For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ സീരിയലില്‍ ഒരുമിച്ചെങ്കിലും പ്രണയമല്ല; അടുത്ത ബന്ധുക്കളാണെന്ന് വൈകിയാണ് മനസിലായത്, ദേവിക നമ്പ്യാര്‍

  |

  സീരിയല്‍ നടി ദേവിക നമ്പ്യാരും ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവും വിവാഹിതരാവാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇതിന് പിന്നാലെ വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് ദേവിക രംഗത്ത് വന്നിരിക്കുകയാണ്.

  നാഗകന്യകയാണോ, ആരെയും ഞെട്ടിക്കുന്ന നടി മലൈക അറോറയുടെ കിടിലൻ ഫോട്ടോഷൂട്ട് , ചിത്രങ്ങൾ കാണാം

  ഇരുവരും ഒരുമിച്ച് മുന്‍പൊരു സീരിയലില്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ പ്രണയത്തിലായതാണോ എന്നതായിരുന്നു പ്രധാന ചോദ്യങ്ങള്‍. എന്നാല്‍ സീരിയല്‍ വര്‍ക്കിനിടയിലാണ് ആദ്യമായി കണ്ടതെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹം കഴിച്ചേക്കാം എന്ന തീരുമാനത്തില്‍ എത്തിയതെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ദേവിക നമ്പ്യാര്‍ വ്യക്തമാക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം...

  ''വളരെ കാലമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. എന്നാല്‍ ഞങ്ങളുടേത് പ്രണയവിവാഹം അല്ലെന്നാണ് ദേവിക പറയുന്നത്. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം എന്റെ ബന്ധുവാണ്. 2012 ല്‍ ഞാന്‍ മഴവില്‍ മനോരമയിലെ പരിണയം എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. സുധീപ് കാരാട്ട് ആയിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. അതിലൊരു പാട്ട് പാടാമോന്ന് അദ്ദേഹം ഒരിക്കല്‍ എന്നോട് ചോദിച്ചു. എനിക്ക് പാടാന്‍ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ശ്രമിച്ച് നോക്കാമെന്ന് കരുതി. അതിന്റെ കമ്പോസര്‍ വിജയ് മാധവ് ആയിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.

  അന്നെനിക്ക് പാട്ട് പറഞ്ഞ് തന്നത് കൊണ്ട് മാഷേ എന്നാണ് വിളിച്ചിരുന്നത്. അധികമൊന്നും സംസാരിക്കുന്ന പ്രകൃതമല്ല. അതുകൊണ്ട് ജാഡ ആണെന്നാണ് ആദ്യമെനിക്ക് തോന്നിയത്. പിന്നീട് കുറേകാലം കണ്ടിട്ടില്ല. 2015 ല്‍ അമ്മയുടെ കുടുംബക്ഷേത്രത്തില്‍ പോയപ്പോള്‍ അദ്ദേഹം കുടുംബസമേതം അവിടെയുണ്ട്. അങ്ങനെയാണ് ഞങ്ങള്‍ അടുത്ത ബന്ധുക്കള്‍ കൂടിയാണെന്ന് അറിയുന്നത്. പിന്നെ ഇടയ്ക്ക് വര്‍ക്കിന്റെ കാര്യങ്ങളൊക്കെ പറഞ്ഞ് വിളിക്കാന്‍ തുടങ്ങി. കഴിഞ്ഞ ലോക്ഡൗണില്‍ അദ്ദേഹം യോഗ ക്ലാസ് തുടങ്ങി. അവിടെ ഞാനും ഉണ്ടായിരുന്നു. അങ്ങനെ നല്ല സുഹൃത്തുക്കളായി.

  എന്റെ വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് മാഷിന്റെ വീട്ടില്‍ പോകാറുള്ളത് കൊണ്ട് അദ്ദേഹത്തിന്റെ അമ്മയും അനിയത്തിയുമായി നല്ല അടുപ്പമായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ അനിയത്താണ് നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ചോദിക്കുന്നത്. ആ ചോദ്യം ഞങ്ങളുടെ കുടുംബങ്ങള്‍ക്കിടയില്‍ നിന്നാണ് ഉണ്ടായത്. അതേ കുറിച്ച് ഞങ്ങള്‍ ആലോചിച്ചിരുന്നില്ല. യാതൊരു പരിചയവും ഇല്ലാത്ത ആളെ കല്യാണം കഴിക്കുന്നതിലും നല്ലത് പരസ്പരം അറിയുന്ന ഞങ്ങള്‍ വിവാഹം കഴിക്കുന്നതല്ലേ എന്ന ചിന്ത അവിടെ നിന്നുമാണ് ഉണ്ടാവുന്നത്. ഇത് ശരിയാകുമോ എന്ന് പലവട്ടം ആലോച്ചിരുന്നു. ഒടുവില്‍ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തിയെന്നും'' ദേവിക പറയുന്നു.

  മാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ടതാണ് പയ്യനെ; അറേഞ്ച്ഡ് വിവാഹം നടത്തിയതിനെ കുറിച്ച് പറഞ്ഞ് നടി ഷാലു കുര്യന്‍- വായിക്കാം

  Recommended Video

  Jeeva Joseph and wife Aparna's wedding anniversary celebration| FIlmiBeat Malayalam

  ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്‌ക്രീനില്‍ സജീവമാവുന്നത്. ശേഷം പരിണയം എന്ന സീരിയലിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പീന്നീട് ടെലിവിഷന്‍ സീരിയലുകളിലാണ് നടി സജീവമായത്. നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന രാക്കുയില്‍ എന്ന സീരിയലിലേ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വേദികയാണ്. സംഗീത റിയാലിറ്റി ഷോ യിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷമാണ് സംഗീത സംവിധാനത്തിലേക്ക് കൂടി എത്തുന്നത്. വിവാഹം എന്നാണെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത ജനുവരിയില്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് ദേവിക വ്യക്തമാക്കുന്നത്.

  ഞങ്ങളുടെ അവസ്ഥ എന്താണെന്ന് അറിയാമോ? എനിക്കിത് ജീവിതമാണ്, വിമര്‍ശകന് ചുട്ടമറുപടി കൊടുത്ത് നടന്‍ അപ്പാനി ശരത്- വായിക്കാം

  Read more about: devika ദേവിക
  English summary
  Rakkuyil Serial Actress Devika Nambiar Opens Up About Her Marriage With Singer Vijay Madhav
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X