For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മിസ്റ്റർ ബീൻ' കാർ അപകടത്തിൽ മരിച്ചതായി ട്വീറ്റ്, പ്രചരിക്കുന്ന വാർത്തകളിലെ സത്യം!

  |

  മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന അതുല്യ പ്രതിഭ റൊവാന്‍ ആറ്റ്കിന്‍സണിന് ഭാഷയുടെയും ദേശത്തിന്‍റെയും അതിര്‍ വരമ്പുകള്‍ ഭേദിച്ച് ലോകമനസുകള്‍ കീഴടക്കാന്‍ മിസ്റ്റര്‍ ബീനിലൂടെ നിഷ്പ്രയാസം സാധിച്ചു. മണ്ടത്തരങ്ങള്‍ കാട്ടി കാഴ്ചക്കാരെ ചിരിപ്പിക്കുന്ന മിസ്റ്റര്‍ ബീനിനെ ഇഷ്ടപ്പെടുന്നവരില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട്. കുറവുകളെ നിറവുകളാക്കിയ പ്രതിഭയാണ് റൊവാൻ ആറ്റ്കിൻസൺ. ലോകത്തെമ്പാടുമായി കോടിക്കണിക്കിന് ആരാധകരുള്ള റൊവാൻ മരിച്ചുവെന്ന തരത്തിൽ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളാണ് ഇപ്പോൾ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

  actor Rowan Atkinson, actor Rowan Atkinson death, actor Rowan Atkinson death news, Rowan Atkinson news, Rowan Atkinson mr.bean, mr.bean related news, റൊവാൻ ആറ്റ്കിൻസൺ, മിസ്റ്റർ ബീൻ, റൊവാൻ ആറ്റ്കിൻസൺ മരണം, റൊവാൻ ആറ്റ്കിൻസൺ മരിച്ചു, റൊവാൻ ആറ്റ്കിൻസൺ വാർത്തകൾ, മിസ്റ്റർ ബീൻ വാർത്തകൾ, മിസ്റ്റർ ബീൻ

  എന്നാൽ മരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന ട്വീറ്റുകളിൽ യാതൊരു കഴമ്പുമില്ലെന്നാണ് വ്യക്തമാകുന്നത്. 2017ൽ ഫോക്സ് ന്യൂസിന്റെ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തയുടെ ഭാ​ഗമാണ് ഇപ്പോൾ മിസ്റ്റർ ബീൻ മരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന ട്വീറ്റുകളുമെന്നാണ് ഹോളിവുഡ് അറിയിക്കുന്നത്. റൊവൻ അറ്റ്കിൻസൺ ഒരു കാർ അപകടത്തിൽ മരിച്ചുവെന്നാണ് ട്വീറ്റ് അവകാശപ്പെട്ടിരുന്നത്. താരത്തിന്റെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് തുറക്കുമ്പോൾ ഒരു പേജിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. പേജ് തുറന്ന് വരുമ്പോൾ ഒരു ഫോൺ നമ്പർ ഡയൽ ചെയ്യാൻ പറയുന്നതും കാണാം. അതിനാൽ തന്നെ സോഷ്യൽമീഡിയ ഉപയോക്താക്കളെ കബിളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി സാമൂഹ്യവിരുദ്ധർ ഉണ്ടാക്കിയതാകാം താരത്തിന്റെ മരണത്തെ കുറിച്ചുള്ള ട്വീറ്റ്.

  Also Read: 'ശരീരത്തെ പരിഹസിക്കുന്ന ആരാധകർക്ക്, ആരാധന അവസാനിപ്പിച്ച് പോകാം', പൊട്ടിത്തെറിച്ച് ബി​ഗ് ബോസ് വിജയി!

