»   » നിങ്ങളോടിയത് മലയാളികളുടെ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ: കേരള ടീമിന് അഭിനന്ദനവുമായി ജയസൂര്യ

നിങ്ങളോടിയത് മലയാളികളുടെ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ: കേരള ടീമിന് അഭിനന്ദനവുമായി ജയസൂര്യ

Written By:
Subscribe to Filmibeat Malayalam

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍. ജയസൂര്യ വിപി സത്യനായി വേഷമിട്ട ചിത്രം മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക്ക് സിനിമകളിലൊന്നായിരുന്നു. അനുസിത്താരയായിരുന്നു ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തിയിരുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ തിയ്യേറ്ററുകളില്‍ നല്‍കിയിരുന്നത്.

പരോള്‍ പാട്ടുമായി അരിസ്റ്റോ സുരേഷിന്റെ തിരിച്ചുവരവ്: വീഡിയോ പുറത്ത്! കാണൂ


ജയസൂര്യ വിപി സത്യനെ മികച്ച രീതിയില്‍ അവതരിപ്പിച്ചുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.ആട് 2 എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷമാണ് ജയസൂര്യയുടെ ക്യാപ്റ്റന്‍ പുറത്തിറങ്ങിയിരുന്നത്. ക്യാപ്റ്റന്റെ വിജയത്തോടെ തുടര്‍ച്ചയായ മൂന്ന് ഹിറ്റുകളാണ് ജയസൂര്യയ്ക്ക് ലഭിച്ചിരുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ എറ്റവും വെല്ലുവിളിയുളള ഒരു കഥാപാത്രമാണ് ക്യാപ്റ്റനിലേതെന്ന് ജയസൂര്യ ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ പറഞ്ഞിരുന്നു.


captain

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോയിയാണ് ഈ സിനിമ നിര്‍മ്മിച്ചിരുന്നത്. ജയസൂര്യ വിപി സത്യനായപ്പോള്‍ ഭാര്യ അനിത സത്യനായി അനുസിത്താരയായിരുന്നു ചിത്രത്തില്‍ എത്തിയിരുന്നത്. ഇവര്‍ക്കൊപ്പം സിദ്ദിഖ്, രണ്‍ജി പണിക്കര്‍,ജനാര്‍ദ്ധനന്‍, ദീപക് പറമ്പേല്‍, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ,തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തില്‍ വിപി സത്യന്റെ ക്യാപ്റ്റന്‍സിയില്‍ കേരളം സന്തോഷ് ട്രോഫി നേടിയതടക്കമുളള ഭാഗങ്ങളും കാണിച്ചിരുന്നു


captain

വിപി സത്യന്റെ ജീവിതത്തിലെ സുവര്‍ണ നിമിഷമായിരുന്നു 1992ല്‍ നേടിയ സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ കിരീട നേട്ടം. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം കേരളം വീണ്ടും ഇന്നലെ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ കിരീട നേട്ടത്തെ അഭിനന്ദിച്ച് നടന്‍ ജയസൂര്യയും രംഗത്തെത്തിയിരുന്നു. സന്തോഷ് ട്രോഫി നേടിയ കേരളത്തിന് ക്യാപ്റ്റന്‍ ടീമിന്റെ അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞാണ് ജയസൂര്യയുടെ പോസ്റ്റ് ആരംഭിക്കുന്നത്.


jayasurya

'പ്രിയപ്പെട്ട കേരള ക്യാപ്റ്റന്‍ രാഹുല്‍ നിങ്ങളും,നമ്മുടെ ചുണക്കുട്ടന്മാരും ഓടിയത് വെറുമൊരു പന്തിന്റെ പിന്നാലെയല്ല.മലയാളികളുടെ സ്വപ്‌നങ്ങളുടെ പിന്നാലെയാണ് പതിന്നാലു വര്‍ഷത്തെ കാത്തിരിപ്പിന്റെ പിന്നാലെ' ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു. നേരത്തെ കേരള ടീമിനെ അഭിനന്ദിച്ച് നിരവധിയാളുകള്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ നടന്ന ഫൈനലില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ 4-2ന് തകര്‍ത്താണ് കേരളം കിരീടം സ്വന്തമാക്കിയിരുന്നത്.ഗോഡ്‌സെ ഗാന്ധിക്കിട്ട് അളള് വെച്ചന്നാ തോന്നുന്നേ: ആഭാസം ട്രെയിലര്‍ പുറത്ത്! കാണൂ


biju menon: മഴയത്ത് ചായ കുടിച്ച് കലിപ്പ് ലുക്കിൽ ബിജു മേനോൻ!! ഇത് പടയോട്ടത്തിനുള്ള പുറപ്പാടാണോ..

English summary
actor jayasurya congrats kerala football team for winning santhosh trophy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X