twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അസുരനിലൂടെ ധനുഷ് മികച്ച നടനാകുമ്പോള്‍ ഓര്‍മ്മയില്‍ നിറയുന്ന കീഴ്‌വെണ്മണി കൂട്ടക്കൊല

    |

    അസുരനിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ടാമതും ധനുഷിനെ തേടിയെത്തിരിക്കുകയാണ്. മനോജ് വാജ്‌പേയുമായാണ് ധനുഷ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുന്നത്. വെട്രിമാരന്‍ എന്ന മാസ്റ്റര്‍ ഡയറക്ടറുടെ ക്രാഫ്റ്റ് കണ്ട സിനിമയായിരുന്നു അസുരന്‍. മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ സിനിമായിരുന്നു അസുരന്‍.

    ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ് കീഴ്‌വെണ്മണി കൂട്ടക്കല. ചിത്രത്തിന്റെ കഥയിലെ ഫ്‌ലാഷ് ബാക്ക് കീഴ് വെണ്മണി കൂട്ടക്കൊലയെന്ന യഥാര്‍ത്ഥ സംഭവത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് എഴുതിയതാണ്. പൂമണി എഴുതിയ വെക്കൈ നോവല്‍ ആണ് സിനിമയുടെ തിരക്കഥയ്ക്ക് അടിസ്ഥാനം. ഇതേക്കുറിച്ചുള്ള സുഭാഷ് നാരായണന്റെ ഫെയ്‌സ്ബുക്ക് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം.

    Asuran

    വെട്രിമാരന്‍ സംവിധാനം ചെയ്ത് ധനുഷ്, മഞ്ജുവാര്യര്‍ എന്നിവര്‍ അഭിനയിച്ച 'അസുരന്‍'എന്ന ചിത്രത്തില്‍ 'ശിവസാമി'യെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിരിക്കുകയാണ് ധനുഷ്.
    ഈ ചിത്രത്തിന്റെ കഥയിലെ ഫ്‌ലാഷ് ബാക്ക് കീഴ് വെണ്മണി കൂട്ടക്കൊലയെന്ന യഥാര്‍ത്ഥ സംഭവത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് എഴുതിയതാണ്.പൂമണി എഴുതിയ വെക്കൈ നോവല്‍ ആണ് സിനിമയുടെ തിരക്കാഥയ്ക്ക് അടിസ്ഥാനം.
    സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ദളിത് കൂട്ടക്കൊലയാണ്.

    തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ (ഇന്നത്തെ നാഗപട്ടിണം ജില്ല) കീഴ്വെന്മണി എന്ന ഗ്രാമത്തില്‍ 1968-ഇല്‍ നടന്നത്. കര്ഷകത്തൊഴിലാളികള്‍ക്ക് കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന സമരത്തെ ഒതുക്കാന്‍ പോലീസിന്റെ അടക്കം സഹായത്തോടെ ജന്മിത്വ ശക്തികള്‍ വലിയ അക്രമങ്ങള്‍ അഴിച്ചുവിടുകയും, അതിന്റെ ഭാഗമായി ഒരു രാത്രിയില്‍ പുരുഷന്മാര്‍ സമരത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മറ്റൊരിടത്തായിരുന്ന സമയം നോക്കി അവരുടെ കോളനിയില്‍ സംഘം ചേര്‍ന്നെത്തി സ്ത്രീകളും, കുട്ടികളും, വൃദ്ധരും അടക്കം അവിടുണ്ടായിരുന്നവരെ മുഴുവന്‍ കുടിലില്‍ തന്നെ വളഞ്ഞിട്ട് പൂട്ടിയിട്ട് തീയിട്ട് ചുട്ടുകൊല്ലുകയും, അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി പുറത്ത് ചാടിയ ആളുകളെയും, രക്ഷപ്പെടുത്താന്‍ പുറത്തേക്കെറിഞ്ഞ കുഞ്ഞുങ്ങളെയും അടക്കം പിടിച്ച് വാളുകൊണ്ട് വെട്ടിയും മര്‍ദ്ദിച്ചും തിരിച്ച് തീയിലേക്ക് തന്നെ എറിയുകയും ചെയ്തു. 23 കുഞ്ഞുങ്ങളും 16 സ്ത്രീകളും അടക്കം 44 പേരെ അവര്‍ അന്ന് ചുട്ടുകൊന്നു.

    അഴകളവലില്‍ നൂറ് മാര്‍ക്ക്; കിടിലന്‍ ചിത്രങ്ങളുമായി പ്രഗ്യ ജെയ്‌സ്വാള്‍

    തമിഴ്നാടിനെ പിടിച്ച് കുലുക്കിയ ഈ സംഭവത്തെ തുടര്‍ന്ന് നടന്ന ഉശിരന്‍ സമര-പ്രക്ഷോഭങ്ങള്‍ ആ സമീപ പ്രദേശങ്ങളിലെല്ലാം പരിമിതമായെങ്കിലും ഭൂപരിഷ്‌കരണം നടപ്പിലാക്കിക്കാന്‍ കാരണമായി എന്നത് ചരിത്രം.സ്വതന്ത്ര ഇന്ത്യയിലെ കര്‍ഷക തൊഴിലാളികളുടെ സമര ചരിത്രവും, കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ ചരിത്രവും, ദളിത് പീഡനങ്ങളുടെ ചരിത്രവും എല്ലാം പഠിക്കുന്നവര്‍ക്ക് കണ്ണ് നനയിക്കുന്ന അദ്ധ്യായമാണ് കീഴ്‌വെണ്മണി കൂട്ടക്കൊല.

    Read more about: dhanush asuran
    English summary
    67th National Film Awards Viral Post About The History Behind Asuran, Read More In malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X