»   » ദിലീപ് ചിത്രം ത്രീഡിയിലൊരുക്കാന്‍ 2.0 ടീമെത്തുന്നു: ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം

ദിലീപ് ചിത്രം ത്രീഡിയിലൊരുക്കാന്‍ 2.0 ടീമെത്തുന്നു: ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം

Written By:
Subscribe to Filmibeat Malayalam

നടന്‍ ദിലീപിന്റെ ചിത്രങ്ങള്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് മലയാളി പ്രേക്ഷകര്‍ നല്‍കാറുളളത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള ചിത്രങ്ങള്‍ ചെയ്തതിലൂടെയാണ് താരത്തിന് ജനപ്രിയ നായകന്‍ എന്ന പേര് ലഭിച്ചത്. ദിലീപിന്റെ രാമലീല എന്ന ചിത്രത്തിന്റെ വിജയം താരത്തോട് സിനിമാ പ്രേമികള്‍ക്കുളള ഇഷ്ടം എത്രത്തോളമാണെന്ന് കാണിച്ചു തന്നിരുന്നു.

Anjali nair: ദിലീപും മഞ്ജുവും വിഷുവിന് മുഖാമുഖം!! രണ്ടു പേർക്കും അമ്മയായി അ‍ഞ്ജലി നായരും


അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര വരവേല്‍പ്പായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. 80 കോടിക്കടുത്തായിരുന്നു രാമലീലയ്ക്ക് കളക്ഷന്‍ ലഭിച്ചിരുന്നത്. രാമലീലയ്ക്കു ശേഷവും നിരവധി ചിത്രങ്ങള്‍ ദിലീപിന്റെതായി പുറത്തിറങ്ങാനുണ്ട്. ഇതില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രമാണ് റിലീസിങ്ങിനൊരുങ്ങുന്നത്.


dileep

തമിഴ് സൂപ്പര്‍താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കമ്മാരസംഭവം. നമിതാ പ്രമോദാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. വിഷു റിലീസായാണ് കമ്മാരസംഭവം തിയ്യേറ്ററുകളിലെത്തുന്നത്.ചിത്രത്തില്‍ ബോബി സിംഹ,മുരളി ഗോപി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രാന്‍ഡ് പ്രാഡക്ഷന്‍സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


dileep

കമ്മാര സംഭവത്തിനു ശേഷം ദിലീപിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഫ്രൊഫസര്‍ ഡിങ്കന്‍. മുതിര്‍ന്ന ചായാഗ്രാഹകനായ രാമചന്ദ്ര ബാബുവാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ദിലീപ് മജീഷ്യനായി വേഷമിടുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ത്രീഡി സാങ്കേതിക വിദ്യയില്‍ പുറത്തിറങ്ങുന്നൊരു ചിത്രമായിരിക്കും പ്രൊഫസര്‍ ഡിങ്കനെന്ന് പ്രഖ്യാപന വേളയില്‍ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.


dileep

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രജനീകാന്ത് ചിത്രം 2.0യുടെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമായിരിക്കും പ്രൊഫസര്‍ ഡിങ്കനു വേണ്ടിയും ത്രീഡി സാങ്കേതിക വിദ്യയൊരുക്കുക എന്നാണറിയുന്നത്. ത്രീഡിയില്‍ തന്നെ ഷൂട്ട് ചെയ്ത് പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ 2.0 ടീമിനെ സമീപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റു വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല. കമ്മാര സംഭവത്തിന് ശേഷമുളള ബിഗ് ബഡ്ജറ്റ് ദിലീപ് ചിത്രമായിരിക്കുമിതെന്നാണ് അറിയുന്നത്.


ദിലീപിനൊപ്പം മത്സരിക്കാന്‍ മഞ്ജു വാര്യരില്ല, 'മോഹന്‍ലാലിന്' സ്‌റ്റേ, ആശങ്കയോടെ ആരാധകര്‍!


കമ്മാരസംഭവത്തിന് മാതൃഭൂമി നല്‍കുന്ന തലക്കെട്ട് എന്തായിരിക്കും; ക്യാംപെയ്‌നുമായി ദിലീപ് ആരാധകര്‍

English summary
2.0 team is joining in dileep's new movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X