twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ഭാര്യയെ പറ്റി മോശം പറയരുത്; ഓസ്‌കാര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് മികച്ച നടന്‍ വില്‍ സ്മിത്ത്

    |

    94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ മികച്ച നടനായി വില്‍ സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടു. കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയിലെ പ്രകടനത്തിനാണ് താരത്തെ തേടി അംഗീകാരം ലഭിച്ചത്. പുരസ്‌കാരനേട്ടത്തിന് ശേഷം വികാരഭരിതനായിട്ടാണ് സ്മിത്ത് വേദിയില്‍ വെച്ച് സംസാരിച്ചത്. എന്നാല്‍ പുരസ്‌കാരനേട്ടത്തിന് തൊട്ട് മുന്‍പ് ഓസ്‌കാര്‍ വേദിയില്‍ വെച്ച് അവതാരകനെ വില്‍ സ്മിത്ത് തല്ലിയിരിക്കുകയാണ്. ഭാര്യയെ കുറിച്ച് മോശം പറഞ്ഞതിനാണ് അവതാരകനെ സ്മിത്ത് തല്ലിയത്.

    ഓസ്‌കാര്‍ പുരസ്‌കാര വേദിയിലെ അവതാരകരില്‍ ഒരാളാണ് ക്രിസ് റോക്ക്. അവതാരകന്‍ ക്രിസ് വേദിയിലേക്ക് വന്ന് മികച്ച ഡോക്യുമെന്ററി ഫീച്ചറിനെ കുറിച്ച് പറയുകയായിരുന്നു. ഇതിനിടയില്‍ വില്‍ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് ചില തമാശകളും അദ്ദേഹം പറഞ്ഞു. ജിഐ ജെയിന്‍ 2 പോലെയാണ് ജാഡ പിങ്കറ്റ് പോലെ ആണെന്നാണ് അവതാരകന്‍ പറഞ്ഞത്. എന്നാല്‍ ക്രിസിന്റെ വാക്കുകള്‍ ഇഷ്ടപ്പെടാത്ത സ്മിത്ത് അതിനെതിരെ രൂക്ഷമായി പ്രതികരിച്ചു.

    എന്റെ ഭാര്യയുടെ പേര് നിന്റെ വായില്‍ നിന്നും ഒഴിവാക്കുക'

    'എന്റെ ഭാര്യയുടെ പേര് നിന്റെ വായില്‍ നിന്നും ഒഴിവാക്കുക' എന്നാണ് സ്മിത്ത് ക്രിസിനോട് പറഞ്ഞത്. അത് കേട്ടപ്പോഴും ചിരിച്ചോണ്ട് നില്‍ക്കുകയായിരുന്നു ക്രിസ്. ഇതോടെ കലിപ്പ് അടങ്ങാത്ത സ്മിത്ത് വേദിയിലേക്ക് കയറി വരികയായിരുന്നു. ആരും വിചാരിക്കാത്ത സമയത്ത് അപ്രതീക്ഷിതമായി സ്മിത്ത്, ക്രിസ് റോക്കിന്റെ മുഖമടച്ച് ഒരടി കൊടുക്കുകയും ശാന്തനമായി തിരിച്ച് വന്ന് സ്വന്തം സീറ്റില്‍ ഇരിക്കുകയും ചെയ്തു. ഈ സമയത്തൊക്കെ എല്ലാവരും ചിരിച്ചോണ്ടാണ് താരങ്ങളുടെ സംസാരം കേട്ടത് എങ്കിലും എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള പ്രതികരണമാണ് നടന്നത്.

    ഓസ്‌കാര്‍ 2022; മികച്ച നടൻ വിൽ സ്മിത്ത്, മികച്ച നടി ജെസിക്ക ചാസ്റ്റെയ്ന്‍ പുരസ്‌കാരം നേടിയ താരങ്ങൾ ഇവരാണ്

    സ്മിത്തിൻ്റെ പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിച്ച സംഭവമായി

    ഓസ്‌കാര്‍ പ്രഖ്യാപനം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ തത്സമയം കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവത്തോടെ കുറച്ച് സമയത്തേക്ക് സംപ്രേക്ഷണം നിര്‍ത്തി വെക്കുകയും ചെയ്തു. ക്രിസും സമിത്തും തമ്മില്‍ ഒരു നാടകം കളിച്ചതാണോ എന്ന സംശയവും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്തായാലും ഇത്തവണത്തെ ഓസ്‌കാര്‍ വേദിയെ ഞെട്ടിച്ച സംഭവമായി ഇത് മാറിയിരിക്കുകയാണ്.

    Recommended Video

    Gayathri Suresh about Vinayakan's statement | FilmiBeat Malayalam
    പിന്നാലെ തന്നെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം വില്‍ സ്മിത്തിന് ആണെന്നുള്ള പ്രഖ്യാപനം വന്നു

    തൊട്ട് പിന്നാലെ തന്നെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം വില്‍ സ്മിത്തിന് ആണെന്നുള്ള പ്രഖ്യാപനം വന്നു. ഇതോടെ നടന്‍ വികാരധീനനായി മാറുകയായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് വന്ന സ്മിത്ത് കണ്ണീരോട് കൂടിയാണ് സംസാരിച്ചത്. മാത്രമല്ല താന്‍ ചെയ്ത പ്രവൃത്തിയില്‍ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. റെയ്‌നാള്‍ഡോ മാര്‍ക്കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് റിച്ചാര്‍ഡ്.

    Read more about: oscar award
    English summary
    Oscars 2022: Will Smith Lost His Cool, Here's Why The Actor Slap Chris Rock
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X