For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ അവസ്ഥ എന്താണെന്ന് അറിയാമോ? എനിക്കിത് ജീവിതമാണ്, വിമര്‍ശകന് ചുട്ടമറുപടി കൊടുത്ത് നടന്‍ അപ്പാനി ശരത്

  |

  റിലീസിന് മുന്‍പ് തന്നെ സിനിമയെ കുറിച്ച് റിവ്യൂ എഴുതിയിട്ടുള്ള നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകളുണ്ട്. അതുപോലെ നടന്‍ അപ്പാനി ശരത്തിന്റെ പുതിയ സിനിമയെ കുറിച്ച് വന്നൊരു കമന്റ് വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. വിനോദ് ഗുരുവായൂര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ കുറിച്ച് പങ്കുവെച്ച് എത്തിയതായിരുന്നു അപ്പാനി ശരത്.

  നാഗകന്യകയാണോ, ആരെയും ഞെട്ടിക്കുന്ന നടി മലൈക അറോറയുടെ കിടിലൻ ഫോട്ടോഷൂട്ട് , ചിത്രങ്ങൾ കാണാം

  മേജര്‍ രവി അടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്ന സിനിമയാണിത്. ശരത്തിന്റെ പോസ്റ്റിന് താഴെ സിനിമയെ കുറിച്ച് ചോദിച്ചുള്ള നിരവധി കമന്റുകള്‍ വന്നിരുന്നു. അതിലൊന്നില്‍ 'പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ട് നില' എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. കേവലം സിനിമയുടെ പോസ്റ്റര്‍ കണ്ട് വിലയിരുത്തിയ ആള്‍ക്ക് കിടിലന്‍ മറുപടിയുമായിട്ടാണ് അപ്പാനി ശരത് എത്തിയത്.

  ''തിയേറ്റര്‍ പോലും ഇതുവരെ തുറന്നിട്ടില്ല ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങള്‍ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് കഴിഞ്ഞ 2 വര്‍ഷം ആയി ഒരു സിനിമ തീയേറ്ററില്‍ വന്നിട്ട്. എന്നിട്ടും ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുവാണ്. പ്ലീസ് വെറുതെ ഓരോന്ന് പറയരുത്. നിങ്ങള്‍ക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും. പക്ഷെ എനിക്കിതു ജീവിതമാണ്. ഇതിപ്പോ പറയണം എന്നു തോന്നി...'' എന്നുമാണ് ആരാധകന്റെ കമന്റിന് അപ്പാനി ശരത് മറുപടി കൊടുത്തിരിക്കുന്നത്.

  അതേ സമയം ശരത്തിന് പിന്തുണയുമായി നൂറു കണക്കിന് ആരാധകരാണ് എത്തിയിരിക്കുന്നത്. 'താങ്കളുടെ പ്രയാസം ഞങ്ങള്‍ക്ക് മനസ്സിലാകും. താങ്കളെപ്പോലുള്ള മികച്ച നടന്‍മാരുടെ സിനിമ തിയേറ്ററില്‍ പോയി കാണുവാനാണ് ഞങ്ങള്‍ക്കും ഇഷ്ടം. അങ്കമാലി ഡയറീസ് പോലുള്ള സിനിമകളിലെ താങ്കളുടെ അഭിനയം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ താങ്കളെ വിമര്‍ശിച്ച ആളുടെ കമന്റിലും ചില സത്യങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് ഒരു ആരാധകന്‍. ഒരു കഥയും ഇല്ലാതെ ഇറങ്ങിയ ഒരുപാട് മലയാള സിനിമകള്‍ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരെ മടുപ്പിച്ചിരിക്കുന്നു. അതിന്റെ പിന്നിലെ ഞങ്ങളുടെ വികാരം താങ്കള്‍ക്കു മനസ്സിലാകും എന്ന് കരുതുന്നു.

  റേറ്റിങ്ങ് ഒറ്റയടിക്ക് പോവും; കുടുംബവിളക്കിന് മുന്നറിയിപ്പുമായി പ്രേക്ഷകർ; മറ്റൊരു വേദികയെ കൂടി പറ്റില്ല- വായിക്കാം

  ഒരു പടം ഇറങ്ങുന്നതിനു മുന്‍പ് വിലയിരുത്തുന്നത് ശരിയല്ല. ഷൂട്ടിംഗ് സെറ്റില്‍ പോയി അവരുടെ കൂടെ ഒരു ദിവസം നിന്ന് നോക്ക് അപ്പോള്‍ അറിയാം ഒരു സിനിമ എങ്ങനെയാ ഉണ്ടാകുന്നതെന്ന്. സിനിമയെ വിലയിരുത്താന്‍ ആര്‍ക്കും പറ്റും. പക്ഷെ സിനിമ ഇറങ്ങിയിട്ട് പറയുന്നതല്ലേ ശരി. എന്തിനാണ് ബാക്കി ഉള്ളവരുടെ ജീവിതത്തില്‍ മണ്ണ് വാരി ഇടുന്നത്. അഭിപ്രായം പറയാം പക്ഷെ എന്തിനാണ് നശിപ്പിക്കുന്നത്. ബ്രോ ഒരു സ്റ്റോറി ഉണ്ടാകുന്നത് മുതല്‍ അത് പിന്നെ ഷൂട്ട് ചെയ്തു തിയേറ്ററില്‍ എത്തിക്കുന്നത് വരെ കഷ്ടപ്പാടാണെന്നും ചിലര്‍ പറയുന്നു.

