For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോള്‍ഡന്‍ ഗ്ലോബ് 2022: നോമിനേഷനില്‍ തിളങ്ങി ബെല്‍ഫാസ്റ്റും ദ പവര്‍ ഓഫ് ദ ഡോഗും

  |

  ലോകം ഉറ്റുനോക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇനി അധികനാള്‍ ഇല്ല. പുരസ്‌കാര പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നോമിനേഷന്‍ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. 2022 ജനുവരയിലെ രണ്ടാമത്തെ ആഴ്ചയായിരിക്കും ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ അവാര്‍ഡുകളിലൊന്ന് അരങ്ങേറുക. അതേസമയം എത്തരത്തിലുളളതായിരിക്കും ചടങ്ങെന്നോ എവിടെയാകും ലൊക്കേഷന്‍ എന്നോ കമ്മിറ്റി ഇതുവരേയും അറിയിച്ചിട്ടില്ല. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

  കറുപ്പണിഞ്ഞ് നൈല ഉഷ; സിമ്പിള്‍ ആന്റ് സ്റ്റൈലിഷ് ചിത്രങ്ങള്‍

  നോമിനേഷന്‍ പട്ടിക പുറത്ത് വന്നപ്പോള്‍ ദ പവര്‍ ഓഫ് ദ ഡോഗും ബെല്‍ഫാസ്റ്റുമാണ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം ഇതിനോടകം തന്നെ വിവാദത്തിനും ഗോള്‍ഡന്‍ ഗ്ലോബില്‍ തുടക്കമായിട്ടുണ്ട്. ഏഴ് വീതം നോമിനേഷനുകളാണ് രണ്ട് ചിത്രങ്ങളും സ്വന്തമാക്കിയിട്ടുള്ളത്. ദക്ഷിണകൊറിയയില്‍ നിന്നുമുള്ള സെന്‍സേഷന്‍ ആയി മാറിയ നെറ്റ്ഫ്‌ളിക്‌സ് സീരീസായ സ്‌ക്വിഡ് ഗെയിം മൂന്ന് ഇനങ്ങൡലാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. പട്ടികയില്‍ ഇന്ത്യന്‍ പ്രാധിനിത്യമില്ല. ജനുവരി ഒമ്പതിനാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുക.

  Golden Globe

  നോമിഷേന്‍ പട്ടിക ഇങ്ങനെ,

  മികച്ച സിനിമ

  ബെല്‍ഫാസ്റ്റ്
  ദ പവര്‍ ഓഫ് ദ ഡോഗ്
  കിംഗ് റിച്ചാര്‍ഡ്
  ഡ്യൂണ്‍
  കോഡ

  മികച്ച നടന്‍

  ബെനഡിക്റ്റ് കമ്പര്‍ബാച്ച് ( ദ പവര്‍ ഓഫ് ഡോഗ്)
  മഹേര്‍ഷല അലി (സ്വാന്‍ സോംഗ്)
  ഡെന്‍സല്‍ വാഷിംഗ്ടണ്‍ (ദ ട്രാജഡി ഓഫ് മാക്ബത്ത്)
  ഹാവിയര്‍ ബോര്‍ഡം (ബീയിംഗ് റിക്കാര്‍ഡോസ്)
  വില്‍ സ്മിത്ത് (കിംഗ് റിച്ചാര്‍ഡ്)

  മികച്ച നടി

  ഒലീവിയ കോള്‍മാന്‍ (ദ ലോസ്റ്റ് ഡോട്ടര്‍)
  ജെസിക് കാസ്റ്റിയന്‍ ( ദ ഐസ് ഓഫ് ടാന്നി ഫേയ്)
  ലേഡി ഗാഗ ( ഹൗസ് ഓഫ് ഗുച്ചി)
  നിക്കോള്‍ കിഡ്മാന്‍ (ബീയിംഗ് റിക്കോര്‍ഡോസ്)
  ക്രിസ്റ്റീന്‍ സ്റ്റുവാര്‍ട്ട് (സ്‌പെന്‍സര്‍)

