Don't Miss!
- News
റെയില്‍വേ ഭൂമി സ്വകാര്യ കമ്പനിക്ക് നല്കി കേന്ദ്രം; കെ സുധാകരന് അനങ്ങാപ്പാറ നയമെന്ന് സിപിഎം
- Automobiles
ചെയര്‍മാന്റെ കൈകളിലും എത്തി; വിഡ V1 ഇലക്ട്രിക് സ്കൂട്ടര്‍ സ്വന്തമാക്കി പവന് മുഞ്ജാല്‍
- Sports
സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!
- Technology
ജിയോയുടെ 'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ
- Finance
എസ്ബിഐ കാര്‍ഡ് ഉടമകളാണോ? കാർഡ് എടുക്കാൻ ഉദ്യേശമുണ്ടോ? ഈടാക്കുന്ന നിരക്കുകളറിയാം
- Lifestyle
രണ്ടുവര്‍ഷക്കാലം ശനി കുംഭത്തില്‍; ജീവിതം മാറ്റിമറിക്കും കഠിന ശനിദോഷം; പരിഹാരത്തിന് ചെയ്യേണ്ടത്
- Travel
എന്താണ് പിഎൻആർ? എങ്ങനെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാം.. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
അനന്യ പാണ്ഡെയെ മൈൻഡ് ചെയ്യാതെ ആര്യൻ ഖാൻ; ക്രഷ് തുറന്ന് പറഞ്ഞതാണോ കാരണമെന്ന് ആരാധകർ
ബോളിവുഡിൽ നിരവധി ആരാധകരുള്ള സ്റ്റാർ കിഡ് ആണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. സിനിമയിലേക്ക് ചുവടുവെച്ചിട്ടില്ലെങ്കിലും പലപ്പോഴും താരം വാർത്തകളിൽ ഇടം നേടാറുണ്ട്. പാപ്പരാസികൾക്കും ഏറെ പ്രിയങ്കരനാണ് ആര്യൻ. സൗന്ദര്യം കൊണ്ട് അച്ഛൻ ഷാരൂഖ് ഖാന്റെ തനിപ്പകർപ്പായ ആര്യന് നിരവധി ആരാധികമാരും ഉണ്ട്.
ഒരു നടന് വേണ്ട എല്ലാ സൗന്ദര്യമൊക്കെ ഉണ്ടെങ്കിൽ ആര്യൻ അഭിനയലോകത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് അച്ഛൻ ഷാരൂഖ് ഖാൻ തന്നെ പറഞ്ഞിട്ടുണ്ട്. മകന് സംവിധാനമാണ് താൽപര്യം. അധികം വൈകാതെ തന്നെ ആര്യൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ കാണാൻ കഴിഞ്ഞേക്കും എന്ന സൂചന ഷാരൂഖ് നൽകിയിരുന്നു.
Also Read: ഇവർ പ്രണയത്തിലാണോ? വൈറലായി പ്രഭാസിന്റെയും കൃതിയുടെയും സ്നേഹ പ്രകടനങ്ങൾ

അങ്ങനെ ബോളിവുഡിന്റെ ഗ്ലാമർ ലോകത്ത് നിന്ന് വിട്ടു നിൽക്കുന്ന ആര്യൻ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബോളിവുഡിലെ യുവനടിമാരിൽ ഒരാളായ അനന്യ പാണ്ഡെ ആര്യനോട് തനിക്ക് ക്രഷ് ആണെന്ന് പറഞ്ഞതിന് പിന്നാലെയാണ് താരം വാർത്തകളിൽ നിറഞ്ഞത്. ബോളിവുഡിലെ മറ്റൊരു സ്റ്റാർ കിഡ് ആണ് അനന്യയും. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ.
അടുത്തിടെയാണ് അനന്യ ആര്യനോട് തനിക്ക് ക്രഷ് ആണെന്ന് വെളിപ്പെടുത്തിയത്. അതിന് പിന്നാലെ ഒരു പൊതുവേദിയിൽ വെച്ച് ആര്യൻ അനന്യയെ മൈൻഡ് ചെയ്യാതെ പോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

2022 ഒക്ടോബർ മൂന്നിന് ആണ് സംഭവം, നടി മാധുരി ദീക്ഷിതിന്റെ ഏറ്റവും പുതിയ ചിത്രമായ മജാ മായുടെ പ്രത്യേക പ്രദർശനത്തിൽ ആര്യൻ ഖാൻ പങ്കെടുത്തിരുന്നു. ആര്യൻ ഖാൻ തന്റെ സഹോദരി സുഹാന ഖാനൊപ്പമാണ് എത്തിയത്. അനന്യയും സ്‌ക്രീനിങ്ങിന് എത്തിയിരുന്നു. പരിപാടിയിലേക്ക് എത്തുന്ന ആര്യൻ ഖാൻ അനന്യ പാണ്ഡെ ശ്രദ്ധിക്കാതെ നടിയുടെ അരികിലൂടെ നടന്നു പോകുന്നതാണ് വൈറലാകുന്ന വീഡിയോയിൽ ഉള്ളത്.
ആര്യൻ അനന്യയെ അവഗണിക്കുകയാണോ എന്നാണ് വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത്. തൊട്ടടുത്തൂടെ നടന്ന് പോകുമ്പോഴും അനന്യയെ ഒന്ന് നോക്കനോ ഹായ് പറയാനോ പോലും ആര്യൻ തയ്യാറാവുന്നില്ലലോ എന്നാണ് ആരാധകരുടെ ചോദ്യം. ക്രഷ് തുറന്ന് പറഞ്ഞതിലെ ദേഷ്യമാണോ പൂർണമായും അവഗണിക്കുകയാണലോ എന്നൊക്കെയാണ് വീഡിയോക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മകളെ കുറിച്ചുള്ള ഗോസിപ്പുകളിൽ അനന്യയുടെ അമ്മ ഭാവന പാണ്ഡെ പ്രതികരിച്ചിരുന്നു. നേരത്തെ ഇത്തരം വാർത്തകൾ ഒക്കെ തന്നെ ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ അവളുടെ ജോലിയുടെ സ്വഭാവം മനസിലാക്കി അതെല്ലാം അംഗീകരിക്കാൻ കഴിയുന്നുണ്ട് എന്നാണ് ഭാവന പാണ്ഡെ പറഞ്ഞത്. വിവാദങ്ങൾ ജോലിയുടെ ഭാഗമാണെന്നും ഒരു അമ്മയെന്ന നിലയിൽ, അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ എന്തുചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നെല്ലാം മകൾക്ക് പറഞ്ഞു കൊടുക്കാറുണ്ടെന്നും ഭാവന പറഞ്ഞു.
ലൈഗറാണ് അനന്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫിസിലും ചിത്രം വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിലെ അനന്യയുടെ പ്രകടനം വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാം വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഹോ ഹയെ ഹം കഹാ, ഡ്രീം ഗേൾ 2 തുടങ്ങിയ ചിത്രങ്ങളാണ് അനന്യയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.