For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിലെ ആദ്യ സിനിമയക്ക് ശേഷം 'ഒളിവിൽ' താമസിക്കേണ്ടി വന്നതിനെ കുറിച്ച് റോജ സുന്ദരി

  |

  1992ൽ റിലീസ് ചെയ്ത എക്കാലത്തെയും മികച്ച പ്രണയ ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത റോജ. മാധു ആയിരുന്നു ചിത്രത്തിൽ നായിക. അരവിന്ദ് സ്വാമിയായിരുന്നു ചിത്രത്തിൽ നായകൻ. റോജ എന്ന് സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ ആദ്യം എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്നത് നായികയായും മാധുവിന്റേയും നടൻ അരവിന്ദ് സ്വാമിയുടേയും മുഖമായിരിക്കും. ഇരുവരുടേയും മികച്ച സിനിമകളിൽ ഒന്ന് കൂടിയായിരുന്നു റോജ. മാധുവിന്റെ തമിഴ് സിനിമകളിലെ ഏറ്റവും വലിയ ഹിറ്റായി ഇന്നും കണക്കാക്കപ്പെടുന്ന ചിത്രം റോജയാണ്.

  Also Read: 'പണവും പ്രശസ്തിയും നൽകുന്നതിനേക്കാൾ സന്തോഷം ഇവിടെ നിന്നും ലഭിക്കുന്നു'

  അഴകൻ എന്ന തമിഴ് സിനിമയിലൂടെയാണ് മാധൂ സിനിമാ ജീവിതം ആരംഭിച്ചത്. താരത്തിന്റെ രണ്ടാമത്തെ സിനിമ ബോളിവുഡിലായിരുന്നു. ഫൂൽ ഔർ കാന്റെ എന്ന ഹിന്ദി സിനിമയിലായിരുന്നു മാധു അഭിനയിച്ചത്. സിനിമ റിലീസ് ചെയ്തപ്പോൾ സൂപ്പർ ഹിറ്റായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് മാധൂ പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അജയ് ദേവ്​ഗൺ ആയിരുന്നു ചിത്രത്തിൽ നായകൻ. കുക്കൂ കൊഹ്ലിയാണ് സിനിമ സംവിധാനം ചെയ്തത്. 1991ൽ തന്നെയാണ് ഈ സിനിമയും സംഭവിച്ചത്.

  Also Read: വിവാഹമോചനത്തിന് ശേഷം പ്രണയത്തെ കുറിച്ച് പറഞ്ഞ് കരിഷ്മ കപൂർ, വാക്കുകൾ വൈറലാവുന്നു

  ഓഡീഷനിലൊന്നും പങ്കെടുക്കാതെയാണ് ഫൂൽ ഔർ കാന്റെയിലേക്ക് നായികയായി മാധൂ തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലേക്ക് സെലക്ട് ആയതിനെ കുറിച്ച് മാധൂ പറയുന്നത് ഇങ്ങനെ. 'കുക്കു കൊഹ്ലി ആദ്യം മറ്റൊരു പെൺകുട്ടിയെ സിനിമക്കായി കണ്ടെത്തുകയും കരാർ ഒപ്പിടുകയും ചെയ്തിരുന്നു. നായികയാകണമെന്ന് ആവശ്യപ്പെട്ട് അവർ എന്നെ സമീപിക്കുമ്പോൾ സിനിമയുടെ പകുതി ചിത്രീകരണം പൂർത്തിയായിരുന്നു. ഞാൻ വീട്ടിൽ ചേട്ടന്റെ കൂടെ കാരംസ് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് അണിയറപ്രവർത്തകരുടെ ഫോൺ വിളി വന്നത്. ശേഷം ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയി. യാതൊരു തയ്യാറെടുപ്പും കഥാപാത്രത്തിന് വേണ്ടി നടത്തിയിരുന്നില്ല' മാധൂ പറഞ്ഞു.

