For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രണയമുണ്ടായിരുന്നു... ഞാൻ തന്നെ മുൻകൈയ്യെടുത്ത് പിന്മാറിയതാണ്'-രഞ്ജു രഞ്ജിമാർ

  |

  സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ രഞ്ജു രഞ്ജിമാർ എല്ലാവർക്കും സുപരിചിതയാണ്. കേരളത്തിലെ ട്രാൻസ് വിഭാ​ഗത്തിന് വേണ്ടി എന്നും മുൻകൈയ്യെടുത്ത് സംസാരിക്കുന്നതും രഞ്ജു രഞ്ജിമാർ തന്നെയാണ്. നാട്ടുകാരാലും വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട ഒരുപാട് പേർക്ക് താങ്ങും തണലുമാണവർ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിക്കാനായി കൊച്ചിയില്‍ എത്തിയപ്പോള്‍ മുതൽ ഇന്ന് കാണുന്ന വളർച്ച വരെയുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയിലെ മാറ്റങ്ങളെ കുറിച്ചും ഇപ്പോഴും ട്രാൻസ് സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് വനിതാ മാ​ഗസീന് നൽകിയ അഭിമുഖത്തിൽ രഞ്ജു രഞ്ജിമാർ. ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കപ്പെട്ട സാഹചര്യത്തില്‍ തന്റെയുള്ളിലെ കലാകാരിയെ തിരിച്ചറിഞ്ഞത് മുതലാണ് താന്‍ തലയുയര്‍ത്തി നിന്ന് പോരാടാന്‍ ഉറപ്പിച്ചതെന്ന് രഞ്ജു പലതവണ പറഞ്ഞിട്ടുണ്ട്.

  renju renjimar, renju renjimar photos, renju renjimar films, renju renjimar news, transgenders, രഞ്ജു രഞ്ജിമാർ, രഞ്ജു രഞ്ജിമാർ ഫോട്ടോകൾ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്, രഞ്ജു രഞ്ജിമാർ ജീവിതം

  20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്ന രഞ്ജു തന്‍റെ സ്വന്തം ജീവിതാനുഭവം ചേർത്ത് വെച്ച് സിനിമയെടുക്കാനുമുള്ള തയ്യാറെടുപ്പിലാണ്. രഞ്ജു തന്നെ കഥയൊരുക്കുന്ന സിനിമയ്ക്ക് 'കുട്ടിക്കൂറ' എന്നാണ് പേരിട്ടിരിക്കുന്നത്. തനിക്ക് 18 വയസിൽ ഉണ്ടായ ഒരു അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് രഞ്ജു സിനിമയൊരുക്കുന്നത്. രഞ്ജുവും സുഹൃത്ത് ഹരിണി ചന്ദനയും മറ്റ് പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകും. നടി മുക്തയേയും സിനിമയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് രഞ്ജു പറയുന്നു. സോഷ്യൽമീഡിയയിലുൾപ്പെടെ ആനുകാലിക സംഭവങ്ങളിൽ തന്‍റെ നിലപാടുകള്‍ മറ കൂടാതെ പറയുന്നയാള്‍ കൂടിയാണ് രഞ്ജു.

  Also Read: 'കല്യാണം കഴിക്കുന്നില്ലേ....? എന്ന ചോദ്യം അധികം നേരിടേണ്ടി വന്നിട്ടില്ല', ഉണ്ണി മുകുന്ദൻ

  അടുത്തിടെയാണ് രഞ്ജുവിൻരെ മകളായ അനന്യ ആത്മഹത്യ ചെയ്തത്. ലിം​ഗമാറ്റശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ പിഴവ് മൂലം ഒട്ടനവധി ശാരീരിക മാനസീക പ്രശ്നങ്ങൾ അനന്യയെ അലട്ടിയിരുന്നു. ഇതിനെതിരെ ട്രാൻസ് സംഘടനയും അനന്യയും പരാതികളുമായി രം​ഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ആശുപത്രി വേണ്ട നഷ്ടപരിപാഹാരം നൽകണമെന്ന് ആഴശ്യവും ഉയർന്നിരുന്നു. എന്നാൽ നീതിലഭിച്ചില്ല എന്ന് മാത്രമല്ല ദുരിത ജീവിതം ഭൂമിയിലുപേക്ഷിച്ച് അനന്യ എന്നന്നേക്കുമായി മടങ്ങി. തന്നെ ഏറെ ഉലച്ച സംഭവമാണ് അനന്യയുടെ മരണമെന്നും അവളെ മകളായി നോക്കിയിരുന്നതാണെന്നും ഒരു അമ്മ ചെയ്യാൻ പാടില്ലാത്തതെല്ലാം എനിക്ക് അവൾക്ക് വേണ്ടി ചെയ്യേണ്ടിവന്നുഎന്നെല്ലാമാണ് നീറ്റലോടെ രഞ്ജു രഞ്ജിമാർ പറയുന്നത്.

  renju renjimar, renju renjimar photos, renju renjimar films, renju renjimar news, transgenders, രഞ്ജു രഞ്ജിമാർ, രഞ്ജു രഞ്ജിമാർ ഫോട്ടോകൾ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്, രഞ്ജു രഞ്ജിമാർ ജീവിതം

  സ്ത്രീയാവാൻ തീരുമാനമെടുത്തതിനെ കുറിച്ചു രഞ്ജു വിവരിക്കുന്നു. 'ആണ്‍വേഷത്തില്‍ ഇനിയും മറഞ്ഞിരിക്കേണ്ട എന്നത് ജീവിതത്തില്‍ എടുത്ത ഒരു വലിയ തീരുമാനമാണ്. സാവധാനം ആയിരുന്നു മാറ്റം. ആദ്യം ടോപ്പും പലാസോയും ധരിച്ച് തുടങ്ങി. ലിപ്സ്റ്റിക്കും ചെറിയ കമ്മലുകളും അണിഞ്ഞു. സാരി ഉടുത്തു. മറ്റുള്ളവർക്ക് അഭംഗി തോന്നും വിധം വസ്ത്രം ധരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എപ്പോഴും സ്ത്രീകള്‍ക്ക് പൊതിഞ്ഞ് മൂടി നടക്കാന്‍ ആകില്ലല്ലോ. ധരിക്കുന്ന വേഷം കൊണ്ട് അവരുടെ ശരീരഭാഗങ്ങൾ ചിലപ്പോൾ അറിയാതെ വെളിപ്പെട്ട് പോകാം. ഉടനങ്ങോട്ട് തുറിച്ച് നോക്കുന്ന ചിലരുണ്ട്. ഷൂട്ടിനിടയില്‍ അത്തരം അവസരങ്ങളുണ്ടായാല്‍ നടിമാരെ ഞാൻ സംരക്ഷിക്കും. ഈ കരുതലാണ് മേക്കപ്പിനെക്കാൾ അവരുടെ സ്നേഹം നേടിത്തരുന്നത്' രഞ്ജു പറഞ്ഞു.

  Also Read: 'നീ എന്റെ അഭിപ്രായങ്ങൾ പരി​ഗണിക്കാറില്ലല്ലോ...?' സാമിന്റെ ചാറ്റ് ഷോയിൽ ചായി അതിഥിയായി എത്തിയപ്പോൾ