  മികച്ച് സിനിമ- മ്യൂസിക്കല്‍/കോമഡി

  സിറാനോ
  ടികി ടിക് ബൂം
  ലികോറിസ് പിസ
  ഡോണ്ട് ലുക്ക് അപ്പ്
  വെസ്റ്റ് സൈഡ് സ്റ്റോറി

  മികച്ച് നടന്‍ - മ്യൂസിക്കല്‍/കോമഡി

  പീറ്റര്‍ ഡിങ്കല്‍ഗെ
  കൂപ്പര്‍ ഹോഫ്മാന്‍
  ലിയനാര്‍ഡോ ഡികാപ്രിയോ
  ആന്തണി റാമോസ്
  ആന്‍ഡ്രു ഗാര്‍ഫീല്‍ഡ്

  മിച്ച നടി - മ്യൂസിക്കല്‍/കോമഡി

  എമ്മ സ്‌റ്റോണ്‍
  അലാന ഹെയിം
  മാരിയോണ്‍ കോട്ടിലാര്‍ഡ്
  റേച്ചല്‍ സെഗ്ലര്‍
  ജെന്നിഫര്‍ ലോറന്‍സ്

  മികച്ച സഹനടന്‍

  ബെന്‍ അഫ്‌ളെക്, ദ ടെന്റര്‍ ്ബാര്‍
  കോഡി സ്മിത് മക്ഫി, ദ പവര്‍ ഓഫ് ഡോഗ്
  സിറിയന്‍ ഹിന്‍ഡ്‌സ്, ബെല്‍ഫാസ്റ്റ്
  ട്രോയ് കോട്ട്‌സര്‍, കോഡ
  ജാമി ഡോര്‍നന്‍, ബെല്‍ഫാസ്റ്റ്

  മികച്ച സഹനടി

  അരിയാന ഡിബോസ്
  കെയ്ട്രിയോന ബാല്‍ഫെ
  യൂജീന്‍ എല്ലിസ്
  ക്രിസ്റ്റന്‍ ഡണ്‍സ്റ്റ്
  റൂത്ത് നേഗ

  ഷാഹിദിനെ ചുംബിക്കാന്‍ അറപ്പ് തോന്നി, കാരണം മൂക്കൊലിപ്പ് എന്ന് കങ്കണ; താരം വായടപ്പിച്ചത് ഇങ്ങനെ

  മികച്ച സംവിധായകന്‍

  കെന്നത്ത് ബ്രാനാഗ്, ബെല്‍ഫാസ്റ്റ്
  മാഗി ഗെയ്‌ലെന്‍ഹാല്‍, ദ ലോസ്റ്റ് ഡോട്ടര്‍
  സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, വെസ്റ്റ് സൈഡ് സ്റ്റോറി
  ഡെന്നീസ് വില്ലെനുവെ, ഡ്യൂണ്‍
  ജേന്‍ കാപിയോണ്‍, ദ പവര്‍ ഓഫ് ദ ഡോഗ്

  മികച്ച തിരക്കഥ

  ബീയിംഗ് ദ റിക്കാര്‍ഡോസ്
  ഡോണ്ട് ലുക്ക് അപ്പ്
  ദ പവര്‍ ഓഫ് ദ ഡോഗ്
  ബെല്‍ഫാസ്റ്റ്
  ലികോറിസ് പിസ

  മികച്ച വിദേശ സിനിമ

  പാരലല്‍ മദേഴ്‌സ്, സ്‌പെയിന്‍
  എ ഹീറോ, ഇറാന്‍
  കമ്പാര്‍ട്ട്‌മെന്റ് നമ്പര്‍ 6, ഫിന്‍ലന്റ്
  ഡ്രൈവ് മൈ കാര്‍, ജപ്പാന്‍
  ദ ഹാന്റ് ഓഫ് ഗോഡ്, ഇറ്റലി

  മികച്ച ടെലിവിഷന്‍ സീരീസ്

  Marakar might not satisfy my fans but won awards says Mohanlal

  സ്‌ക്വിഡ് ഗെയിം
  ദ മോണിംഗ് ഷോ
  ലുപിന്‍
  സക്‌സെഷന്‍
  പോസ്

  Read more about: golden globe
  English summary
  Golden Globe Awards 2022 Nominations Are Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X