»   » ടൈറ്റാനിക്ക് 3ഡിയും ചരിത്രമെഴുതുന്നു

ടൈറ്റാനിക്ക് 3ഡിയും ചരിത്രമെഴുതുന്നു

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡിന്റെ ഇതിഹാസചിത്രം ടൈറ്റാനിക്കിന്റെ ത്രിമാനപതിപ്പും ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുന്നു. 1997ലെ ആദ്യ റിലീസില്‍ ടൈറ്റാനിക്ക് 1.84 ബില്യണ്‍ ഡോളര്‍ വാരിക്കൂട്ടിയിരുന്നു. ബോക്‌സ് ഓഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായി നാല് മാസം തുടരാനും അന്ന് ജെയിംസ് കാമറൂണ്‍ ചിത്രത്തിന് സാധിച്ചിരുന്നു.

Titanic

ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് റിലീസ് ചെയ്തപ്പോഴും ടൈറ്റാനിക് ഈ വിജയചരിത്രമാവര്‍ത്തിയ്ക്കുകയാണ്. ലൈഫ് ടൈം ടിക്കറ്റ് വില്‍പനയില്‍ ടൈറ്റാനിക്ക് 2 ബില്യണ്‍ ഡോളറെന്ന നാഴികക്കല്ല് ഭേദിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോക സിനിമയില്‍ കളക്ഷന്‍ കാര്യത്തില്‍ കാമറൂണിന്റെ തന്നെ അവതാര്‍ മാത്രമാണ് (2.8 ബില്യണ്‍ ഡോളര്‍) മുന്നിലുള്ളത്.
(അവതാറില്‍ തട്ടി ടൈറ്റാനിക്ക് മുങ്ങുന്നു)
രണ്ടാംവരവില്‍ ടൈറ്റാനിക്ക് ആദ്യ ആഴ്ചയില്‍ തന്നെ 88.2 മില്യണ്‍ ഡോളര്‍ നേടിക്കഴിഞ്ഞു. ചൈനയില്‍ ആദ്യആഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹുമതിയും കപ്പല്‍ദുരന്തത്തിന്റെ കഥ പറയുന്ന ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

English summary
Titanic has hit a new box office milestone with the release of Titanic 3D.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam