»   » ഷൂട്ടിങിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ തളര്‍ന്ന് പോയി, ജയസൂര്യ പറയുന്നു

ഷൂട്ടിങിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ തളര്‍ന്ന് പോയി, ജയസൂര്യ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ വിക്കുള്ള സുധീന്ദ്രന്‍ എന്ന ക്ലര്‍ക്കിനെയാണ് ജയസൂര്യ അവതരിപ്പിച്ചത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ജയസൂര്യ ചിത്രത്തിലെ സുധിയുടെ വേഷം അവതരിപ്പിക്കാനായി നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്.

ഇതുവരെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വിക്കനായ ഒരു കഥാപാത്രം ഉണ്ടായിട്ടില്ല. അതുക്കൊണ്ട് തന്നെ വിക്കനായ കഥാപാത്രത്തെ കണ്ട് പഠിക്കാനും ഒരാളില്ലായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ വിക്കനായ കഥാപാത്രത്തെ അവതരിപ്പിക്കാനും പ്രയാസമായിരുന്നു. ചിത്രത്തിന്റെ തിരക്കഥ കൈയ്യില്‍ കിട്ടിയപ്പോള്‍ ശരിക്കും പേടിച്ചു പോയി. സാധാരണ രീതിയിലുള്ള ഒരു തിരക്കഥ, ഒരു ഐഡിയയും ഇല്ലായിരുന്നുവെന്ന് ജയസൂര്യ പറയുന്നു.


ഷൂട്ടിങിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ തളര്‍ന്ന് പോയി, ജയസൂര്യ പറയുന്നു

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുള്ള നടനാണ് ജയസൂര്യ. അരങ്ങേറ്റ ചിത്രമായ ഊമ പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തില്‍ ഊമന്റെ വേഷം അവതരിപ്പിച്ച ജയസൂര്യ വെള്ളിത്തിരയില്‍ പിന്നീടും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടുവന്നു. നായകനായും അതേസമയം വില്ലന്‍ വേഷവും താരം മികച്ചതാക്കാറുണ്ട്.


ഷൂട്ടിങിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ തളര്‍ന്ന് പോയി, ജയസൂര്യ പറയുന്നു

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സു സു സുധി വാത്മീകം. രഞ്ജിത്ത് ശങ്കറിന്റെ അടുത്ത സുഹൃത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു ചിത്രം. ചിത്രത്തില്‍ വിക്കനായ സുധീന്ദ്രന്‍ എന്ന ക്ലര്‍ക്കിനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സുധീന്ദ്രന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.


ഷൂട്ടിങിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ തളര്‍ന്ന് പോയി, ജയസൂര്യ പറയുന്നു

ഒരു നടനെന്ന നിലയില്‍ അഭിനയിക്കുമ്പോള്‍ മെന്‍ഡല്‍ സ്‌ട്രെയിനും ഫിസിക്കല്‍ സ്ട്രെയിനും ഉണ്ടാകാറുണ്ട്. എന്നാല്‍ സു സു സുധി വാത്മീകത്തില്‍ താന്‍ നന്നായി മെന്‍ഡല്‍ സ്‌ട്രെയിന്‍ അനുഭവിച്ചു. ജയസൂര്യ പറയുന്നു. സിനിമാ മാസികയായ നാനയിലെ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.


ഷൂട്ടിങിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ തളര്‍ന്ന് പോയി, ജയസൂര്യ പറയുന്നു

ചിത്രത്തിന്റെ കഥാപാത്രത്തെ കുറിച്ച് തനിയ്ക്ക് വ്യക്തമായ ഒരു ഐഡിയ ഉണ്ടായിരുന്നില്ല. തിരക്കഥ കൈയ്യില്‍ കിട്ടുമ്പോള്‍ ഒരു സാധരണ തിരക്കഥ പോലെ തന്നെ. എങ്ങനെ വിക്കാനാകും ആദ്യം ശരിക്കും താന്‍ ഭയന്നു. ജയസൂര്യ പറയുന്നു.


ഷൂട്ടിങിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ തളര്‍ന്ന് പോയി, ജയസൂര്യ പറയുന്നു

ഇതുവരെ പരിചയമില്ലാത്ത ഒരു കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചത്. സാധരണ മഹാന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട കഥകളാണ് സിനിമയാകുന്നത്. എന്നാല്‍ ഇത് അങ്ങനെയായിരുന്നില്ലല്ലോ.


ഷൂട്ടിങിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ തളര്‍ന്ന് പോയി, ജയസൂര്യ പറയുന്നു

സു സു സുധി വാത്മീകം ഒരു സന്ദേശമല്ല, തിരിച്ചറിവാണ്. സമൂഹത്തില്‍ സുധീന്ദ്രനെ പോലെയുള്ളവരുണ്ട്. എന്നാല്‍ കളിയാക്കാതെ നമ്മളവരെ സഹായിക്കുകയാണ് വേണ്ടത്. ജയസൂര്യ പറയുന്നു.


English summary
Actor Jayasury about su su sudhi vathmeekam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam