»   » മോഹന്‍ലാല്‍ അടിവസ്ത്രം മാത്രം ധരിച്ച് നടന്ന സിനിമ അസാധ്യമായിരുന്നെന്ന് വിജയ് സേതുപതി!

മോഹന്‍ലാല്‍ അടിവസ്ത്രം മാത്രം ധരിച്ച് നടന്ന സിനിമ അസാധ്യമായിരുന്നെന്ന് വിജയ് സേതുപതി!

Posted By: Teressa John
Subscribe to Filmibeat Malayalam

മലയാളവുമായി അടുത്ത് സാമ്യമുള്ള ഭാഷ തമിഴ് ആയതിനാല്‍ തമിഴിയിലെ താരങ്ങളും തമിഴ് സിനിമകളും മലയാളികള്‍ക്കും പ്രിയങ്കരമാണ്. പല തമിഴ് താരങ്ങളുടെ അഭിമുഖങ്ങള്‍ പലപ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നെങ്കിലും 'വിക്രം വേദ'യെ കുറിച്ച് വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി കൊടുത്തിരിക്കുന്ന അഭിമുഖം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ദുല്‍ഖറിന്റെ രാജകുമാരി സുന്ദരിയാണ്! പിറന്നാള്‍ ദിനത്തില്‍ മകളുടെ ഫോട്ടോ പങ്കുവെച്ച് ദുല്‍ഖര്‍ !!

വിജയ് സേതുപതി ഇത്രയും നിഷ്‌കളങ്കനായിരുന്നെന്ന് എല്ലാവര്‍ക്കും മനസിലായത് കഴിഞ്ഞ ദിവസമായിരുന്നു. മലയാളത്തില്‍ അഭിമുഖങ്ങള്‍ക്ക് ഇതുവരെ വരാതിരിക്കാനുള്ള കാരണം താരം വ്യക്തമാക്കിയതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മലയാളത്തില്‍ താന്‍ അവസരം കാത്തിരിക്കുകയാണെന്നും എന്നാല്‍ ഇതുവരെ തന്നെ ആരും വിളിക്കാത്തത് കൊണ്ടാണ് മലയാളത്തില്‍ അഭിമുഖങ്ങളിലൊന്നും വരാതിരുന്നതിന്റെ കാരണം എന്നാണ് വിജയ് പറയുന്നത്.

വിജയ് സേതുപതി

വ്യത്യസ്ത കഥാപാത്രങ്ങളിലുടെ വലിയ ആരാധകരെ നേടിയെടുത്ത താരമാണ് വിജയ് സേതുപതി. ഇപ്പോള്‍ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന വിക്രം വേദയാണ് വിജയ് സേതുപതിയുടെ പുതിയ സിനിമ.

കേരളത്തിലെ ആരാധകര്‍

വിജയ് സേതുപതിക്ക് കേരളത്തില്‍ ഒരുപാട് ആരാധകരുണ്ട്. പലരും തനിക്ക് അണ്ണാ എന്നും ചേട്ടാ എന്നും വിളിച്ച് മെസേജുകള്‍ അയക്കാറുണ്ടെന്നും താരം പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

അഭിമുഖങ്ങള്‍

തമിഴിലെ പലരും മലയാളത്തില്‍ അഭിമുഖം ചെയ്യാറുണ്ട്. വിജയ് സേതുപതി എന്ത് കൊണ്ടാണ് മലയാളത്തില്‍ അഭിമുഖം കൊടുക്കാത്തത് എന്ന ചോദ്യത്തിന് താന്‍ സിനിമയുടെ തിരക്കുകളിലാണെന്നും മാത്രമല്ല തന്നെ ഇതുവരെ ആരും മലയാളത്തിലേക്ക് വിളിച്ചിട്ടില്ലെന്നുമാണ് താരം പറയുന്നത്.

മോഹന്‍ലാലിന്റെ അഭിനയം

മോഹന്‍ലാലിന്റെ തന്മാത്ര എന്ന സിനിമയിലെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും താരം പറയുന്നു. തന്മാത്ര തന്നെ വിസ്മയിപ്പിച്ച ചിത്രമാണെന്നും ലാല്‍ സാറിന്റെ അഭിനയം സൂപ്പറാണ്. വീടും ഓഫീസും തിരിച്ചറിയാതെ അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന രംഗം അസാധ്യമാണെന്നാണ് താരം പറയുന്നത്.

കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍

ലാലേട്ടനെ പോലെയാണ് വിജയ് സേതുപതിയും എന്ന് വേണമെങ്കില്‍ പറയാം. കാരണം കഥാപാത്രങ്ങള്‍ക്ക് വേണ്ടി വലിയ മുന്നൊരുക്കങ്ങളൊന്നും വിജയ് നടത്താറില്ല. മാത്രമല്ല ചില രംഗങ്ങളില്‍ അഭിനയിക്കുകയല്ല, പലപ്പോഴും കഥാപാത്രങ്ങളായി താരം ജീവിക്കുക തന്നെയാണ് ചെയ്യാറുള്ളത്.

ഭാഗ്യത്തില്‍ വിശ്വസിക്കുന്നില്ല

താന്‍ ഭാഗ്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും കഥാപാത്രം എങ്ങനെ അവതരിപ്പിക്കണമെന്ന് മാത്രമെ താന്‍ ചിന്തിക്കാറുള്ളു. അതും ചിത്രീകരണത്തിനെത്തുമ്പോള്‍ മാത്രമാണെന്നാണ് താരം പറയുന്നത്.

കാത്തിരിക്കുന്നത് മലയാള സിനിമയ്ക്കായി

തമിഴില്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി വളരുന്ന താരം കാത്തിരിക്കുന്നത് മലയാള സിനിമയ്ക്ക് വേണ്ടിയാണ്. അതിനിടെ മലയാളത്തില്‍ നിന്നും ഒരു അഭിമുഖം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്.

English summary
vijay sethupathi's interview

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam