»   » പാലേരി മാണിക്യത്തിന്‌ വേണ്ടി അഭിനയ കളരി

പാലേരി മാണിക്യത്തിന്‌ വേണ്ടി അഭിനയ കളരി

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടിയെ നായകനാകുന്ന 'പാലേരി മാണിക്യ'ത്തിലെ അഭിനേതാക്കള്‍ക്ക്‌ പരിശീലനം നല്‌കുന്നതിന്‌ വേണ്ടിയുള്ള അഭിനയക്കളരിയ്ക്ക് തുടക്കമായി

സംവിധായകന്‍ രഞ്ജിത്തിന്റേയും മുതിര്‍ന്ന നാടക സംവിധായകനായ മുരളീ മേനോന്റെയും നേതൃത്വത്തില്‍ 400ഓളം പേരില്‍ നിന്ന്‌ തിരഞ്ഞെടുത്ത 31 നടീനടന്‍മാര്‍ക്ക്‌ വേണ്ടിയാണ്‌ അഭിനയ കളരി സംഘടിപ്പിച്ചിരിയ്‌ക്കുന്നത്‌. തിരഞ്ഞെടുക്കപ്പെട്ടവര്‍ സിനിമയില്‍ പുതുമുഖങ്ങളാണെങ്കിലും നാടകരംഗത്തെ പ്രൊഫഷണല്‍ താരങ്ങളാണ്‌.

ക്യാമ്പിന്റെ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടന്‍ ദിലീപും ഭാര്യ മഞ്‌ജു വാര്യരും അഭിനേതാക്കള്‍ക്കൊപ്പം കുറച്ചു സമയം ചെലവഴിച്ചു. വരും ദിനങ്ങളില്‍ കമലും ലാല്‍ ജോസുമടക്കമുള്ള സംവിധായകര്‍ ക്യാമ്പിലെത്തി അംഗങ്ങള്‍ക്ക്‌ പരിശീലനം നല്‌കും.

മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ടിപി രാജീവന്‍ എഴുതിയ 'പാലേരി മാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന നോവല്‍ ആസ്‌പദമാക്കിയാണ്‌ രഞ്‌ജിത്ത്‌ ഈ വ്യത്യസ്‌തമായ കുറ്റാന്വേഷണ ചിത്രമൊരുക്കുന്നത്‌.

ദില്ലിയില്‍ നിന്നുള്ള കുറ്റാന്വേഷകനായി മമ്മൂട്ടി അഭിനയിക്കുന്ന പാലേരി മാണിക്യത്തിന്റെ ഷൂട്ടിംഗ്‌ ജൂണ്‍ മധ്യത്തോടെ ആരംഭിയ്‌ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam