For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇടതിനൊപ്പം തന്നെ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? മറുപടി പറഞ്ഞ് ഇര്‍ഷാദ്

  |

  കഴിഞ്ഞ 25 വര്‍ഷങ്ങളായി മലയാളികള്‍ക്ക് സുപരിചതനായ നടനാണ് ഇര്‍ഷാദ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ഇര്‍ഷാദ് അവതരിപ്പിച്ചിട്ടുണ്ട്. സീരിയസ് കഥാപാത്രങ്ങളും ഹാസ്യ കഥാപാത്രങ്ങളുമെല്ലാം ഇര്‍ഷാദ് അനായാസം അവതരിപ്പിച്ചിട്ടുണ്ട്. നായകനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഓഫ് ബീറ്റ് സിനിമകളിലൂടെ പേരെടുത്ത ശേഷമാണ് ഇര്‍ഷാദ് കൊമേഷ്യല്‍ സിനിമയില്‍ സജീവമായി മാറുന്നത്. ഇപ്പോഴിതാ തന്‌റെ സിനിമാ ജീവിതത്തെ കുറിച്ച് ഇര്‍ഷാദ് ഫില്‍മിബീറ്റിനോട് മനസ് തുറക്കുകയാണ്.

  ഇര്‍ഷാദിന്‌റെ പുതിയ സിനിമയായ ഓപ്പറേഷന്‍ ജാവ റിലീസ് തയ്യാറെടുക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തീയേറ്ററുകള്‍ വീണ്ടും തുറന്നതോടെയാണ് ഓപ്പറേഷന്‍ ജാവ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ തന്‌റെ കഥാപാത്രത്തെ കുറിച്ച് ഇര്‍ഷാദ് മനസ് തുറന്നു. സൈബര്‍ ടീമിന്‌റെ തലവനായിട്ടാണ് ചിത്രത്തില്‍ ഇര്‍ഷാദ് അഭിനയിക്കുന്നത്.

  ഓപ്പറേഷന്‍ ജാവയിലെ കഥാപാത്രം

  ജ്യേഷ്ഠനെ പോലെ

  സീനിയര്‍ ഉദ്യോഗസ്ഥനാണെങ്കിലും എല്ലാവരോടും സ്‌നേഹമുള്ള, ജനാധിപത്യത്തിലൊക്കെ വിശ്വസിക്കുന്ന വ്യക്തിയാണ് തന്‌റെ കഥാപാത്രമെന്ന് ഇര്‍ഷാദ് പറഞ്ഞു. ചിത്രത്തില്‍ ബാലുവും ലുക്കുമാനുമൊക്കെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കൊരു ജ്യേഷ്ഠനെ പോലെയാണ് തന്‌റെ കഥാപാത്രമെന്നും ഇര്‍ഷാദ് പറഞ്ഞു. രസകരമായ വേഷവും സിനിമയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് എത്തിച്ച സിനിമ

  സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

  തീയേറ്ററുകള്‍ തുറന്ന ശേഷം പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് എത്തിച്ച സിനിമയായി ഓപ്പറേഷന്‍ ജാവ മാറുമെന്നും ഇര്‍ഷാദ് പറയുന്നു. ചിത്രത്തിന്‌റെ ഷൂട്ടിങ് വേളയിലെ ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു. ചിത്രത്തിന്‌റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയോടൊത്തുള്ള അനുഭവങ്ങള്‍ എന്നും ഓര്‍ത്തു നില്‍ക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇര്‍ഷാദിന് പുറമെ ബാലു വര്‍ഗ്ഗീസ്, ഷൈന്‍ ടോം ചാക്കോ, വിനായകന്‍, ലുക്ക്മാന്‍ അവറാന്‍, ധന്യ അനന്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  പണിയില്ലാതെ ഒരുകൊല്ലം വീട്ടിലിരുന്നിട്ടുണ്ട്

  ലോക്ക്ഡൗണ്‍ കാലത്ത്

  ലോക്ക്ഡൗണ്‍ കാലത്ത് യാത്രകള്‍ ചെയ്യാന്‍ സാധിക്കാത്തത് വിഷമമായിരുന്നുവെന്നും ഇര്‍ഷാദ് പറഞ്ഞു. അതേസമയം വീട്ടിലിരിക്കുക എന്നത് തനിക്ക് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്ലാതെ നാലും അഞ്ചും മാസങ്ങള്‍ വീട്ടിലിരുന്നിട്ടുണ്ട്. പാടം ഒന്ന് ഒരു വിലാപം കഴിഞ്ഞ് പണിയില്ലാതെ ഒരുകൊല്ലം താന്‍ വീട്ടിലിരുന്നിട്ടുണ്ട്. അതേസമയം ലോകം ഈ പ്രതിസന്ധിയെ എങ്ങനെ മറി കടക്കുമെന്ന ആശങ്കകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ കാലം മറി കടക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കവിതകള്‍ ആലപിച്ച് പങ്കുവെക്കുന്ന പതിവ് തുടര്‍ന്നിരുന്നു ഇര്‍ഷാദ്.

  പിണറായിയുടെ കട്ടഫാനായ ഇർഷാദ്..Jerry's Talk Tube | Irshad Exclusive Interview | Filmibeat Malayalam
  തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?

  രാഷ്ട്രീയം

  സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങളോടും ഇര്‍ഷാദ് പ്രതികരിച്ചു. സാഹചര്യത്തിന് അനുസരിച്ച് കൈക്കൊണ്ട നിലപാട് മാത്രമാണതെന്നും വിവാദമാക്കേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് വാങ്ങേണ്ട, കേന്ദ്രമന്ത്രിയില്‍ നിന്നും വാങ്ങിയാല്‍ മതി എന്നത് പോലൊരു തീരുമാനം അതിന് പിന്നിലില്ലായിരുന്നുവെന്നും ഇര്‍ഷാദ് ഓര്‍മ്മിപ്പിച്ചു. ഐഎഫ്എഫ്‌കെ വേദി മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവശ്യമാണെന്നും ഇര്‍ഷാദ് പറഞ്ഞു. തന്റെ രാഷ്ട്രീയം തുറന്നു പറയുന്ന വ്യക്തിയാണ് ഇര്‍ഷാദ്. താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്ന് ഇര്‍ഷാദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇര്‍ഷാദ് മത്സരിക്കുമോ എന്ന റിപ്പോര്‍ട്ടുകളോടും അദ്ദേഹം പ്രതികരിച്ചു. വാര്‍ത്ത കണ്ട് തന്നെ സഹോദരന്‍ പോലും വിളിച്ചിരുന്നുവെന്നാണ് ഇര്‍ഷാദ് പറയുന്നത്. എന്നാല്‍ നിലവില്‍ മത്സരിക്കുന്നില്ലെന്നും പക്ഷെ നാളെ എന്തായിരിക്കും സംഭവിക്കുക എന്ന് പറയാനാകില്ലെന്നും ഇര്‍ഷാദ് വ്യക്തമാക്കുന്നു.

  Read more about: irshad
  English summary
  Actor Irshad Opens Up About His Politics and Operation Java In An Exclusive Interview. Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X