»   » പണ്ഡിറ്റ് ചിത്രം; നാട്ടാര്‍ക്ക് അമ്പരപ്പ്

പണ്ഡിറ്റ് ചിത്രം; നാട്ടാര്‍ക്ക് അമ്പരപ്പ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/04-techies-throng-theater-to-watch-santosh-film-2-aid0031.html">Next »</a></li></ul>
Santosh Pandit
നെറ്റ്‌സാവികളില്‍ സന്തോഷ് പണ്ഡിറ്റ് എന്ന പുതിയ 'സൂപ്പര്‍താര'ത്തെ അറിയാത്തവരുണ്ടാകില്ല. കാരണം ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പുതന്നെ സന്തോഷ് പണ്ഡിറ്റ് ഇന്റര്‍നെറ്റില്‍ വലിയ 'താര'മായിമാറിക്കഴിഞ്ഞിരുന്നു.

എന്നാല്‍ സാധാരണക്കാര്‍ക്ക്, അതായത് നെറ്റില്‍ കയറി അധികം പരിചയമില്ലാത്ത നാട്ടുകാര്‍ക്ക് ഇതാരിത് എന്നൊരു ഭാവമാണ് സന്തോഷിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍. നെടുമങ്ങാടുകാരുടെ കാര്യമാണെങ്കില്‍ പറയേണ്ട, ഈ നടന്‍ ആരാണെന്ന അതിശയം അവര്‍ക്കിപ്പോഴും മാറുന്നില്ല.

നെടുമങ്ങാട്ടെ തിയേറ്ററായ ശക്തി സിനിമയില്‍ സന്തോഷിന്റെ സൂപ്പര്‍ചിത്രം കൃഷ്ണനും രാധയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതുകാണാനെത്തുന്ന ആള്‍ക്കൂട്ടത്തെ കണ്ട് ഇവിടത്തെയാളുകള്‍ അന്തംവിടുകയാണ്.

മറ്റു പലതിയേറ്ററുകളിലും ദീപാവലിച്ചിത്രങ്ങളായ വേലായുധവും ഏഴാം അറിവുമൊക്കെ കാണാനായി കാണികള്‍ ക്യൂനില്‍ക്കുന്നതും നാട്ടുകാര്‍ കാണുന്നുണ്ട്. വിജയിയെയും സൂര്യയെയുമൊക്കെ ആളുകള്‍ക്ക് കാലങ്ങളായി അറിയുകയും ചെയ്യാം. എന്നാല്‍ ശക്തി സിനിമയുടെ മുന്നില്‍ ഈ വിദ്വാന്റെ പടം കാണാന്‍ ആളുകള്‍ കൂടുന്നതിന്റെ സാംഗത്യം നാട്ടുകാര്‍ക്ക് പിടികിട്ടുന്നേയില്ല.

സംഗതി സത്യമാണ്, ശക്തി സിനിമയില്‍ കൃഷ്ണനും രാധിയ്ക്കും നല്ല കളക്ഷനാണ്, പക്ഷേ നെടുമങ്ങാട്ടെ ആളുകളൊന്നും ഈ ചിത്രം കാണാന്‍ ശക്തിയില്‍ കയറുന്നില്ല. പിന്നെ എവിടെനിന്നാണ് ആളുകള്‍ വരുന്നത്?

അടുത്തപേജില്‍
പണ്ഡിറ്റിനെ കാണാന്‍ 20കിമി താണ്ടി ടെക്കികള്‍

<ul id="pagination-digg"><li class="next"><a href="/news/04-techies-throng-theater-to-watch-santosh-film-2-aid0031.html">Next »</a></li></ul>
English summary
Youths throngs at Nedumangadu Sakthi Cinema to watch 'alien star' Santhosh Pandit's film Krishnanum Radhayum. Most of the youths are techies from Kazhakkoottam,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam