»   » ഞാന്‍ വീണ്ടും അഭിനയിക്കുന്നതിനോട് അജിത്തിന് താത്പര്യമില്ലായിരുന്നു: ശ്യാമിലി

ഞാന്‍ വീണ്ടും അഭിനയിക്കുന്നതിനോട് അജിത്തിന് താത്പര്യമില്ലായിരുന്നു: ശ്യാമിലി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മാളൂട്ടി ഇപ്പോള്‍ തിരിച്ചു വരികയാണ്. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന് ശേഷം നീണ്ട നാളത്തെ ഇടവേള കഴിഞ്ഞ്, പഠനമൊക്കെ പൂര്‍ത്തിയാക്കി, കുഞ്ചാക്കോ ബോബന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ ശ്യാമിലി വീണ്ടും വരുന്നു.

മലയാളത്തിനൊപ്പം തമിഴിലും രണ്ട് ചിത്രങ്ങളുണ്ട്. മടങ്ങിവരവിനെ കുറിച്ചും സിങ്കപ്പൂരിലെ പഠനത്തെ കുറിച്ചും ചേച്ചിയുടെ ഭര്‍ത്താവ് അജിത്തിനെ കുറിച്ചുമൊക്കെ ശ്യാമിലി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു. അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കൂ...


ഞാന്‍ വീണ്ടും അഭിനയിക്കുന്നതിനോട് അജിത്തിന് താത്പര്യമില്ലായിരുന്നു

കോളേജ് പഠനം പൂര്‍ത്തിയാക്കിയ ഉടനെയാണ് ഓയ് എന്ന തെലുങ്ക് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. അപ്പോള്‍ തന്നെ ഞാന്‍ സിങ്കപ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് അപ്ലിക്കേഷന്‍ കൊടുത്തിരുന്നു. ചിത്രത്തിന്റെ റിലീസിനൊപ്പം അവിടെ സീറ്റും കിട്ടി. എനിക്ക് സിനിമയെ കുറിച്ച് അറിയാനും ജീവിതത്തെ അറിയാനും സമയം വേണമായിരുന്നു. അതുകൊണ്ട് പഠനവുമായി മുന്നോട്ട് പോയി. പഠനത്തെക്കാള്‍ എനിക്ക് താത്പര്യം സിനിമയായിരുന്നു. സിനിമയിലേക്ക് തന്നെ മടങ്ങിവരും എന്നും ഉറപ്പിച്ചു. പഠനം പൂര്‍ത്തിയാക്കി വന്നപ്പോള്‍ ഒരുപാട് അവസരങ്ങള്‍ വന്നു. അങ്ങനെ ഇഷ്ടപ്പെട്ട സിനിമകള്‍ തിരഞ്ഞെടുത്തു.


ഞാന്‍ വീണ്ടും അഭിനയിക്കുന്നതിനോട് അജിത്തിന് താത്പര്യമില്ലായിരുന്നു

മൂന്ന് വര്‍ഷം ഞാന്‍ സ്വതന്ത്രയായി ജീവിച്ചു. അതെന്റെ സ്വപ്‌നമായിരുന്നു. ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെ തനിച്ചാണ് താമസിച്ചിരുന്നത്. പാചകം ചെയ്യുന്നതും ഒരു വീട് പരിചരിക്കുന്നതുമായ കാര്യങ്ങളൊക്കെ പഠിച്ചു. അതൊരു രസമായിരുന്നു. ചൈന്നൈയില്‍ താമിസിക്കുന്ന കുടുംബത്തെ കാണാന്‍ ഇടയ്ക്ക് വരും. സിനിമ സംവിധാനം ചെയ്യാനായിരുന്നു എനിക്കിഷ്ടം. സിനിമയുമായി ബന്ധപ്പെട്ടതാണ് എന്റെ മാസ്റ്റര്‍ ഡിഗ്രി. സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ് അങ്ങനെ സിനിമയുമായി ബന്ധപ്പെട്ടതാണ് പഠിച്ചതെല്ലാം.


ഞാന്‍ വീണ്ടും അഭിനയിക്കുന്നതിനോട് അജിത്തിന് താത്പര്യമില്ലായിരുന്നു

ചിലപ്പോള്‍ ഭാവിയില്‍ സംഭവിച്ചേക്കാം. എന്തായാലും ഇപ്പോഴില്ല. ഇപ്പോള്‍ എന്റെ ശ്രദ്ധ അഭിനയത്തില്‍ മാത്രമാണ്


ഞാന്‍ വീണ്ടും അഭിനയിക്കുന്നതിനോട് അജിത്തിന് താത്പര്യമില്ലായിരുന്നു

അതെ, ആ സമ്മര്‍ദ്ദം എനിക്ക് അനുഭവിക്കാം. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഞാന്‍ നന്നായി പരിശ്രമിക്കണം. അതേ സമയം, അഞ്ജലി എന്ന ചിത്രത്തിന് എനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അപ്പോള്‍ ആ പുരസ്‌കാരത്തിന്റെ മഹത്വം എനിക്കറിയില്ലായിരുന്നു. ഇപ്പോള്‍ ആ തിരിച്ചറിവുണ്ട്.


ഞാന്‍ വീണ്ടും അഭിനയിക്കുന്നതിനോട് അജിത്തിന് താത്പര്യമില്ലായിരുന്നു

സത്യസന്ധമായി പറയുകയാണെങ്കില്‍ അതൊരു ബോറിങ് പരിപാടിയായിരുന്നു. എനിക്കെന്റ് സ്‌കൂള്‍ പഠനമൊന്നും ആസ്വദിക്കാന്‍ കഴിഞ്ഞില്ല. വളരെ ചെറിയ പ്രായത്തില്‍ തന്നെ നമ്മളെ എല്ലാവരും തിരിച്ചറിയുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സിനിമകള്‍ ചെയ്യുന്നത് കുറച്ചു. പഠനത്തില്‍ ശ്രദ്ധകൊടുത്തു. പതിയെ അഭിനയം വിട്ടപ്പോള്‍ എന്റെ നേരെയുള്ള ആളുകളുടെ ശ്രദ്ധയും കുറഞ്ഞു. സ്‌കൂള്‍ പഠനം ആസ്വദിക്കാന്‍ കഴിഞ്ഞു. പക്ഷെ ഇപ്പോള്‍ ഒരു ബാലതാരമായ എന്റെ അഭിനയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.


ഞാന്‍ വീണ്ടും അഭിനയിക്കുന്നതിനോട് അജിത്തിന് താത്പര്യമില്ലായിരുന്നു

രണ്ട് പേരും വളരെ സപ്പോര്‍ട്ടീവ് ആണ്. ഞാന്‍ വീണ്ടും അഭിനയിക്കുന്നതിനോട് അജിത്തിന് താത്പര്യമില്ലായിരുന്നു. എന്തിനാണെന്ന് ചോദിക്കുമായിരുന്നു. ഒരേട്ടനെ പോലെ എന്നെ സംരക്ഷിക്കും. പക്ഷെ അഭിനയിക്കാന്‍ എനിക്ക് താത്പര്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചതും എന്റെ ഫോട്ടോസ് എടുത്തതുമൊക്കെ അജിത്താണ്.


ഞാന്‍ വീണ്ടും അഭിനയിക്കുന്നതിനോട് അജിത്തിന് താത്പര്യമില്ലായിരുന്നു

തിരക്കഥകള്‍ കേള്‍ക്കുമ്പോള്‍ കരുത്തുള്ള വേഷങ്ങളാണ് നോക്കുന്നത്. അങ്ങനെയാണ് രണ്ട് തമിഴ് ചിത്രങ്ങളും (വിര്‍ ശിവാജി എന്ന ചിത്രവും, ധനുഷ് നായകനാകുന്ന ദുരൈ സെന്തികുമാറിന്റെ ചിത്രവും) തിരഞ്ഞെടുത്തത് അങ്ങനെയാണ്. വീര്‍ ശിവാജി ഒരു റൊമാന്റിക് ചിത്രമാണ്, ധനുഷിന്റേത് ഒരു പൊളിട്ടിക്കല്‍ ത്രില്ലറും. ഞാനിപ്പോള്‍ ഒരു തുടക്കകാരിയാണ്. ഷൂട്ടിങിനെ കുറിച്ചൊക്കെ പഠിക്കേണ്ടതുണ്ട്. അപ്പോള്‍ എനിക്ക് നല്ലതും ചീത്തയും തിരിച്ചറിയാന്‍ സാധിക്കും. എനിക്ക് യോജിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യും. മോഡേണ്‍ ആകുന്നതിനോട് താത്പര്യകുറവില്ല, പക്ഷെ ശരീരം കാണിക്കുന്ന വേഷത്തില്‍ ഞാന്‍ കംഫര്‍ട്ടബിളല്ല.


English summary
Actress Shamlee, a National Award-winning child artist, is back in action in Kollywood. The actress, who made her debut with a Telugu film, OY in 2009, took a break from films and has now has signed a couple of Tamil films with leading actors — she will be seen opposite Vikram Prabhu in Veer Sivaji, and with Dhanush in his upcoming film directed by Durai Senthil Kumar. She talks to CT about her upcoming films, why she took a break, her brother-in-law Ajith and much more.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X