»   » മദാലസ പുലിവാലായി; ഇനി മിഥി

മദാലസ പുലിവാലായി; ഇനി മിഥി

Posted By:
Subscribe to Filmibeat Malayalam

'മസാല്‍ദോശ' എന്നുപറഞ്ഞാല്‍ മലയാളിയ്ക്ക് ആവിപറക്കുന്ന രസികന്‍ ദോശ മാത്രമല്ല, മാദകത്വം തുളുമ്പുന്ന സുന്ദരിമാരെ വിശേഷിപ്പിയ്ക്കാനും നമ്മള്‍ മല്ലൂസ് മസാല്‍ദോശ പ്രയോഗം നടത്താറുണ്ട്.(കടപ്പാട് സലിംകുമാര്‍). മസാലദോശയോട് മമതയുണ്ടെങ്കിലും മദാലസയെന്ന വാക്കിനോട് മലയാളിയ്ക്ക് അത്ര പ്രിയം പോര....അതിലിത്തിരി അശ്ലീലമുണ്ടെന്നത് തന്നെ കാര്യം.


മദാലസയെന്ന വാക്കുണ്ടാക്കുന്ന പുലിവാല് ഇപ്പോള്‍ ഇപ്പോഴൊരു നടിയും തിരിച്ചറിഞ്ഞിരിയ്ക്കുന്നു. മുംബൈ ദോസ്തിലൂടെ മലയാളത്തില്‍ അരങ്ങേറുന്ന ഉത്തരേന്ത്യക്കാരി മദാലസ ശര്‍മയാണ് തന്റെ പേരിലെ മസാല്‍ദോശ മഹത്വം തിരിച്ചറിഞ്ഞിരിയ്ക്കുന്നത്.

മുംബൈയില്‍ നിന്ന് കുറച്ചുകാലം മുമ്പ് തമിഴിലും തെലുങ്കിലും ഭാഗ്യം പരീക്ഷിയ്ക്കാനെത്തിയപ്പോഴാണ് മിഥി ശര്‍മ തന്റെ പേര് മദാലസ ശര്‍മയെന്നാക്കി മാറ്റിയത്. തുണിയുടെ അളവ് എത്രവേണമെങ്കിലും കുറയ്ക്കാന്‍ തയാറാണെന്ന് സൂചിപ്പിയ്ക്കാനായിരുന്നു മിഥി അന്ന് മദാലസയായി മാറിയത്.

എന്തായാലും മലയാളത്തിലെത്തുമ്പോള്‍ മദാലസയെ ഉപേക്ഷിയ്ക്കാന്‍ മിഥി തീരുമാനിച്ചു കഴിഞ്ഞു. തെലുങ്കിലും കന്നഡയിലും തമിഴിലും ഭാഗ്യം പരീക്ഷിച്ചതിന് ശേഷമാണ് മിഥിയായി മാറിയ മദാലസ മലയാളത്തിലെത്തുന്നത്.

തന്റെ അമ്മ ഒരു മലയാളിയാണെന്ന രഹസ്യവും ഈ സുന്ദരി വെളിപ്പെടുത്തുന്നു. അവര്‍ക്ക് വേണ്ടി മുംബൈ ദോസ്ത് സമര്‍പ്പിയ്ക്കുകയാണെന്നും മിഥി വ്യക്തമാക്കിയിട്ടുണ്ട്. ജയസൂര്യയുടെ നായികയായി ഒരു ബബ്ലി ഗേളിന്റെ വേഷത്തിലാണ് മിഥി അഭിനയിക്കുന്നത്.

English summary
Madalsa has decided to change her name to Mithi before she makes a debut in Malayalam. "Since Madalsa in Malayalam turned out to be a little disapproving (it means sexy), I decided to change it to Mithi, my nick name," says the actress

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam