For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനു ഇമ്മാനുവലും അല്ലു സിരിഷും പ്രണയത്തിലോ? താരങ്ങൾ ഡേറ്റിങിൽ ആണെന്ന് റിപ്പോട്ടുകൾ

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനു ഇമ്മാനുവൽ. ജയറാം നായകനായ സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാല താരമായാണ് അനു സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ ജയറാമിന്റെ മകളായിട്ടാണ് അനു അഭിനയിച്ചത്. പിന്നീട് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായും താരമെത്തി.

  ഇതിനു പിന്നാലെ അനുവിനെ തേടി തെലുങ്ക്, തമിഴ് ഭാഷകളിൽ നിന്ന് കൂടുതൽ അവസരണങ്ങളെത്തി. ഇന്ന് തെലുങ്കില്‍ ഏറെ തിരക്കുള്ള യുവനായികയാണ് അനു ഇമ്മാനുവല്‍. ഇടയ്ക്ക് തമിഴിലും താരം അഭിനയിച്ചിരുന്നെങ്കിലും തെലുങ്കിൽ ആണ് സജീവമായി നിൽക്കുന്നത്.

  Also Read: ആറ് വര്‍ഷം മുന്‍പേ നയന്‍താര വിവാഹിതയായി; കുഞ്ഞുങ്ങളുണ്ടായ കേസില്‍ വീണ്ടും ട്വിസ്റ്റ് നല്‍കി താരദമ്പതിമാര്‍

  നാനി നായകനായെത്തിയ മ‍ജ്നു ആയിരുന്നു അനുവിന്റെ ആദ്യ തെലുങ്ക് ചിത്രം. അനുവിന്റെ മിഷ്കിൻ സംവിധാനം ചെയ്ത വിശാൽ നായകനായ തുപ്പരിവാലനും ശിവ കാർത്തികേയൻ നായകനായ നമ്മ വീട്ടു പിള്ളെ എന്ന തമിഴ് ചിത്രവും ഏറെ ശ്രദ്ധി നേടിയിരുന്നു.

  സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയ്ക്ക് മലയാളത്തിൽ നിന്നും ആരാധകരുണ്ട്. മലയാളത്തിൽ നിന്ന് നല്ല അവസരങ്ങൾ ലഭിച്ചാൽ മടങ്ങിയെത്തും എന്ന് അനു ഇമ്മാനുവൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  മോഡലിങ്ങിൽ സജീവമായ അനു. ഗ്ലാമറസ് വേഷങ്ങൾ ഉൾപ്പെടെ ചെയ്താണ് തെലുങ്കിൽ തിളങ്ങി നിൽക്കുന്നത്. അതിനിടെ, ഇപ്പോഴിതാ, അനു ഇമ്മാനുവൽ വാർത്തകളിൽ നിറയുകയാണ്. തെലുങ്കിലെ സൂപ്പർ താരം നടൻ അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷുമായി അനു പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്.

  ഇരുവരും ഒന്നിച്ചെത്തുന്ന ഉർവസിവൊ രാക്ഷസിവൊ എന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. അതിനിടെയാണ് ഗോസിപ് കോളങ്ങളിൽ വാർത്ത ഇടംപിടിക്കുന്നത്. ചിത്രത്തിൽ രണ്ടു പേരും ഒന്നിച്ചുള്ള ഇന്റിമേറ്റ് രംഗങ്ങളുണ്ട്. ഓൺ സ്ക്രീനിന് പുറത്തും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് ഇവരെന്നാണ് വിവരം. ഇരുവരും ഡേറ്റിംഗിലാണെന്നും ലിവിങ് റിലേഷനിൽ ആണെന്ന തരത്തിലുമുള്ള റിപ്പോർട്ടുകളാണ് ടോളിവുഡിൽ പരക്കുന്നത്.

  Also Read: ആ സിനിമയിലെ പോലെ ഇനി മോഹൻലാലിനെ ഉപയോ​ഗിക്കാൻ പറ്റില്ല; നടനെക്കുറിച്ച് കമൽ പറഞ്ഞത്

  അതേസമയം, അനു ഇമ്മാനുവലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്തകൾ നിഷേധിച്ചതായും റിപ്പോർട്ടുണ്ട്, സിനിമയുടെ മാർക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമാകാം വാർത്തകളെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രാകേഷ് സാഷി സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റർടെയ്നറാണ് ഉർവസിവൊ രാക്ഷസിവൊ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു.

  നിരവധി ഇന്റിമേറ്റ്, റൊമാന്റിക് രംഗങ്ങളെല്ലാം ഉള്ള ടീസറാണ് അണിയറപ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടത്. ഇത് വലിയ രീതിയിൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്. തെലുങ്കിലെ രണ്ടു സൂപ്പർ താരങ്ങൾ തമ്മിലുള്ള പ്രണയവാർത്ത ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

  Read more about: anu emmanuel
  English summary
  Is Action Hero Biju Actress Anu Emmanuel And Telugu Actor Allu Sirish Dating?, Here's What Reports Says
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X