Just In
- 7 min ago
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
- 10 min ago
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
- 15 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 35 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
Don't Miss!
- News
ഇസ്രായേലില്‍ കൊവിഡ് വാക്സിന് കുത്തിവെച്ചവര്‍ക്ക് മുഖത്ത് പക്ഷാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫഹദ് ഫാസില്‍ ഇനി തലൈവര്‍ക്കൊപ്പം! നടനെത്തുക കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍!!

മലയാളത്തില്‍ വ്യത്യസ്ഥമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുളള നടനാണ് ഫഹദ് ഫാസില്‍. അരങ്ങേറ്റ ചിത്രത്തില്‍ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും പിന്നീടുളള തിരിച്ചുവരവില്‍ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു ഫഹദ് മലയാളത്തില്‍ ചെയ്തിരുന്നത്. കാര്‍ബണ്‍ എന്ന സിനിമയായിരുന്നു ഫഹദിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം.
അഞ്ചു കോടിയും കടന്ന് ധനുഷ് ചിത്രത്തിലെ ഗാനം! പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് ഗൗതം മേനോന്
അഡൈ്വഞ്ചര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ബണ്‍ ചായാഗ്രാഹകനും സംവിധായകനുമായ വേണുവായിരുന്നു ഒരുക്കിയിരുന്നത്. 2018ല്‍ ഫഹദിന്റെതായി പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു കാര്‍ബണ്‍. കഴിഞ്ഞ വര്‍ഷമായിരുന്നു വേലൈക്കാരന് എന്ന ചിത്രത്തിലൂടെ ഫഹദ് തമിഴില്‍ അരങ്ങേറ്റം നടത്തിയത്. വേലെക്കാരനു പിന്നാലെ സൂപ്പര്‍ ഡീലക്സ് എന്നൊരു ചിത്രത്തിലും ഫഹദ് തമിഴില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ അടുത്ത തമിഴ് ചിത്രം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

വേലൈക്കാരന് എന്ന ചിത്രം
എം.രാജയുടെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയനും ഫഹദും മുഖ്യ വേഷങ്ങളിലഭിനയിച്ച ചിത്രമായിരുന്നു വേലൈക്കാരന്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയായിരുന്നു ഫഹദ് തമിഴിലേക്കുളള അരങ്ങേറ്റം കുറിച്ചിരുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ ശിവയ്ക്കൊപ്പം തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ഫഹദ് എത്തിയിരുന്നത്. നയന്‍താര നായികയായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തമിഴ്നാട്ടിലും കേരളത്തിലുമായുളള തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. ഫഹദിന്റെ തമിഴ് അരങ്ങേറ്റം ഗംഭീരമായെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

സൂപ്പര്‍ ഡീലക്സില്‍ സേതുപതിക്കൊപ്പം
വേലൈക്കാരനുശേഷം ഫഹദ് തമിഴില്‍ അഭിനയിച്ച ചിത്രമാണ് സൂപ്പര്‍ ഡീലക്സ്. ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് ഫഹദിനൊപ്പം മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. സൂപ്പര്‍ ഡീലക്സില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ സൂപ്പര്‍ ഡീലക്സ് നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ഉളളത്

രജനിക്കൊപ്പം ആദ്യമായി
സൂപ്പര്‍ ഡീലക്സിനു ശേഷമുളള ഫഹദിന്റെ അടുത്ത തമിഴ് ചിത്രം രജനികാന്തിനൊപ്പമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ ചിത്രത്തിലായിരിക്കും ഫഹദ് അഭിനയിക്കുകായെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിലാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രമൊരുങ്ങുന്നത്.

നിര്‍മ്മാണം സണ്‍ പിക്ചേഴ്സ്
സണ്‍ പിക്ചേഴാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രമൊരുക്കുന്നത്. ഇത്തവണയും തലൈവരുടെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമായിരിക്കും ചിത്രത്തിലുണ്ടാവുകായെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തമിഴകത്ത് മികച്ച പ്രമേയം പറഞ്ഞ സിനിമകള്‍ ഒരുക്കി ശ്രദ്ധേ നേടിയ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. ഫഹദ് കൂടി എത്തുന്നതോടെ വലിയ ആകാംക്ഷകളോടെയായിരിക്കും ചിത്രം കാണുവാനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുക.

കൈനിറയെ ചിത്രങ്ങള്‍
തമിഴിനു പുറമെ മലയാളത്തിലും കൈനിറയെ സിനിമകളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന വരത്തന് എന്ന ചിത്രമാണ് ഫഹദിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് വരത്തനില്‍ ഫഹദിന്റെ നായികയായി എത്തുന്നത്. വരത്തനു പുറമെ ട്രാന്‍സ്, ആണെങ്കിലും അല്ലെങ്കിലും,കുമ്പളങ്ങി നൈറ്റ്സ്, സത്യന് അന്തിക്കാട് ചിത്രം തുടങ്ങിയവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു സിനിമകള്‍
പാർവതിയും പൃഥ്വിയും പ്രതികരിച്ചില്ല!! വിനയായത് നിലപാട്, താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് റോഷ്നി