  ശാരീരകമായി ചെറുപ്പം മുതൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും പിന്നീട് ട്രാൻസായശേഷം പൊലീസുകാരിൽ നിന്നടക്കം നേരിട്ട ഭീതിപടർത്തുന്ന അനുഭവങ്ങലെ കുറിച്ചും രഞ്ജു വിവരിക്കുന്നുണ്ട്. പൊലീസിന്റെ അന്നത്തെ പ്രവൃത്തിയുടെ പാടുകൾ ഇപ്പോഴും ശരീരത്തിലുണ്ടെന്നും ആ സംഭവങ്ങൾ ഇപ്പോഴും മനസിനെ വേട്ടയാടാറുണ്ടെന്നും രഞ്ജു പറയുന്നു. പൂമരം, ദിവാൻജി മൂല എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളഉം രഞ്ജു ചെയ്തിട്ടുണ്ട്. ദ്വയ അവതരിപ്പിച്ച പറയാൻ മറന്ന കഥകൾ എന്ന നാടകത്തിലേ അഭിനയവും രഞ്ജുവിനെ തേടി ആശംസകൾ വരാൻ ഇടയാക്കി. ട്രാൻസ്‌ജെൻഡേഴ്സിന്റെ ജീവിതം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ എന്ന് ബോധ്യപ്പെടുത്തുന്ന നാടകമായിരുന്നു അത്.

  renju renjimar, renju renjimar photos, renju renjimar films, renju renjimar news, transgenders, രഞ്ജു രഞ്ജിമാർ, രഞ്ജു രഞ്ജിമാർ ഫോട്ടോകൾ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്, രഞ്ജു രഞ്ജിമാർ ജീവിതം

  വിവാഹസ്വപ്നങ്ങളെ കുറിച്ചും രഞ്ജു മനസ് തുറന്നു. പ്രണയിക്കാനും വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും കുഞ്ഞുങ്ങളെ വളർത്താനുമൊക്കെ ഞങ്ങള്‍ക്കെല്ലാം ആഗ്രഹമുണ്ടെന്നും കതിർമണ്ഡപത്തിലിരുന്നുള്ള വിവാഹം ഒരു സ്വപ്നമാണെന്നും രഞ്ജു പറയുന്നു. തൻരെ പ്രണയത്തെ കുറിച്ചും രഞ്ജു വെളിപ്പെടുത്തി. 'എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. പരസ്പരം പ്രണയമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ പ്രണയത്തിലാണെന്ന് ഇരുവർക്കും അറിയാവുന്ന ഒരു ബന്ധം. ഈ അടുപ്പം അവന്റെ ഭാവിയെ ബാധിക്കും എന്ന ബോധ്യം ഉള്ളത് കൊണ്ട് ഞാൻ പിന്മാറുകയായിരുന്നു. കൂടിക്കാഴ്ച ഇല്ലെങ്കിലും ഞങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ട്. ഇന്നും അവൻ എന്റെ മനസിൽ മായാതെയുണ്ട്. അതിനാൽ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല' രഞ്ജു പറയുന്നു.

  Also Read: 'പ്രണയമുണ്ടായിരുന്നു... ഇപ്പോഴില്ല, പ്രൊഫഷനാണ് പ്രാധാന്യം നൽകുന്നത്'-ഋതു മന്ത്ര

  ട്രാൻസ്ജെൻഡേഴ്സിന്റെ പ്രധാന തൊഴിൽ സെക്സ് വർക്ക് ആണെന്ന് ധരിക്കുന്നവരെ തിരുത്തുന്നതിന് വേണ്ടി സത്യം അതല്ല എന്ന് വിളിച്ച് പറയാനും ലോകത്തിന് മുന്നില്‍ തെളിയിക്കാനും രഞ്ജുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ദ്വയ എന്ന സംഘടന. ഇന്ന് ട്രാൻസ് വിഭാ​ഗത്തിൽപ്പെട്ടവർക്ക് എല്ലാസമയവും അഭയം തേടാവുന്ന തരത്തിലേക്ക് ദ്വയയുടെ പ്രവർത്തനങ്ങൾ വളർന്ന് കഴിഞ്ഞു.

  Recommended Video

  ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

  Also Read: അക്കിനേനി കുടുംബത്തിലെ വിവാഹ മോചനങ്ങളുടെയും വേർപിരിയലുകളുടെയും ചരിത്രം

  English summary
  celebrity makeup artist renju renjimar open up about her struggle and life journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X