  'സിനിമ തിയേറ്ററുകളിൽ ചലനം സൃഷ്ടിച്ചു. വലിയൊരു വിജയമോ സെൻസേഷനോ സൃഷ്ടിക്കാൻ ഫൂൽ ഔർ കാന്റെയ്ക്ക് സാധിക്കുമെന്ന് അന്ന് മാധൂ വിശ്വസിച്ചിരുന്നില്ല. സിനിമ കണ്ട ചിലരൊക്കെ മാധൂവിനെ വിളിച്ച് അഭിനന്ദിച്ചു. ഒരു അഭിനേത്രി എന്ന രീതിയിൽ ആൾക്കാരുടെ പ്രിയം ആ സിനിമയിലൂടെ മാധൂവിന് ലഭിച്ചു. ഫൂൽ ഔർ കാന്റെ കണ്ടശേഷം സ്വയം സംതൃപ്തി തോന്നിയിരുന്നില്ലെന്നും മാധൂ കൂട്ടിച്ചേർത്തു. ഫൂൽ ഔർ കാന്റെ കണ്ടതിന് ശേഷം സന്തുഷ്ടയായിരുന്നില്ല. അതിനാൽ മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാൻ മറ‍ഞ്ഞ് നടന്നു. സുഹൃത്തിന്റെ വീട്ടിൽ ഒളിച്ച് താമസിച്ചു. ഞാൻ സ്വയം എന്നെ വളരെ വിമർശിക്കുന്ന ആളാണ്. ഫൂൽ ഔർ കാന്റെ കണ്ടിറങ്ങിയപ്പോഴും അത് തന്നെയാണ് സംഭവിച്ചത്. ഒരുപാട് അഭിനയിക്കാനുണ്ടായിരുന്ന സിനിമയായിരുന്നു. എല്ലാം നന്നായിരുന്നോ എന്നതിൽ എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് വിമർശകരെ ഞാൻ ഭയന്നു. സിനിമ റിലീസ് ആയ ശേഷം പത്ര വായിക്കുകയോ പുറത്തുള്ള ആളുകളുമായി സംസാരിക്കാനോ ഞാൻ കൂട്ടാക്കിയിരുന്നില്ല' മാധൂ പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് കഥ മാറിയെന്നും റോഡിൽ വെച്ച് പോലും ആളുകൾ തിരിച്ചറിയാനും അഭിനന്ദിക്കാനും തുടങ്ങിയെന്നും അപ്പോഴാണ് സിനിമ വിജയിച്ചുവെന്ന സത്യം താൻ മനസിലാക്കിയതെന്നും മാധൂ പറയുന്നു. ഫൂൽ ഔർ കാന്റെ ഹിറ്റായത് കഥ കൊണ്ട് മാത്രമല്ല സംഗീതം കൊണ്ട് കൂടിയാണെന്നും ഇന്നും എവിടെ പോയാലും ചിത്രത്തിലെ ​ഗാനങ്ങൾ പലരും പാടി തരികയും തന്നോട് പാടാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ടെന്നും മാധൂ പറയുന്നു. ആരാധകർക്ക് പാടികൊടുക്കാനായി കുറച്ച് വരികൾ പഠിച്ചുവെച്ചിട്ടുണ്ടെന്നും മാധൂ പറയുന്നു. തനിക്ക് സിനിമാ മേഖലയിൽ നിന്നും ലഭിച്ച കാര്യങ്ങളിൽ സന്തുഷ്ടയാണെന്നും അഭിനയിക്കാതിരിക്കുമ്പോഴും തന്നെ സ്നേഹിക്കുന്നവരോട് കടപ്പാടുണ്ടെന്നും സിനിമയെ സ്നേഹിക്കുന്നവർ നൽകിയ പിന്തുണ വലുതാണെന്നും മാധൂ പറയുന്നു.

  Read more about: roja maniratnam
  English summary
  Madhoo Revealed After The Release Of Phool Aur Kaante She Hide At Her Friends House, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X