»   » മണിരത്‌നം ചിത്രത്തിലേക്ക് ലാല്‍

മണിരത്‌നം ചിത്രത്തിലേക്ക് ലാല്‍

Posted By:
Subscribe to Filmibeat Malayalam
Lal
സംവിധായകന്‍ മണിരത്‌നത്തിന്റെ പുതിയ പ്രൊജക്ടില്‍ നടനും സംവിധായകനുമായ ലാല്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയിലേക്ക് ലാലിന് നേരത്തെ ക്ഷണം ലഭിച്ചിരുന്നെങ്കിലും മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കോബ്രയുടെ തിരക്കുകള്‍ മൂലം മണിച്ചിത്രത്തിലേക്കുള്ള ഓഫര്‍ നിരസിയ്ക്കാനുള്ള തീരുമാനത്തിലായിരുന്നു ലാല്‍.

എന്നാല്‍ മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ വൈകുന്നത് ലാലിന് പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ചിരിയ്ക്കുകയാണ്. കോബ്ര നേരത്തെ പൂര്‍ത്തിയായാല്‍ മണിരത്‌നം ചിത്രത്തിന്റെ ഭാഗമാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലാല്‍. തമിഴില്‍ ദീപാവലി പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ലാലിന് മണിരത്‌നനം ചിത്രത്തില്‍ അഭിനയപ്രാധാന്യമുള്ള വേഷമാണ് ലഭിച്ചിരിയ്ക്കുന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം ലാലും പ്രധാനവേഷത്തിലെത്തുന്ന കോബ്രയുടെ ഷൂട്ടിങ് ചാലക്കുടിയില്‍ പുരോഗമിയ്ക്കുകയാണ്. രണ്ട് ഷെഡ്യൂളിലായി ജനുവരി അവസാനത്തോടെ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. എന്നാല്‍ മണിരത്‌നം ചിത്രം കൈവിടാതിരിയ്ക്കാന്‍ കോബ്രയുടെ ഷെഡ്യൂളില്‍ ചെറിയമാറ്റങ്ങള്‍ ലാല്‍ വരുത്തിയേക്കാമെനനും സൂചനകളുണ്ട്.

English summary
Actor-director Lal (of the erstwhile duo of Siddque and Lal) has reportedly been offered a role in celebrated filmmaker Mani Ratnam’s forthcoming project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam