For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം വന്നത് ഗോസിപ്പുകള്‍; നടി രേഖയെ ക്ഷണിച്ചില്ലെന്ന വാര്‍ത്തയില്‍ സത്യമില്ല, അതൊക്കെ വ്യാജമാണെന്ന് മൃദുല

  |

  സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം വലിയ ആഘോഷമാക്കി നടത്തിയതാണ്. നിശ്ചയം കഴിഞ്ഞത് മുതല്‍ താരങ്ങളുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. ശേഷം താരങ്ങളെ കുറിച്ച് നിരവധി ഗോസിപ്പുകളാണ് പ്രചരിച്ചത്.

  വിവാഹം കഴിഞ്ഞതോടെ കുടുംബത്തില്‍ നിന്നും മാറി രണ്ടാളും പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയെന്നതാണ് ആദ്യം വന്ന വാര്‍ത്ത. പിന്നാലെ ഇരുവരെയും ഒരുമിച്ച രേഖ രതീഷിനെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നുള്ളതായി. വിവാഹശേഷം ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരുന്നതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മൃദുലയിപ്പോള്‍.

  മൃദുല-യുവ വിവാഹാലോചന കൊണ്ട് വന്നത് സീരിയല്‍ നടി രേഖ രതീഷ് ആയിരുന്നു. അങ്ങനെയുള്ള രേഖ നിശ്ചയത്തിനും വിവാഹത്തിനും വരാത്തതിന്റെ കാരണം അന്വേഷിക്കുന്നതിനിടെ തന്നെ അവര്‍ ക്ഷണിച്ചിരുന്നില്ലെന്ന് രേഖ സൂചിപ്പിച്ചു. ഇതോടെ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന് വന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് മംഗളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മൃദുല വ്യക്തമാക്കുന്നത്. ഒപ്പം പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയെന്ന വാര്‍ത്തകളെ കുറിച്ചും നടി പ്രതികരിച്ചു. വിശദമായി വായിക്കാം...

  ''വിവാഹശേഷം പരസ്പരം അടുത്തറിയാന്‍ സാധിച്ചു എന്ന് പറയാം. കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രണ്ടാളും ഷൂട്ടിന് വേണ്ടി തിരിച്ച് പോയി. ഞാന്‍ കൊച്ചിയിലും ഏട്ടന്‍ തിരുവനന്തപുരത്തുമാണ്. വിവാഹത്തിന് മുന്‍പ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ഫോണിലൂടെയാണ് സംസാരം. വിവാഹം കഴിഞ്ഞെന്ന് പോലും തോന്നാറില്ല. രണ്ട് പേരും രണ്ടിടത്ത് ആയത് കൊണ്ട് ശരിക്കും ഏട്ടനെ മിസ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുന്‍പ് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു എക്‌സൈറ്റ്‌മെന്റ് ഇപ്പോഴുമുണ്ട്. ഒരാഴ്ച കഴിയുമ്പോള്‍ കാാമെന്ന കാത്തിരിപ്പിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.

  വിവാഹം കഴിഞ്ഞതിന് ശേഷം ഞങ്ങളെ കുറിച്ച് കൂടുതലായും പുറത്ത് വരുന്നത് ഗോസിപ്പുകളാണ്. എന്താണ് അതിന്റെ കാരണമെന്ന് അറിയില്ല. പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല. വെറുതേ എന്തിനാണ് നമ്മുടെ സമയം കളയുന്നതെന്ന് കരുതി ക്ഷമിച്ചതാണ്. ഒരു ചെറിയ കാര്യം കിട്ടിയാല്‍ അത് ഊതിപ്പെരുപ്പിക്കുന്നു. ഈ ഗോസിപ്പുകള്‍ കണ്ട് തെറ്റിദ്ധരിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കാര്‍ക്കും ഇതിന്റെ സത്യാവസ്ഥ അറിയില്ല. അതുകൊണ്ട് ഓരോ ദിവസവും ഒരുപാട് മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വരുന്നുണ്ട്.

  അയാള്‍ക്ക് എന്നെ വിട്ട് പോകാന്‍ കഴിയുമായിരുന്നില്ല; ഒരു മരണവും എന്നെ ഇങ്ങനെ ഉലച്ചിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ- വായിക്കാം

  യുവയ്ക്ക് മൃദുല കൊടുത്ത സ്ത്രീധനം കണ്ടോ എന്ന തലക്കെട്ടില്‍ കുറേ വാര്‍ത്തകള്‍ കാണാന്‍ സാധിച്ചു. ഞാന്‍ ഏട്ടന് ഒരു രൂപ പോലും സ്ത്രീധനം കൊടുത്തിട്ടില്ല. അച്ഛനും അമ്മയും എനിക്ക് അണിയാന്‍ തന്ന ആഭരണങ്ങള്‍ കണ്ടിട്ടാണെങ്കില്‍ അത് വീട്ടുകാരുടെ സന്തോഷത്തിന് തന്നതാണ്. അതെന്റേത് മാത്രമാണ്. അത് ഒരിക്കലും ഞാന്‍ ഏട്ടന് കൊടുത്തിട്ടില്ല. പിന്നെയുള്ളത് രേഖ രതീഷിനെ ക്ഷണിക്കാത്തത് എന്ത് കൊണ്ടാണെന്നുള്ളതാണ്. അതും തെറ്റായിട്ടുള്ള ഒരു വാര്‍ത്തയാണ്.

  കുട്ടിയമ്മ സ്ത്രീ സമൂഹത്തിന് നാണക്കേടാണ് പോലും, മാളത്തില്‍ ഒളിക്കേണ്ട അവസ്ഥ; ഹോമിനെക്കുറിച്ച് നടി-വായിക്കാം

  രേഖ ചേച്ചി സാധാരണ ഒരു ആഘോഷങ്ങള്‍ക്കും പങ്കെടുക്കാറില്ല. പുള്ളിക്കാരി തന്നെ പറഞ്ഞ കാര്യമാണ്. നിങ്ങളെന്നെ കല്യാണം വിളിക്കണ്ട. വിൡച്ചാലും ഞാന്‍ വരില്ല. എന്റെ മകന്റെ കല്യാണത്തിന് പോലും പോകില്ല. രേഖ ചേച്ചി എന്‍ഗേജ്‌മെന്റിനും വന്നില്ലായിരുന്നു. ഞങ്ങള്‍ അതിനും ക്ഷണിച്ചിരുന്നു. കല്യാണത്തിന് ചേച്ചിയെ കാണാതെ വന്നപ്പോള്‍ ഓരോ ചാനലുകളും അവരുടെ ഇഷ്ടാനുസരണം വാര്‍ത്ത മെനഞ്ഞ് എടുത്തതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. പ്രതികരിക്കാന്‍ പോയാലും അത് മറ്റൊരു തരത്തില്‍ വാര്‍ത്തയാകും. അതുകൊണ്ട് ക്ഷമിക്കുകയാണ്.

  ലാലേട്ടൻ തന്നോട് അനുവാദം ചോദിച്ചു, ഞെട്ടിപ്പോയി, മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് സുരാജ്- വായിക്കാം

  Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam

  ഏട്ടന്‍ എനിക്ക് പുതിയ ഫ്‌ളാറ്റ് വാങ്ങി തന്നെന്നും ഞങ്ങള്‍ വീട്ടുകാരെ വിട്ട് വേറെ താമസം തുടങ്ങി എന്ന രീതിയിലുള്ള പ്രചരണങ്ങളും കണ്ടു. അതെല്ലാം അസത്യങ്ങളാണ്. അങ്ങനൊരു സംഭവമേ നടന്നിട്ടില്ല. ഞാനൊരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. വിവാഹശേഷം ഞാന്‍ വിളക്കെടുത്ത് വലതുകാല്‍ വച്ച് കയറുന്നത് ചേട്ടനും അണ്മയും രണ്ട് വര്‍ഷം മുന്‍പ് ഗുരുവായൂരില്‍ വാങ്ങിയ ഫ്‌ള്ാറ്റിലാണ്. അല്ലാതെ എനിക്ക് വേണ്ടി വാങ്ങിയതല്ല. വിവാഹശേഷം ഞങ്ങള്‍ കുടുംബത്തില്‍ നിന്നും മാറി താമസിക്കുന്നു എന്ന വാര്‍ത്തകളും വ്യാജമാണെന്നും മൃദുല പറയുന്നു.

  സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഒന്ന് രണ്ട് തവണ ശ്രമിച്ചതാ, പക്ഷേ സംഭവിച്ചത്, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌- വായിക്കാം

  English summary
  Pookalam Varavayi Actress And Newly Wed Mridula Vijay Opens Up About Gossips
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X