  വിവാഹശേഷം വന്നത് ഗോസിപ്പുകള്‍; നടി രേഖയെ ക്ഷണിച്ചില്ലെന്ന വാര്‍ത്തയില്‍ സത്യമില്ല, അതൊക്കെ വ്യാജമാണെന്ന് മൃദുല- വായിക്കാം

  ഒരുപാട് ആക്ഷന്‍ രംഗങ്ങളോ പ്രണയമോ ഇന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രണ്ടര മണിക്കൂര്‍ ഞങ്ങളെ പിടിച്ചിരുത്താന്‍ പറ്റുന്ന ഒരു നല്ല കഥ. അത് കിട്ടിയാല്‍ മലയാളി ഹാപ്പി ആണ്. ഇറങ്ങാന്‍ പോകുന്ന താങ്കളുടെ സിനിമക്ക് എല്ലാവിധ ആശംസകളും നേരുന്നും. സിനിമ ഒരു വലിയ വിജയമാകട്ടെ. മറ്റുള്ളവര്‍ എന്ത് വേണേലും പറയട്ടെ നിങ്ങള്‍ മുന്നോട്ടു തന്നെ പൊക്കോളൂ ഞങ്ങളുണ്ട് കൂടെ ഉണ്ടെന്നാണ് ഭൂരിഭാഗം കമന്റുകളിലൂം പറയുന്നത്. ചിലര്‍ സിനിമയുടെ കഥ തിരഞ്ഞെടുക്കുന്നതിനെ വിമര്‍ശിച്ചും എത്തിയിട്ടുണ്ട്.

  അയാള്‍ക്ക് എന്നെ വിട്ട് പോകാന്‍ കഴിയുമായിരുന്നില്ല; ഒരു മരണവും എന്നെ ഇങ്ങനെ ഉലച്ചിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ- വായിക്കാം

  പരിഹാസമല്ല പക്ഷെ പറയാതിരിക്കാന്‍ പറ്റാത്ത ഒരു കാര്യം കൂടി സൂചിപ്പിക്കാം. ചേട്ടന്റെ കൂടെ ഒരേ പടത്തില്‍ വന്ന ആന്റണി വര്‍ഗീസ് ആകെ 4 പടമാണ് ചെയ്തിരിക്കുന്നത്. സ്‌ക്രിപ്റ്റ് സെലക്ട് ചെയ്ത് വെച്ചിരിക്കുന്നതൊക്ക ഒന്നിനൊന്നു മെച്ചവും. നിങ്ങക്കറിയോ അങ്കമാലി ഡയറിസ് ഇറങ്ങിയപ്പോള്‍ അതിലെ നായകനെക്കാള്‍ കൂടുതല്‍ നിങ്ങളെ ഇഷ്ടപ്പെട്ടവരാണ് ഭൂരിഭാഗം മലയാളികളും. കാരണം അത് അത്രയും പെര്‍ഫെക്ട് ആയിരുന്നു.. പക്ഷെ പിന്നീടുള്ള നിങ്ങളുടെ സ്‌ക്രീപ്റ്റ് സെലെക്ഷന്‍ വളരെ മോശം എന്നെ പറയാന്‍ സാധിക്കു. ഇത് കളിയാക്കലോ പരിഹാസമോ താഴ്ത്തി കേട്ടലോ അല്ല. നിങ്ങളുടെ ഒക്കെ പടങ്ങള്‍ കാണുന്ന ആളുകള്‍ എന്ന നിലയില്‍ ഞങളുടെ അഭിപ്രായം ആണ്. പണത്തിനു വേണ്ടി ചവറു പടങ്ങള്‍ ചെയ്യാതെ ആളുകളുടെ മനസ്സില്‍ നില്‍ക്കുന്ന വേഷങ്ങള്‍ ചെയുക.. ഈ പടം നല്ലതാണെങ്കില്‍ കട്ട സപ്പോര്‍ട്ടുമായി കൂടെ ഉണ്ടാകുമെന്നുള്ള ഉറപ്പും അപ്പാനി ശരത്തിന് പങ്കുവെക്കുകയാണ് ആരാധകര്‍.

  ലാലേട്ടൻ തന്നോട് അനുവാദം ചോദിച്ചു, ഞെട്ടിപ്പോയി, മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് സുരാജ്- വായിക്കാം

  നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ: ഇനിയെങ്കിലും

  അപ്പാനി ശരത്തിന് പുറമേ കൈലാഷ് മേനോന്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നുള്ള കൈലാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നപ്പോഴും സമാന രീതിയിലുള്ള നെഗറ്റീവ് കമന്റുകള്‍ വന്നിരുന്നു. സിനിമയെ കുറിച്ചുള്ള മുന്‍വിധികളാണ് അന്ന് പ്രചരിച്ചതെങ്കിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രതീക്ഷകളെല്ലാം മറികടക്കാന്‍ സാധിച്ചിരുന്നു. മുന്‍വിധികളും പ്രവചനങ്ങളും തെറ്റാണെന്ന് സിനിമ തെളിയിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

  English summary
  Angamaly Diaries Fame Appani Sarath Mass Relpy On Fans Negative Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X