫ് അലിയെക്കുറിച്ചാണ് പുതിയ ഗോസിപ്പുകള്‍ ഫീല്‍ഡില്‍ പൊട്ടിമുളയ്ക്കുന്നത്.
സാള്‍ട്ട് ആന്റ് പെപ്പര്‍ ഹിറ്റായതിന് ശേഷം ആസിഫ് ചില നടിമാരെ മാത്രമാണ് ജോഡിയായി ആവശ്യപ്പെടുന്നതത്രേ. അര്‍ച്ചന കവിയെ ഒഴിവാക്കി ഋതു, മാണിക്യം നായികമാരെ മാത്രം തന്റെ സിനിമയില്‍ കാസ്റ്റ് ചെയ്യാനാണത്രേ യുവതാരം താത്പര്യപ്പെടുന്നത്.
പരദൂഷമാണെന്ന് കരുതി ഇതിനെ തള്ളാമെങ്കിലും യൂത്ത് ഐക്കണിന്റെ വരാനിരിയ്ക്കുന്ന കൗബോയ്, ഉന്നം പോലുള്ള സിനിമകളിലെ നായികമാരുടെ കാര്യമെടുത്താല്‍ പറഞ്ഞതില്‍ പതിരില്ലേയെന്ന് ആരുമൊന്ന് സംശയിച്ചേക്കാം..
അടുത്ത പേജില്‍


Click it and Unblock the Notifications