X
മലയാളം » സിനിമകള്‍ » ചോക്ലേറ്റ്
ചോക്ലേറ്റ്

ചോക്ലേറ്റ്

Comedy | 12 Oct 2007 | U |
Malayalam

2.5 /5 Users

4 /5 Filmibeat

ചോക്ലേറ്റ് കഥ

ഷാഫി സംവിധാനം ചെയ്ത്, പൃഥ്വിരാജ്, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചോക്കലേറ്റ്. അനന്താ വിഷൻസിന്റെ ബാനറിൽ പി കെ മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. വൈശാഖ മൂവീസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം 2007-ൽ ഇറങ്ങിയ ചിത്രങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന പ്രദർശന വിജയം നേടിയ മലയാളചലച്ചിത്രമായിരുന്നു. വനജ ടീച്ചർ (വനിത കൃഷ്ണചന്ദ്രൻ) ജോലി ചെയ്യുന്ന സെന്റ് മേരീസ് വിമൻസ് കോളേജിൽ പി ജി കോഴ്സിന് ഒരു സീറ്റ് ആൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. പ്രിൻസിപ്പാളുടെ വിവേചനാധികാരം ഉപയോഗിച്ച് അത് ആൺകുട്ടികൾക്ക് കൊടുക്കാവുന്നതാണ്. പഠിക്കുന്ന കോളേജിൽ ഒൻപത് സസ്പെൻഷനും ഏഴ് പോലീസ് കേസും സമ്പാദിച്ച മകൻ ശ്യാം ബാലഗോപാലിന് (പൃഥ്വിരാജ്) ആ സീറ്റ് നേടിക്കൊടുക്കാൻ ടീച്ചർ ശ്രമിക്കുന്നു. മകനെ പ്രശ്നങ്ങൾ ഉണ്ടാക്കാതെ നോക്കാം എന്ന ടീച്ചറുടെ ഉറപ്പിൽ, പ്രിൻസിപ്പാ‍ൾ എലീന ജോൺ (ശാരി) ആ സീറ്റ് ശ്യാമിന് കൊടുക്കുന്നു. മൂവായിരത്തോളം പെൺപിള്ളാരുടെ ഇടയിലെത്തുന്ന ഒറ്റ ആൺ‌തരിയായ ശ്യാമിന് കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. പി ടി എ പ്രസിഡണ്ട് മാത്യൂസിന്റെ (ലാലു അലക്സ്) മകൾ ആൻ മാത്യൂസ് ബാഹുലേയന്റെ (രാജൻ പി. ദേവ്) മകൾ നന്ദന (സംവൃത സുനിൽ), സൂസൻ (രമ്യ നമ്പീശൻ) എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് ശ്യാമിനെ പുകച്ച് പുറത്ത് ചാടിയ്ക്കാൻ ശ്രമിക്കുന്നു. അവരുടെ എതിർ ഗ്രൂപ്പായ പ്രീത നയിക്കുന്ന ഗ്രൂപ്പ് ശ്യാമിന് അനുകൂലവുമാണ്. ക്രമേണ ശ്യാമും ആൻ മാത്യൂസും തമ്മിൽ പരസ്പരം അടുക്കുന്നു. പക്ഷേ അവർ പരസ്പരം ഇഷ്ടം തുറന്ന് പറയുന്നില്ല.  ഇതിനിടയിൽ ഫാഷൻ ഡിസൈനർ ആയ രഞ്ജിത്ത് (ജയസൂര്യ) ഫെമിനാ ഷോയിൽ മോഡലാകാൻ നന്ദനയെ പ്രേരിപ്പിയ്ക്കാൻ ശ്യാമിന്റെ സഹായം തേടുന്നു. ആൻ മാത്യൂസിന് വരുന്ന മാനുവൽ എബ്രാഹുമായുള്ള (സൈജു കുറുപ്പ്) വിവാഹാലോചന ശ്യാം കൂട്ടുകാരായ പപ്പൻ (സലിം കുമാർ), രഞ്ജിത്ത് എന്നിവരുമായി ചേർന്ന് മുടക്കുന്നു. രഞ്ജിത്തിന് നന്ദനയോട് പ്രണയമാണ് എന്ന് അറിഞ്ഞ ശ്യാം യൂണിവേഴ്സിറ്റി ഫെസ്റ്റിന്റെ ഭാഗമായി കുട്ടികളെ പരിശീലിപ്പിക്കാൻ എന്ന പേരിൽ കൂട്ടുകാരേയും രഞ്ജിത്തിനേയും കോളേജിൽ കൊണ്ട് വരുന്നു.  മാനുവലുമായുള്ള കല്യാണം മുടക്കി എന്ന പേരിൽ ആൻ ശ്യാമുമായി ഉടക്കുന്നു. ഇതിനിടയിൽ ശ്യാമും നന്ദനയുമായി അടുത്തിടപഴകുന്ന ഫോട്ടോകൾ കിട്ടുന്ന ബാഹുലേയൻ മുതലാളി ഗുണ്ടകളുമായി വന്ന് ശ്യാമിനെ ആക്രമിക്കുന്നു. ഫോട്ടോ അയച്ചത് ആൻ ആണെന്ന ധാരണയിൽ ശ്യാം ആനുമായി പിണങ്ങുന്നു. വീണ്ടും ഫോട്ടോകൾ കിട്ടുന്ന ബാഹുലേയൻ വീണ്ടും ഗുണ്ടകളുമായി വരുന്നു. ഇതറിഞ്ഞ നന്ദന ശ്യാമിനെ അറിയിക്കാൻ ശ്യാം താമസിക്കുന്ന ഹോട്ടലിലേയ്ക്ക് പോകുന്നു. ഹോട്ടലിൽ അനാശാസ്യം നടക്കുന്നു എന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് വന്നെത്തുന്ന പോലീസ് ഇൻസ്പെക്ടർ ആന്റണിയും (സാദിഖ്) സംഘവും നന്ദനയേയും ശ്യാമിനേയും അറസ്റ്റ് ചെയ്യുന്നു. രാമഭദ്രൻ ഐ.പി.എസ് (സ്ഫടികം ജോർജ്ജ്) ഇടപെട്ട് അവരെ മോചിപ്പിച്ചെങ്കിലും മഞ്ഞപത്രങ്ങളിൽ വാർത്ത വരുന്നു.  പി ടി എ മീറ്റിങ്ങിൽ പ്രശ്ന പരിഹാരമായി ശ്യാമും നന്ദനയും തമ്മിലുള്ള വിവാഹം കഴിപ്പിയ്ക്കാൻ തീരുമാനിക്കാനിരിക്കുമ്പോൾ പ്രീതയാണ് ഫോട്ടോ അയച്ചതിന്റേയും പോലീസിൽ ഫോൺ ചെയ്തതിന്റേയും പിറകിൽ എന്ന രഹസ്യം ആൻ പുറത്ത് കൊണ്ടു വരുന്നു. രഞ്ജിത്തും നന്ദനയുമായുള്ള വിവാഹം തീരുമാനിക്കപ്പെടുന്നു. തെറ്റിദ്‌ധാരണ മാറിയ ആനും ശ്യാമും തമ്മിൽ വീണ്ടും ഇണങ്ങുന്നതോടെ ചിത്രം അവസാനിക്കുന്നു.
Read More

ചോക്ലേറ്റ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചോക്ലേറ്റ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാഫി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അലക്സ് പോൾ
നിര്‍മ്മാതാവ്‌ പി കെ മുരളിധരന്‍, ശാന്ത മുരളി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചോക്ലേറ്റ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ചോക്ലേറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+