  പലപ്പോഴും സിനിമാ താരങ്ങളും സാമൂഹിക രാഷ്ട്രീയ രം​ഗത്തെ പ്രമുഖരും ഇത്തരത്തിലുള്ള വ്യാജ മരണവാർത്തകളുടെ ഇരകളാകാറുണ്ട്. അവയിൽ പുതിതായി ചേർക്കപ്പെട്ട പേരാണ് റൊവാൻ ആറ്റ്കിൻസണിന്റേത്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് കലാരം​ഗത്ത് എത്തിയ വ്യക്തിയാണ് റൊവാൻ ആറ്റ്കിൻസൺ. തന്റെ പരിമിതികളിൽ ഭയന്ന് സമൂഹത്തിൽ നിന്നും മാറിനിൽക്കുന്നവർക്ക് എന്നും പ്രചോദനമാണ് റൊവാൻ ആറ്റ്കിൻസൺ എന്ന പ്രതിഭയുടെ ജീവിതം. സംസാരത്തിലെ വിക്കും ശരീരപ്രകൃതിയും അഭിനയത്തിന് തടസമായപ്പോഴും സിനിമാ മോഹവുമായി ലൊക്കേഷനുകളില്‍ എത്തുമ്പോള്‍ പലരും അദ്ദേഹത്തെ കളിയാക്കി പറഞ്ഞയച്ചിരുന്നു. എന്നാൽ തോറ്റുകൊടുക്കാന്‍ റൊവാന്‍ തയാറായിരുന്നില്ല. ഒടുവില്‍ തന്‍റെ കുറവുകളെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തെ റൊവാന്‍ സൃഷ്ടിച്ചു.

  Also Read: 'ചുരുളിയിലെ തെറിവിളിക്ക് ഞങ്ങൾ ഉത്തരവാദികളല്ല', നിങ്ങൾ കാണുന്നത് സെൻസർ ചെയ്ത പതിപ്പല്ല'

  മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രം കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍ തോല്‍ക്കാന്‍ മനസില്ലാത്ത റൊവാന്‍ ആറ്റ്കിന്‍സണിന്‍റെ ബുദ്ധിപരമായ തീരുമാനത്തില്‍ നിന്നും ഉടലെടുത്തതാണ്. തന്‍റെ പരിമിതികളെ മറികടക്കാന്‍ തനിക്ക് ഇണങ്ങുന്ന കഥാപാത്രത്തിന് റൊവാന്‍ രൂപം കൊടുത്തപ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു. 'മുതിര്‍ന്ന മനുഷ്യന്‍റെ ശരീരമുള്ള കുട്ടി' എന്നാണ് റൊവാന്‍ മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. 1955 ജനുവരി ആറിന് ഇംഗ്ലണ്ടിലെ ഒരു സമ്പന്ന കര്‍ഷക കുടുംബത്തിലാണ് റൊവാൻ ജനിച്ചത്. ഇംഗ്ലണ്ടില്‍ തന്നെയായിരുന്നു റൊവാന്‍റെ പ്രാഥമിക വിദ്യാഭ്യാസം. അന്തര്‍മുഖനായിരുന്നുവെങ്കിലും പഠനത്തില്‍ കേമനായിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദനന്തര ബിരുദം നേടിയിട്ടുണ്ട്. ആദ്യം ഒരു കോമിക് ട്രൂപ്പില്‍ റൊവാന്‍ അംഗമായിരുന്നു. വിക്ക് മൂലം ട്രൂപ്പില്‍ നിന്നും പുറത്തായി. പിന്നീടാണ് സ്വന്തമായി ഒരു കഥാപാത്രത്തെ അതായത് മിസ്റ്റര്‍ ബീനിനെ റൊവാന്‍ സൃഷ്ടിച്ചത്. വാക്കുകളെക്കാള്‍ കൂടുതല്‍ ശരീര ഭാഷകൊണ്ട് സംസാരിക്കുന്ന കഥാപാത്രമാണ് മിസ്റ്റര്‍ ബീന്‍. മിസ്റ്റര്‍ ബീന്‍ സീരിസ് ആനിമേറ്റഡ് കാര്‍ട്ടൂണ്‍ രൂപത്തിലും പുറത്തിറങ്ങിയിരുന്നു. 1983ല്‍ ബോണ്ട് ചിത്രമായ 'നെവര്‍ സെ നെവര്‍ എഗൈനി'ലും റൊവാൻ അഭിനയിച്ചിട്ടുണ്ട്. ജീവിതത്തില്‍ ചെറിയ പ്രതിസന്ധികളില്‍ പോലും തളര്‍ന്ന് പോകുന്നവര്‍ക്ക് വലിയ പ്രചോദനമാണ് റൊവാന്‍ ആറ്റ്കിന്‍സണിന്‍റെ ജീവിതം.

  സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ചുരുളിയുടെ ആത്മാവ് നഷ്ടമാകും- Vinay Forrt

  Also Read: 'അന്ന് നടന്നത് യുട്യൂബുകാർ തീരുമാനിച്ച വിവാഹം!, ഞാനിപ്പോൾ ഒരു പ്രണയത്തിലാണ്'

  Read more about: hollywood
  English summary
  'actor Rowan Atkinson died in a car accident', Fake news make his fans panic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X